വേനലിന് ചൂടേറി വരുന്നു. ഒപ്പം തിരഞ്ഞെടുപ്പ് ചൂടും. സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും മറ്റു പൊതുജനങ്ങൾക്കുമായി വേനൽക്കാലത്തെ നേരിടാൻ ചില പൊടിക്കൈകൾ നിർദേശിക്കുകയാണ് ഭാരതീയ ചികിത്സാ വകുപ്പ്. ഭക്ഷണം ∙ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണപദാർഥങ്ങൾക്ക് പ്രഥമ പരിഗണന നൽകുക ∙ ജലാംശം കൂടുതലുള്ള പഴങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനലിന് ചൂടേറി വരുന്നു. ഒപ്പം തിരഞ്ഞെടുപ്പ് ചൂടും. സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും മറ്റു പൊതുജനങ്ങൾക്കുമായി വേനൽക്കാലത്തെ നേരിടാൻ ചില പൊടിക്കൈകൾ നിർദേശിക്കുകയാണ് ഭാരതീയ ചികിത്സാ വകുപ്പ്.

ഭക്ഷണം

ADVERTISEMENT

∙ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണപദാർഥങ്ങൾക്ക് പ്രഥമ പരിഗണന നൽകുക

∙ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക

∙ സീസൺ അനുസരിച്ചുണ്ടാകുന്ന നാട്ടുപഴവർഗങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.  

∙ മലർക്കഞ്ഞി, പാൽക്കഞ്ഞി, അൽപ്പം നെയ് ചേർത്ത കഞ്ഞി എന്നിവ ഉത്തമം

ADVERTISEMENT

∙ എരിവ്, പുളി, ഉപ്പ്, മസാല, ബേക്കറി പലഹാരങ്ങൾ എന്നിവ കുറയ്ക്കുക

∙ മാംസാഹാരം ദഹനശക്തിക്കനുസരിച്ച് ക്രമപ്പെടുത്തുക

പാനീയം

∙ നന്നാറി, കൊത്തമല്ലി തുടങ്ങിയവയിട്ട് തിളപ്പിച്ചാറിയ വെള്ളം ബോട്ടിലിൽ ശേഖരിച്ച് കൂടെ കൊണ്ടുപോകാം.

ADVERTISEMENT

∙ സ്ഥാനാർഥികളും കൂടെ പോകുന്നവരും ഓരോ 20 മിനിറ്റിലും ഈ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

∙ കരിമ്പ്, നാരങ്ങാ, മുന്തിരി ജ്യൂസ്, കരിക്കിൻ വെള്ളം, സംഭാരം എന്നിവ അനുയോജ്യം

∙ നേർപ്പിച്ച പാൽ പഞ്ചസാരയിട്ട് കഴിക്കുന്നത് ഉഷ്ണത്തെ അകറ്റും'.

∙ സോഫ്റ്റ് ഡ്രിങ്ക്സ്, ഉപ്പിലിട്ടത്, അമിതമായി ശീതീകരിച്ചത് എന്നിവ കുറയ്ക്കണം 

സ്ഥാനാർഥികളുടെ ശ്രദ്ധയ്ക്ക്

∙ വായുസഞ്ചാരമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക. 

∙ ഉച്ചവെയിൽ കൊള്ളാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. 

∙ ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള സമയം അവലോകനങ്ങൾക്കും കൂടിക്കാഴ്ചകൾക്കുമായി മാറ്റുക. 

∙ ഉച്ച സമയത്തെ നഷ്ടം നികത്താൻ രാവിലെ 8ന് തന്നെ പ്രചാരണം തുടങ്ങാം. 

∙ രാത്രിയിലെ ഉറക്കമിളപ്പ് ഒഴിവാക്കണം. അർധരാത്രിക്കു മുൻപേ കിടക്കാൻ ശ്രദ്ധിക്കുക.

∙ ലഘു വ്യായാമങ്ങൾ മതി. 

∙ മുഖം പലവട്ടം കഴുകണം.

∙ സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുള്ള വെള്ളം, തോർത്ത് തുടങ്ങിയവ കോവിഡ് ജാഗ്രത കൂടി പരിഗണിച്ച് പരമാവധി ഒഴിവാക്കാം. 

മറ്റുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ പുറം ജോലിക്കാർക്ക്  ഉച്ചനേരത്തുള്ള വിശ്രമം നിർബന്ധം.  

∙ ദാഹം തോന്നുന്നത് വരെ കാത്തിരിക്കാതെ അര മണിക്കൂർ ഇടവിട്ടെങ്കിലും വെള്ളം കുടിക്കുക. 

∙ ജോലി നേരത്തെ തുടങ്ങാൻ ശ്രമിക്കുക. 

‌∙ തലയിൽ തോർത്തോ മറ്റെന്തെങ്കിലുമോ ധരിക്കാൻ ശ്രമിക്കുക.

∙ ഇടയ്ക്കിടെ വിയർപ്പ് തുടയ്ക്കുക.

വിവരങ്ങൾക്ക് കടപ്പാട്

∙ ഡോ.ആർ.ഉഷ

(ജില്ലാ മെഡിക്കൽ ഓഫിസർ, ഭാരതീയ ചികിത്സാ വകുപ്പ്, മലപ്പുറം)

∙ ഡോ.എം.സിജിൻ

(മെഡിക്കൽ ഓഫിസർ, പൊന്നാനി ഗവ.ആയുർവേദ ആശുപത്രി)

English Summary : Summer health; food and drinks