വിദൂര സ്വപ്നങ്ങളിൽപ്പോലും വിഭാവനം ചെയ്യാത്ത സംഭവങ്ങൾ യാഥാർഥ്യമായി മാറിയ കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. എത്രയും പെട്ടെന്ന് ഇതവസാനിക്കണേ എന്നു പ്രാർഥിക്കുന്നു. ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ കൊച്ചി തുറമുഖം വേണ്ടത്ര മുൻകരുതലുകൾ‍ സ്വീകരിച്ചിരുന്നു. കയ്യുറകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദൂര സ്വപ്നങ്ങളിൽപ്പോലും വിഭാവനം ചെയ്യാത്ത സംഭവങ്ങൾ യാഥാർഥ്യമായി മാറിയ കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. എത്രയും പെട്ടെന്ന് ഇതവസാനിക്കണേ എന്നു പ്രാർഥിക്കുന്നു. ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ കൊച്ചി തുറമുഖം വേണ്ടത്ര മുൻകരുതലുകൾ‍ സ്വീകരിച്ചിരുന്നു. കയ്യുറകളും സാനിറ്റൈസറുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ സ്വീകരിക്കേണ്ടതു തുറമുഖം വഴിയായിരുന്നു. സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠ ഉണ്ടെങ്കിലും ഞങ്ങൾ, തുറമുഖ ജീവനക്കാർ പ്രവർത്തനിരതരായി. തുറമുഖം ആവശ്യ സേവന മേഖലയായതിനാൽ വർക് ആസ് യൂഷ്വൽ! 

ഗൂർമെയുടെ മേച്ചിൽപ്പുറങ്ങൾ

ADVERTISEMENT

ഹൈദരാബാദിൽ പഠിക്കുന്ന മകൾ വിഷ്ണുപ്രിയ യാത്രാ നിയന്ത്രണങ്ങൾക്കു മുൻപു വീട്ടിലെത്തിയത് ആശ്വാസമായി. 11-ാം ക്ലാസിൽ പഠിക്കുന്ന മകൻ വിഘ്നേഷ് ഗൂർമെ കുക്കിങ്ങിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. ചീസ് കേക്ക്, മൾട്ടിലെയർ പുഡ്ഡിങ്സ്...അടിപൊളി വിഭവങ്ങൾ!  ഭർത്താവ് പി.വിജയൻ (പൊലീസ് ഹെഡ്‌‌‌ക്വാർട്ടേഴ്സ് ഐജി ) തിരുവനന്തപുരത്തു ജോലിയിൽ സജീവം.  ലോക്ഡൗൺ കാലത്തു ഭക്ഷണം കിട്ടാത്തവർക്കു ഭക്ഷണം കൊടുക്കുന്ന ‘ഒരു വയറൂട്ടാം, ഒരു വിശപ്പകറ്റാം’ പദ്ധതി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയതാണ്. 

പോസ് ബട്ടൻ 

ADVERTISEMENT

സാധാരണയുള്ള ജോലി സമ്മർദം ഇപ്പോൾ അൽപം കുറവായതിന്റെ ചെറിയ ആശ്വാസമുണ്ട്. മീറ്റിങ്ങുകൾ കുറവാണ്. സന്ദർശകരില്ല. ഫയലുകൾ കുറവാണ്. ജീവിതത്തിൽ ആരോ ഒരു ‘പോസ്’ ബട്ടൻ അമർത്തിയതു പോലെ! രോഗത്തിന്റെ കാര്യത്തിലും സാമ്പത്തിക കാര്യങ്ങളിലും ആശങ്കകളുണ്ടെങ്കിലും സത്യം പറഞ്ഞാൽ ലോക്ഡൗൺ സമയം ഞാനും കുട്ടികളും ആസ്വദിക്കുന്നുണ്ട്. ഞങ്ങൾക്ക് ഒരുമിച്ചു കിട്ടിയ എക്സ്ട്രാ ടൈമാണിത്. 

(കൊച്ചി പോർട്ട് ട്രസ്റ്റ് ചെയർപഴ്സൻ ആണ് ഡോ.എം. ബീന)

ADVERTISEMENT

English summary: Covid lock down days: Dr M. Beena