കുട്ടികള്‍ക്കു മരുന്നു നല്‍കുമ്പോള്‍ മൂക്കമര്‍ത്തി പിടിക്കേണ്ട; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
കുട്ടികള്‍ക്കു കൃതമായി അളവില്‍ മരുന്നു നല്‍കുന്നതിനൊപ്പം മറ്റു ചില കാര്യങ്ങള്‍ക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കു മരുന്നു നല്‍കാന്‍ എളുപ്പമാണ്. കാര്യമായ എതിര്‍പ്പുകളൊന്നു അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. എന്നാല്‍ അല്‍പം മുതിര്‍ന്ന കുട്ടികള്‍ മരുന്നു

കുട്ടികള്‍ക്കു കൃതമായി അളവില്‍ മരുന്നു നല്‍കുന്നതിനൊപ്പം മറ്റു ചില കാര്യങ്ങള്‍ക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കു മരുന്നു നല്‍കാന്‍ എളുപ്പമാണ്. കാര്യമായ എതിര്‍പ്പുകളൊന്നു അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. എന്നാല്‍ അല്‍പം മുതിര്‍ന്ന കുട്ടികള്‍ മരുന്നു കഴിക്കുന്നതിന് വിമുഖത കാണിക്കാറുണ്ട്.
ഡോക്ടര്‍ നിർദേശിച്ച അളവില്‍ കൃത്യമായി കുഞ്ഞിനു മരുന്നു നല്‍കന്‍ ശ്രദ്ധിക്കണം. ഫില്ലറിലോ അളവ് രേഖപ്പെടുത്തിയ അടപ്പിലോ മരുന്നു നല്‍കാം. കൊച്ചുകുഞ്ഞുങ്ങള്‍ക്കു ഫില്ലറില്‍ മരുന്നു നല്‍കുന്നതാണ് ഉത്തമം. മരുന്നു നല്‍കുമ്പോള്‍ കുഞ്ഞിന്‍റെ തല കൈത്തണ്ടയില്‍ ഉയര്‍ത്തി വയ്ക്കണം. കുഞ്ഞിനെ ശരീത്തോടു ചേര്‍ത്തു വയ്ക്കണം. ഫില്ലറില്‍ നിന്നു ഒന്നോ രണ്ടോ തുള്ളി മരുന്നു നല്‍കാം. മരുന്ന് ഇറക്കുവാനുള്ള സാവകാശം നല്‍കണം.
രണ്ടോ മൂന്നോ തരം മരുന്ന് ഒരു നേരം കൊടുക്കാനുണ്ടെങ്കില്‍ ഒരുമിച്ചു നല്‍കുന്നതിനേക്കാള്‍ നല്ലത് 10 മിനിറ്റ് ഇടവിട്ടു നല്‍കുന്നതായിരിക്കും. ചില കുട്ടികള്‍ക്കു മരുന്നു നിര്‍ബന്ധിച്ചു കൊടുക്കുപ്പോള്‍ ഛര്‍ദിക്കനുളള സാധ്യത ഉണ്ട്. ഇടവിട്ടു കൊടുക്കുമ്പോള്‍ ഒരുമിച്ചു ഛര്‍ദിച്ചു പോകുന്നത് ഒഴിവാക്കാം. ഓരോ മരുന്നിന്റെയും പ്രവർത്തനം പലതാണ്. അതിനാല്‍ 10 മിനിറ്റ് ഇടവിട്ട് നല്‍കുന്നതായിരിക്കും ഉത്തമം.
കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്കു മരുന്നു കൊടുത്തതിനു ശേഷം മധുരം കൊടുക്കാറുണ്ട്. ഇത്തരത്തില്‍ മധുരമോ വൈള്ളമോ നല്‍കുന്നതിനു കുഴപ്പമില്ല. എന്നാല്‍ ചോക്ലേറ്റ് ഒഴിവാക്കാം.
വായില്‍ നല്‍കുന്ന മരുന്നു തുപ്പികളയാതിരിക്കുവാന്‍ ചിലര്‍ കുട്ടികളുടെ മൂക്കമര്‍ത്തി പിടിക്കാറുണ്ട്. ഇതു ശരിയായ പ്രവണതയല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ശ്വാസകോശത്തിലേക്കു മരുന്ന് ഇറങ്ങി പോകാന്‍ സാധ്യതയുണ്ട്.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. കെ. രാജ്കുമാര്‍
റിട്ട. ചീഫ് കണ്‍സല്‍റ്റന്റ് പീഡിയട്രീഷന്‍
English Summary: Take care when giving medicines to children