കുട്ടികളോടൊപ്പം ഇടിച്ചു കയറി കളിക്കും; ലോക്ഡൗൺ വിശേഷങ്ങളുമായി അജു വർഗീസ്
ഞാൻ കാക്കനാട്ടെ ഫ്ലാറ്റിൽ ലോക്കാണ്. ആദ്യ രണ്ടാഴ്ച ജോലിയില്ലാതെ ഇരിക്കാൻ സുഖമായിരുന്നു. പിന്നെ ബോറടിച്ചു തുടങ്ങി. ഭാര്യ അഗ്സീറ്റനയ്ക്കും മക്കളായ ഇവാൻ, ജുവാന, ജെക്ക്, ലൂക്ക് എന്നിവർക്കൊപ്പമാണു ലോക്ഡൗൺ ദിനങ്ങൾ. വീട്ടിൽ കാണാൻ കിട്ടില്ലെന്ന അഗസ്റ്റീനയുടെ പരാതിക്കു കുറവുണ്ടെങ്കിലും എത്രയെന്നു വച്ചാണു

ഞാൻ കാക്കനാട്ടെ ഫ്ലാറ്റിൽ ലോക്കാണ്. ആദ്യ രണ്ടാഴ്ച ജോലിയില്ലാതെ ഇരിക്കാൻ സുഖമായിരുന്നു. പിന്നെ ബോറടിച്ചു തുടങ്ങി. ഭാര്യ അഗ്സീറ്റനയ്ക്കും മക്കളായ ഇവാൻ, ജുവാന, ജെക്ക്, ലൂക്ക് എന്നിവർക്കൊപ്പമാണു ലോക്ഡൗൺ ദിനങ്ങൾ. വീട്ടിൽ കാണാൻ കിട്ടില്ലെന്ന അഗസ്റ്റീനയുടെ പരാതിക്കു കുറവുണ്ടെങ്കിലും എത്രയെന്നു വച്ചാണു നാലു ചുവരുകൾക്കുളളിൽ അടച്ചിരിക്കുക.
കുറച്ചു നേരം ആമസോൺ പ്രൈം കാണും. യൂട്യൂബും ഫെയ്സ്ബുക്കും നോക്കും. കുട്ടികളോടൊപ്പം കളിക്കാൻ അവർ വിളിക്കില്ലെങ്കിലും നമ്മൾ ഇടിച്ചു കയറും. ലോക്ഡൗൺ ആയതോടെ കഞ്ഞിയും പയറുമാണു ഭക്ഷണം. അരിയും പയറും മാങ്ങാ അച്ചാറും വെളിച്ചെണ്ണയും കടുകുമെല്ലാം ആദ്യം തന്നെ വാങ്ങി വച്ചിരുന്നു. മമ്മൂക്കയുടെയും കലക്ടർ എസ്.സുഹാസിന്റേയും ഫെയ്സ് ബുക്ക് കുറിപ്പുകളാണ് അതിനു പ്രേരണയായത്. നമ്മൾ സാധനങ്ങളെല്ലാം വാങ്ങി കൂട്ടിയാൽ ബാക്കിയുളളവർക്കു വേണ്ടേ എന്ന ചിന്തയാണവർ പങ്കുവച്ചത്.
ലോക്ഡൗണിൽ കണ്ട ചില നല്ല കാര്യങ്ങൾ മലിനീകരണവും വാഹനാപകടങ്ങളും കുറഞ്ഞുവെന്നതാണ്. വൃത്തിയുടെ കാര്യത്തിൽ എല്ലാവരും കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. പ്രവാസികളുടെ സങ്കടം പെട്ടെന്നു മാറി കാണണമെന്ന് ആഗ്രഹിക്കുന്നു.
English Summary: Actor Aju Varghese about his lock down days