കോവിഡ്; ഇനി വരുന്നതു പുതിയ കാലം, വേണം പുതിയ സമീപനവും: സേതു
കോവിഡ് 19 പഠിപ്പിച്ചതു പരിമിതികൾ തിരിച്ചറിഞ്ഞു ജീവിക്കാനാണ്. പരിമിതികളോടു പൊരുത്തപ്പെടാൻ നാം പഠിച്ചു. ഇത്തരം ഏതു ഘട്ടത്തിലും നമ്മുടെ മനസ്സും ശരീരവും അത്തരം സാഹചര്യങ്ങളോടു പൊരുത്തപ്പെടുമെന്നതു വലിയ പാഠമാണ്. പ്രളയസമയത്തു നാം പഠിച്ച രീതിയിൽ ഒത്തൊരുമയോടെ ജീവിക്കാനും, ഉള്ളതു പങ്കിടാനും നാം പഠിച്ചു.

കോവിഡ് 19 പഠിപ്പിച്ചതു പരിമിതികൾ തിരിച്ചറിഞ്ഞു ജീവിക്കാനാണ്. പരിമിതികളോടു പൊരുത്തപ്പെടാൻ നാം പഠിച്ചു. ഇത്തരം ഏതു ഘട്ടത്തിലും നമ്മുടെ മനസ്സും ശരീരവും അത്തരം സാഹചര്യങ്ങളോടു പൊരുത്തപ്പെടുമെന്നതു വലിയ പാഠമാണ്. പ്രളയസമയത്തു നാം പഠിച്ച രീതിയിൽ ഒത്തൊരുമയോടെ ജീവിക്കാനും, ഉള്ളതു പങ്കിടാനും നാം പഠിച്ചു. വീട്ടിൽ ജോലി ചെയ്യുന്നവർ വരുന്നില്ലെങ്കിലും നാം അവർക്കു വേതനം കൊടുക്കുന്നു. ലോക്ഡൗൺ കാരണം നിലച്ചത് എന്റെ 2 കിലോമീറ്റർ നടത്തമാണ്. പകരം സാധ്യമായ രീതിയിൽ മുറ്റത്തു നടക്കും.
എഴുത്തുകാരൻ, വായനക്കാരൻ എന്ന നിലയിൽ ഞാൻ മാറ്റിവച്ച പുസ്തകങ്ങൾ വായിക്കുന്നു, കഴിഞ്ഞ മാസം എഴുതിയ കഥ പ്രസിദ്ധീകരിച്ചു. വേറെയും എഴുത്തു പുരോഗമിക്കുന്നുണ്ട്. നോവൽ എഴുതാനുള്ള മനസ്സ് ഇപ്പോഴില്ല. കടൽകടന്നും സജീവമായ ഓൺലൈൻ സാഹിത്യ ചർച്ചകളാണു ലോക്ഡൗൺ കാലത്തെ പ്രധാന മാറ്റം. സാങ്കേതിക വിദ്യയുടെ വലിയ വിജയമാണിത്. സമയമില്ലെന്നു പറഞ്ഞു മാറ്റിവച്ച കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സൂം വഴി സാൻഫ്രാൻസിസ്കോയിലെ സാഹിത്യ സദസ്സുമായി ചർച്ച നടത്തിയതു 2 മണിക്കൂറാണ്. 25 പേരുമായി ഒന്നിച്ച് ആശയവിനിമയം നടത്താൻ സൗകര്യമൊരുങ്ങുന്നു. എന്റെ കഥയെപ്പറ്റി നാട്ടിലെ വാട്സാപ് ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. സാഹിത്യവും ബാങ്കിങ് അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
പൊതുവേ ഉയരുന്ന ആശങ്ക ഇനിയെന്ത് എന്നതാണ്. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും മറ്റുമാണു കൂടതൽ. ഇതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടില്ലെന്നാണു തോന്നുന്നത്. ഇത് ഇന്ത്യയുടെയോ കേരളത്തിന്റെയോ മാത്രം കാര്യമല്ല. കൊറോണാന്തരം പുതിയ കാലം ഉയിർത്തെഴുന്നേൽക്കാൻ പോകുന്നു. പുതിയ കാലഘട്ടമാണു വരുന്നത്. അതിനെ നേരിടാൻ പുതിയ സമീപനം വേണം. ഇതിനോടെല്ലാം നാം പൊരുത്തപ്പെടും.