കരച്ചിൽ പിടയുന്ന വീട്ടകങ്ങൾ; ലോക്ഡൗൺ കാലത്തിന്റെ സങ്കടം
സമാധാനപരമായ കുടുംബ ജീവിതം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഒത്തുപോകാന്‍ തീരെ കഴിയുന്നില്ലെങ്കിലും കുട്ടികളെ ഓര്‍ത്തുമാത്രം വിവാഹമോചനം വേണ്ടെന്നുവച്ചിരുന്ന ദമ്പതികള്‍ക്ക് ഈ ലോക്ഡൗണ്‍ കാലം കൂടുതല്‍ പ്രശ്നങ്ങളുടേതാകാന്‍ സാധ്യതയുണ്ട്. ലോകത്തിന്റെ പലഭാഗത്തുനിന്നും ഇക്കാലത്ത് ഗാർഹിക പീഡന വാർത്തകൾ
സമാധാനപരമായ കുടുംബ ജീവിതം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഒത്തുപോകാന്‍ തീരെ കഴിയുന്നില്ലെങ്കിലും കുട്ടികളെ ഓര്‍ത്തുമാത്രം വിവാഹമോചനം വേണ്ടെന്നുവച്ചിരുന്ന ദമ്പതികള്‍ക്ക് ഈ ലോക്ഡൗണ്‍ കാലം കൂടുതല്‍ പ്രശ്നങ്ങളുടേതാകാന്‍ സാധ്യതയുണ്ട്. ലോകത്തിന്റെ പലഭാഗത്തുനിന്നും ഇക്കാലത്ത് ഗാർഹിക പീഡന വാർത്തകൾ
സമാധാനപരമായ കുടുംബ ജീവിതം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഒത്തുപോകാന്‍ തീരെ കഴിയുന്നില്ലെങ്കിലും കുട്ടികളെ ഓര്‍ത്തുമാത്രം വിവാഹമോചനം വേണ്ടെന്നുവച്ചിരുന്ന ദമ്പതികള്‍ക്ക് ഈ ലോക്ഡൗണ്‍ കാലം കൂടുതല്‍ പ്രശ്നങ്ങളുടേതാകാന്‍ സാധ്യതയുണ്ട്. ലോകത്തിന്റെ പലഭാഗത്തുനിന്നും ഇക്കാലത്ത് ഗാർഹിക പീഡന വാർത്തകൾ
സമാധാനപരമായ കുടുംബ ജീവിതം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഒത്തുപോകാന്‍ തീരെ കഴിയുന്നില്ലെങ്കിലും കുട്ടികളെ ഓര്‍ത്തുമാത്രം വിവാഹമോചനം വേണ്ടെന്നുവച്ചിരുന്ന ദമ്പതികള്‍ക്ക് ഈ ലോക്ഡൗണ്‍ കാലം കൂടുതല്‍ പ്രശ്നങ്ങളുടേതാകാന്‍ സാധ്യതയുണ്ട്. ലോകത്തിന്റെ പലഭാഗത്തുനിന്നും ഇക്കാലത്ത് ഗാർഹിക പീഡന വാർത്തകൾ വരുന്നുണ്ട്.
പകര്‍ച്ചവ്യാധികളുടേത് ഉൾപ്പെടെ എല്ലാ അടിയന്തരാവസ്ഥ കാലങ്ങളിലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് ലോകാരോഗ്യസംഘടന അഭിപ്രായപ്പെടുന്നത്. വിവരങ്ങള്‍ അപര്യാപ്‌തമാണെങ്കിലും കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ട സമയം മുതല്‍ ചൈന, യുകെ, യൂഎസ് തുടങ്ങി പല രാജ്യങ്ങളിലും ഗാര്‍ഹിക പീഡനങ്ങള്‍ വർധിക്കുന്നെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയില്‍ ഗാര്‍ഹിക പീഡനങ്ങള്‍ ലോക്ഡൗണ്‍ ദിനങ്ങളില്‍ ഉയര്‍ന്നതായി ദേശീയ വനിതാ കമ്മിഷനും പറയുന്നു. ഗാര്‍ഹിക പീഡനം എന്നാല്‍ പങ്കാളിയില്‍ നിന്നു ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടി വരിക എന്നതാണ്. മുന്‍പു ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ളവരും പീഡനം നടത്തിയവരുമടക്കം ഇപ്പോള്‍ മുഴുവന്‍ സമയവും വീട്ടില്‍തന്നെയായതിനാൽ അത് ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍, ജോലി നഷ്ടപ്പെടുമോ എന്ന ആധി, മറ്റു മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവ മൂലം ഉണ്ടാകുന്ന ദേഷ്യം തീര്‍ക്കാന്‍ ഇത്തരക്കാർ പങ്കാളിയോട് ക്രൂരമായി പെരുമാറാനിടയുണ്ട്.
