ടോൺസിലൈറ്റിസ് വന്നാൽ ഉടനെ ചികിത്സ തേടുക. ചികിത്സ പൂര്‍ണമാക്കുകയും വേണം. ചെറിയ ശമനം കണ്ടാലുടനെ മരുന്നു നിർത്തരുത്. പല്ലും വായും വൃത്തിയായി സൂക്ഷിക്കണം.

ടോൺസിലൈറ്റിസ് വന്നാൽ ഉടനെ ചികിത്സ തേടുക. ചികിത്സ പൂര്‍ണമാക്കുകയും വേണം. ചെറിയ ശമനം കണ്ടാലുടനെ മരുന്നു നിർത്തരുത്. പല്ലും വായും വൃത്തിയായി സൂക്ഷിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോൺസിലൈറ്റിസ് വന്നാൽ ഉടനെ ചികിത്സ തേടുക. ചികിത്സ പൂര്‍ണമാക്കുകയും വേണം. ചെറിയ ശമനം കണ്ടാലുടനെ മരുന്നു നിർത്തരുത്. പല്ലും വായും വൃത്തിയായി സൂക്ഷിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോൺസിലിന്റെ പാർശ്വപേശികളിൽ അണുബാധ മൂലം പഴുപ്പുകെട്ടുണ്ടാകുന്ന രോഗമാണ് പെരിടോൺസിലാർ അബ്സിസ്. ക്വിൻസി (Quinsy) എന്ന പേരിലും അറിയപ്പെടുന്നു. സാധാരണമായ ടോൺസിലൈറ്റിസ് രോഗം ചികിത്സിക്കാതിരിക്കുമ്പോഴോ, ചികിത്സ പൂർണമാകാതെ വരുമ്പോഴോ ആണ് ഈ പഴുപ്പുകെട്ടുന്ന രോഗം വരിക. ടോൺസിലൈറ്റിസ് കൂടുതലായും കുട്ടികളിലാണു കാണുന്നതെങ്കിൽ ഇതു കൗമാരക്കാരെയും മുതിർന്നവരെയും ബാധിക്കും. പതിനായിരത്തിൽ മൂന്ന് എന്ന തോതിലാണു രോഗം സമൂഹത്തിൽ കാണപ്പെടുന്നത്. 

 

ADVERTISEMENT

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധ ആയിട്ടായിരിക്കും തുടക്കം. അണുബാധ മൂലം പനി, കിടുകിടുപ്പ്, തൊണ്ടവേദന പ്രത്യേ കിച്ചും തൊണ്ടയുടെ ഒരു ഭാഗത്തു കൂടുതലായുള്ള വേദന, വായ്തുറക്കാൻ കാര്യമായ ബുദ്ധിമുട്ട്, സംസാരിക്കുമ്പോൾ ശബ്ദത്തിനു വ്യത്യാസം (Hot potato speech), ഉമിനീർ ഇറക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട്, വായ്നാറ്റം. കഴുത്തിലെ വേദനയോടു കൂടി വീർത്ത കഴലകൾ (Lymph nods), ആകെപ്പാടെയുള്ള വല്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പഴുപ്പുകെട്ടി തുടങ്ങുന്നതിന് ഏതാണ്ട് ഒരാഴ്ച മുൻപു തന്നെ ചില രോഗലക്ഷണങ്ങൾ എങ്കിലും കണ്ടു തുടങ്ങും. 

 

ചികിത്സിക്കാത്ത തൊണ്ടവേദന (Pharyngitis, Sore throat) ആയി തുടങ്ങി ടോൺസിലൈറ്റിസ് ആയി പരിണമിച്ച് ഒടുവിൽ പെരിടോൺസിലാർ അബ്സിസ് ആയി മാറാം. ടോൺസിലിന്റെ പാർശ്വപേശികളിൽ പഴുപ്പു കെട്ടുന്നതോടെ രോഗം സങ്കീർണമാകും. ടോൺസിലിന്റെ അടുത്തുള്ള മൃദുവായ പേശികളാണ് ഇത്തരം പഴുപ്പുകെട്ടിന്റെ സാധ്യത വർധിപ്പിക്കുന്നത്. പലതരം ബാക്ടീരിയകൾ കാരണമാകാറുണ്ടെങ്കിലും സ്ട്രെപ്റ്റോ കോക്കസ് സ്റ്റഫൈലോകോക്കസ്, ഹീമോഫിലസ് എന്നിവയാണു പ്രധാന രോഗകാരികൾ. ഇതിൽ തന്നെ സ്ട്രെപ്റ്റോകോക്കസാണു രോഗമുണ്ടാക്കുന്നതിൽ ഏറ്റവും പ്രധാനി. പോടുള്ള പല്ലുകളിൽ നിന്നും ഈ അണുബാധകൾ വരാം. പുകവലിയും കാരണമാണ്. പ്രമേഹമുള്ള രോഗികളിലും രോഗസാധ്യത കൂടും.

