പാത്രം പിടിക്കുമ്പോഴും കറിക്ക് അരിയുമ്പോഴുമൊക്കെ കൈയ്ക്കു കഴപ്പും മുറുക്കിപ്പിടിക്കാൻ വയ്യാത്തതുപോലെയുള്ള ബലക്കുറവും അനുഭവപ്പെടാം. കീബോഡ് കൂടുതലായി ഉപയോഗിക്കുന്നവരിലും കാർപൽ ടണൽ സിൻഡ്രം കാണുന്നുണ്ട്...Carpal Tunnel Syndrome, Wrist Pain, Hand Pain

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കയ്യിൽ മാത്രമായോ ഇരുകൈകളിലുമായോ കഴപ്പായാണ് കാർപൽ ടണൽ സിൻഡ്രം അനുഭവപ്പെടുക. രാത്രി കിടക്കുമ്പോൾ ഇരു കൈകളിലേക്കും കൈപ്പത്തിയിൽ തരിപ്പും കഴപ്പുമായി അനുഭവപ്പെടും. സ്ത്രീകളിലാണ് കൂടുതൽ കാണുന്നത്. പാത്രം പിടിക്കുമ്പോഴും കറിക്ക് അരിയുമ്പോഴുമൊക്കെ കൈയ്ക്കു കഴപ്പും മുറുക്കിപ്പിടിക്കാൻ വയ്യാത്തതുപോലെയുള്ള ബലക്കുറവും അനുഭവപ്പെടാം. കീബോഡ് കൂടുതലായി ഉപയോഗിക്കുന്നവരിലും കാർപൽ ടണൽ സിൻഡ്രം കാണുന്നുണ്ട്. കയ്യിലേക്ക് പോകുന്ന ഞരമ്പിന് (median nerve) കൈത്തണ്ടയിൽ വച്ച് ഒരു സമ്മർദമുണ്ടാകുന്നതാണ് ഈ പ്രശ്‌നത്തിനു കാരണം. ഇതിന്റെ ചികിത്സ പ്രധാനമായും ശസ്ത്രക്രിയയാണ്. മുറുകിയിരിക്കുന്ന നാഡിയിലെ സമ്മർദം മാറ്റുകയാണ് ശസ്ത്രക്രിയ വഴി ചെയ്യുന്നത്. ഇത് കൃത്യമായ സമയത്തു ചെയ്‌തില്ലെങ്കിൽ ഈ ഞരമ്പ് മുറുകിയിരിക്കുന്നിടത്തോളം കൈ ബലഹീനമായിക്കൊണ്ടിരിക്കും. കയ്യിലെയും തള്ളവിരലിലെ പേശികളെയുമെല്ലാം ഇതു ബാധിക്കാം. ചിലപ്പോൾ ഗർഭിണികളിൽ കാർപൽ ടണൽ സിൻഡ്രം കാണാറുണ്ട്. പക്‌ഷേ, പ്രസവത്തോടെ ഇതു മാറും. 

ശ്രദ്ധിക്കുക

ADVERTISEMENT

∙ ഞരമ്പിനു സമ്മർദം വരാത്ത രീതിയിൽ കീബോഡ് ഉപയോഗിച്ചാൽ ഈ പ്രശ്‌നം തടയാം. 

മണിബന്ധത്തിന് സപ്പോർട്ട് നൽകാൻ റിസ്‌റ്റ്‌ പാഡ് ഉള്ള മൗസ് പാഡ് ഉപയോഗിക്കുക. 

ADVERTISEMENT

∙ റിസ്‌റ്റ്‌ മടങ്ങിയിരിക്കുന്ന പൊസിഷനിൽ അധിക സമയം കൈ വയ്ക്കാതിരിക്കുക.

∙ രാത്രി ഉറക്കത്തിൽ റിസ്‌റ്റ്‌ മടങ്ങിപ്പോകാം. ഇതു തടയാൻ കയ്യിൽ ചെറിയ സ്പ്ലിന്റ് വയ്ക്കാം. ഇത്തരം സ്പ്ലിന്റുകൾ വാങ്ങാൻ ലഭിക്കും. 

ADVERTISEMENT

∙ കൈയ്യിലെ പേശികൾ ശക്തമാക്കാൻ സോഫ്റ്റ് ബോൾ ഉപയോഗിക്കാം.

Content Summary : Carpal Tunnel Syndrome - Symptoms and Treatment