കോവിഡ് ബാധ തടയാന്‍ ഏറ്റവും അത്യാവശ്യമായ ഹാന്‍ഡ് സാനിറ്റൈസര്‍, സോപ്പ് എന്നിവ പോലും ലഭ്യമാക്കാതിരിക്കുക, രോഗത്തെപ്പറ്റി തെറ്റായ വിവരങ്ങള്‍ പറഞ്ഞുകൊടുത്ത് പരിഭ്രാന്തി ഉണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയവയിലൂടെയും ഇത്തരക്കാര്‍ ക്രൂരമായ ആനന്ദം കണ്ടെത്തുന്ന അവസ്ഥയുണ്ടാകാം. ബന്ധുക്കളും സുഹൃത്തുക്കളുമായി കാണാനോ സംസാരിക്കാനോ സാധ്യമല്ലാത്ത ഈ പ്രത്യേക സാഹചര്യത്തില്‍ അക്രമ മനോഭാവമുള്ളവര്‍ പങ്കാളിയുടെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാത്ത സാഹചര്യവും തള്ളിക്കളയാനാവില്ല.
ലോകമെമ്പാടും മൂന്നിലൊന്നു സ്ത്രീകള്‍ അവരുടെ ജീവിതകാലത്ത് എപ്പോഴെങ്കിലും ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത്. ലോകത്ത് 38% സ്ത്രീകളുടെയും കൊലപാതകത്തിനു പിന്നില്‍ അവരുടെ ഭര്‍ത്താവോ കാമുകനോ ആണ്. പുരുഷന്മാരില്‍ കുറഞ്ഞ വിദ്യാഭ്യാസം, ചെറുപ്രായത്തില്‍ ക്രൂരതയ്ക്ക് ഇരയാവുക, അവരുടെ അമ്മ ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്നത് കണ്ടുവളരുക, ദോഷകരമായ അളവില്‍ മദ്യം ഉപയോഗിക്കുക, സംശയരോഗം, സ്ത്രീകള്‍ക്കുമേല്‍ അധികാരം സ്ഥാപിക്കാനുള്ള പ്രവണത എന്നിവ പങ്കാളിയോടു ക്രൂരമായി പെരുമാറാനുള്ള കാരണങ്ങളാണ്.
ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകളില്‍ കുറഞ്ഞ വിദ്യാഭ്യാസം, സമൂഹത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനം അപ്രധാനമാണ് എന്ന വിശ്വാസം, ചെറിയ പ്രായത്തില്‍ അതിക്രമത്തിന് ഇരയാകുക, തങ്ങളുടെ അമ്മമാര്‍ നേരിട്ട ദുരനുഭവങ്ങള്‍ കണ്ടു വളരുക എന്നിവ കാണാന്‍ കഴിയും.
മദ്യവും ഗാര്‍ഹിക പീഡനവും
മദ്യത്തിന്‍റെ സ്വാധീനം പങ്കാളിയെ ഉപദ്രവിക്കാനുള്ള സാധ്യതകൂട്ടുന്നു. ലോക്ഡൗണില്‍ മദ്യത്തിന്‍റെ ലഭ്യത കുറയുമ്പോള്‍ അതിനോടു പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്നതും ഇതിനുള്ള സാധ്യത വർധിപ്പിച്ചേക്കാം. മദ്യം ഉപയോഗിച്ച് രണ്ടു മണിക്കൂറിനുള്ളിലാണ് 60% ആളുകളും പങ്കാളിയെ ആക്രമിക്കുന്നത് എന്നാണ് ഒരു പഠനം പറയുന്നത്. അക്രമത്തിനു കാരണമാകുന്ന മദ്യത്തിനു പുറമേയുള്ള മറ്റു കാരണങ്ങള്‍ കൂടി തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
അവയിൽ ചിലത് താഴപ്പറയുന്നു
∙ വ്യക്തിത്വത്തിന്‍റെ പ്രത്യേകതകള്‍
∙ എടുത്തുചാട്ടം
∙ ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെ വരിക
∙ കുറ്റകൃത്യവാസന
∙ ക്രൂരത
∙ കുറ്റബോധം ഇല്ലായ്മ
∙ അസൂയ
∙ പ്രകോപനം ഉണ്ടായാല്‍ അക്രമാസക്തരാവുന്നത് സാധാരണമാണ് എന്ന തെറ്റായ മനോഭാവം വച്ചുപുലര്‍ത്തുക
∙ സഹാനുഭൂതി ഇല്ലായ്മ
ഇരയാകുന്ന സ്ത്രീകളിലെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാം?