ADVERTISEMENT

 

നേരിട്ടു മനസ്സിലാക്കാം

ലക്ഷണങ്ങളിൽ നിന്നു തന്നെ രോഗ സാധ്യത മനസ്സിലാകും. വായ തുറന്നു നാവു താഴ്ത്തി ഡോക്ടർ പരിശോധിക്കു മ്പോൾ ടോൺസിലിനോടു ചേർന്നു ചുവന്ന വീർപ്പു കണ്ടെത്താനാകും. ഈ വീർപ്പ് വായുടെ മുകൾത്തട്ടിലും കാണാൻ പറ്റിയെന്നിരിക്കും. ഉൾനാക്ക് മറുവശത്തേക്കു തള്ളി നിൽക്കുന്നതും കാണാം. കഴുത്തിലെ വീർത്ത വേദനയുള്ള കഴലകളും പഴുപ്പിലേക്കു വിരൽചൂണ്ടുന്നു. വിവിധ സ്കാനിങ് പരിശോധനകളും രോഗനിർണയത്തിനും രോഗ ഗൗരവം തിരിച്ചറിയാനും ഉപയോഗിക്കാറുണ്ട്. 

 

ADVERTISEMENT

സങ്കീർണതകൾ ഏറെ

തൊണ്ടയിലെ വീർപ്പു കാരണം ഭക്ഷണവും വെള്ളവും ഇറക്കാനാകാതെ ശരീരം ക്ഷയിക്കും. പഴുപ്പുവീക്കം (abscess) തനിയെ പൊട്ടി ശ്വാസകോശത്തിലേക്കു പഴുപ്പു കടന്നാൽ മാരകമായ ന്യുമോണിയ ആയിരിക്കും ഫലം. തിങ്ങിനിൽക്കുന്ന പഴുപ്പു തൊണ്ടയിലെ മറ്റു പേശികളിലേക്ക് അരിച്ചിറങ്ങി ശ്വാസതടസ്സം സൃഷ്ടിച്ച് ജീവഹാനി പോലും വരുത്താം. രക്തധമനികളെ ബാധിച്ചാൽ രക്തസ്രാവത്തിനു കാരണമാകും. പഴുപ്പു രക്തത്തിൽ കലർന്നു ശരീരമാസകലം വ്യാപിച്ചു സെപ്റ്റിസീമിയ എന്ന ഗുരുതരാവസ്ഥയിൽ എത്തിപ്പെടാം. വൃക്കകളെയും ബാധിക്കാനിടയുണ്ട്. 

 

ചികിത്സ ഉടൻ

ടോൺസിലിന് അടുത്തുള്ള പഴുപ്പെടുത്തു കളയുകയാണ് ആദ്യപടി. സൂചികൊണ്ടു വലിച്ചെടുത്തോ, പ്രത്യേകതരം കത്തിയുപയോഗിച്ചോ കീറിയോ ഇതു ചെയ്യും. സാധാരണയായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടതായി വരികയില്ല. 

 

ടോൺസിലൈറ്റിസ് വന്നാൽ ഉടനെ ചികിത്സ തേടുക. ചികിത്സ പൂര്‍ണമാക്കുകയും വേണം. ചെറിയ ശമനം കണ്ടാലു ടനെ മരുന്നു നിർത്തരുത്. പല്ലും വായും വൃത്തിയായി സൂക്ഷിക്കണം. പുകവലി നിർത്തുക. 

 

(കുവൈത്തിലെ ഷംബർജെ മുൻ സീനിയർ മെഡിക്കൽ ഡയറക്ടറാണ് ലേഖകൻ)

 

Content Summary : Dr. Titus Talks About Peritonsillar Abscess- Symptoms, Causes, Treatments