∙ കൊലചെയ്യപ്പെടുക/ ആത്മഹത്യ ചെയ്യാനുള്ള സാധ്യത
∙ ഇരയാകുന്ന 42% സ്ത്രീകള്‍ക്കും ശാരീരികമായ പരുക്കുകള്‍ പറ്റുന്നു
∙ വിഷാദരോഗം, ഉല്‍ക്കണ്ഠ, ഉറക്കമില്ലായ്മ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡര്‍, ഈറ്റിങ് ഡിസോഡര്‍ എന്നിവ
∙ എച്ച്ഐവി ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങള്‍
∙ അപ്രതീക്ഷിത ഗര്‍ഭധാരണം, ഭ്രൂണഹത്യ നടത്താനുള്ള അധിക സാധ്യത
∙ 16% സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രം, 41% പേരില്‍ മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്കുള്ള സാധ്യത 2013 ലെ പഠനം പറയുന്നു
∙ തലവേദന, ഉദരരോഗങ്ങള്‍, ആരോഗ്യക്കുറവ്, ചലനശേഷി നഷ്ടപ്പെടുക
കുട്ടികളെ ബാധിക്കുമ്പോള്‍
ഇത്തരം കുടുംബ സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളില്‍ സ്വഭാവ-വൈകാരിക പ്രശ്നങ്ങള്‍ ഉടലെടുക്കും. ഭാവിയില്‍ അക്രമ സ്വഭാവങ്ങള്‍ പ്രകടമാക്കാനോ അല്ലെങ്കില്‍ അത്തരം അതിക്രമങ്ങള്‍ക്ക് ഇരയവാനോ ഉള്ള സാധ്യതയുണ്ട്. ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്ന കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ്, ശൈശവത്തില്‍ മരണമടയാനോ രോഗബാധിതരാവാനോ ഒക്കെയുള്ള സാധ്യത എന്നിവ വളരെ കൂടുതലാണ്.
മുന്‍കരുതലുകള്‍ സ്വീകരിക്കുക
ഇത്തരം സാഹചര്യം നേരിടേണ്ടി വരുന്നെങ്കിൽ അത് കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരെ അറിയിക്കാന്‍ ശ്രമിക്കുക. ആക്രമണത്തിന്‍റെ തീവ്രത കൂടിയാല്‍ എങ്ങനെ അതില്‍നിന്നു രക്ഷപ്പെടാമെന്ന് മുന്‍കൂട്ടി പ്ലാന്‍ രൂപീകരിക്കുക. ഗാര്‍ഹിക പീഡനങ്ങള്‍ കൊലപാതകത്തിലേക്കു വരെ നയിക്കാന്‍ കാരണമാകും എന്നതിനാല്‍ പരാതി നൽകാന്‍ തയാറാവുക.
കുടുംബ സാഹചര്യം മെച്ചപ്പെടുത്താന്‍ ഈ സമയം ചെയ്യേണ്ടത്
ഇത്തരം സംഭവങ്ങള്‍ നടക്കാതെ പ്രതിരോധിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അക്രമ സ്വഭാവം കാണിക്കുന്ന വ്യക്തിയില്‍ വ്യക്തിത്വ വൈകല്യം, സംശയരോഗം, മദ്യത്തിന്‍റെ ദോഷകരമായ ഉപയോഗം, മറ്റു മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്കു ചികിത്സ ഉറപ്പു വരുത്തുക. വീട്ടില്‍ വഴക്കുകള്‍ ഉണ്ടാകാനുള്ള അവസരം കഴിവതും ഒഴിവാക്കുക. ദേഷ്യം തോന്നുന്ന സമയങ്ങളില്‍ സാഹചര്യം കൂടുതല്‍ വഷളാക്കാതെ അവിടെനിന്ന് അടുത്ത മുറിയിലേക്കോ വീട്ടുമുറ്റത്തേക്കോ മാറി നില്‍ക്കുക. കഴിഞ്ഞ കാര്യങ്ങളെപ്പറ്റി അമിതമായി ചിന്തിക്കുന്നത് വീണ്ടും ആ കാര്യങ്ങള്‍ പരസ്പരം സംസാരിച്ച് പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണമാകും. വെറുതെയിരിക്കുന്ന അവസ്ഥ ഒഴിവാക്കാൻ എപ്പോഴും എന്തിലെങ്കിലും ഏർപ്പെടുക. മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവര്‍ ഒരു കാരണവശാലും അതിനു മുടക്കം വരുത്താതിരിക്കുക.
English Summary: COVID- 19, Lock down domestic violence