ദേഷ്യം വരുമ്പോൾ വിളിച്ചു പറയുന്ന കാര്യങ്ങൾ വിശ്വസിക്കാമോ?; പൊട്ടിത്തെറിക്കുന്നവർ അറിയണം ചിലത്...
മദ്യപിച്ച് ലക്കുകെട്ടവരെപ്പോലെയാകും ചിലപ്പോൾ അവളുടെ പെരുമാറ്റം. വാക്കുകൾ കൊണ്ട് വല്ലാതെ ഹൃദയം കൊത്തിപ്പറിച്ചു കളയും. നല്ല മൂഡിലിരിക്കുമ്പോൾ അതിനെപ്പറ്റി ചോദിച്ചാൽ എനിക്കൊന്നും ഓർമയില്ല എന്ന് സാ മട്ടിലങ്ങു പറയും. പാവം പിടിച്ചുള്ള ഇരിപ്പു കാണുമ്പോൾ എടുത്തു കിണറ്റിലിടാൻ തോന്നും. – പങ്കാളിയെക്കുറിച്ച്
മദ്യപിച്ച് ലക്കുകെട്ടവരെപ്പോലെയാകും ചിലപ്പോൾ അവളുടെ പെരുമാറ്റം. വാക്കുകൾ കൊണ്ട് വല്ലാതെ ഹൃദയം കൊത്തിപ്പറിച്ചു കളയും. നല്ല മൂഡിലിരിക്കുമ്പോൾ അതിനെപ്പറ്റി ചോദിച്ചാൽ എനിക്കൊന്നും ഓർമയില്ല എന്ന് സാ മട്ടിലങ്ങു പറയും. പാവം പിടിച്ചുള്ള ഇരിപ്പു കാണുമ്പോൾ എടുത്തു കിണറ്റിലിടാൻ തോന്നും. – പങ്കാളിയെക്കുറിച്ച്
മദ്യപിച്ച് ലക്കുകെട്ടവരെപ്പോലെയാകും ചിലപ്പോൾ അവളുടെ പെരുമാറ്റം. വാക്കുകൾ കൊണ്ട് വല്ലാതെ ഹൃദയം കൊത്തിപ്പറിച്ചു കളയും. നല്ല മൂഡിലിരിക്കുമ്പോൾ അതിനെപ്പറ്റി ചോദിച്ചാൽ എനിക്കൊന്നും ഓർമയില്ല എന്ന് സാ മട്ടിലങ്ങു പറയും. പാവം പിടിച്ചുള്ള ഇരിപ്പു കാണുമ്പോൾ എടുത്തു കിണറ്റിലിടാൻ തോന്നും. – പങ്കാളിയെക്കുറിച്ച്
മദ്യപിച്ച് ലക്കുകെട്ടവരെപ്പോലെയാകും ചിലപ്പോൾ അവളുടെ പെരുമാറ്റം. വാക്കുകൾ കൊണ്ട് വല്ലാതെ ഹൃദയം കൊത്തിപ്പറിച്ചു കളയും. നല്ല മൂഡിലിരിക്കുമ്പോൾ അതിനെപ്പറ്റി ചോദിച്ചാൽ എനിക്കൊന്നും ഓർമയില്ല എന്ന് സാ മട്ടിലങ്ങു പറയും. പാവം പിടിച്ചുള്ള ഇരിപ്പു കാണുമ്പോൾ എടുത്തു കിണറ്റിലിടാൻ തോന്നും. – പങ്കാളിയെക്കുറിച്ച് എപ്പോഴെങ്കിലും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ടോ? എങ്കിൽ പ്രശ്നം ആ വ്യക്തിയായിരിക്കില്ല, അവരുടെ അമിത ദേഷ്യമായിരിക്കും.
ദേഷ്യം വരുമ്പോൾ വിളിച്ചു പറയുന്ന കാര്യങ്ങൾ വിശ്വസിക്കാം. കാരണം അതു സത്യമായിരിക്കും എന്നൊരു ചൊല്ലുണ്ടല്ലോ. സംഗതി കേൾക്കാൻ രസമുണ്ടെങ്കിലും ദേഷ്യം അങ്ങനെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണോ?. ദേഷ്യം ആരോഗ്യകരമാണെങ്കിൽ ദേഷ്യപ്പെടുന്നതിൽ തെറ്റില്ലെന്നും അത് അനാരോഗ്യകരമാകുന്നിടത്താണ് അപകടമെന്നും ഓർമിപ്പിക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ. ദേഷ്യത്തെ വരുതിയിലാക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഡോ. സൈലേഷ്യ വ്യക്തമാക്കുന്നു.
ദേഷ്യം എന്നത് വളരെ സാധാരണമായ ഒരു വികാരമാണ്. അതിനെ മോശം വികാരമായി കണക്കാക്കാൻ പറ്റില്ല. അതിന്റെ പ്രകടനമാർഗങ്ങളാണ് പ്രശ്നം. ദേഷ്യപ്പെടൽ ആരോഗ്യകരമാകുമ്പോൾ അവിടെ നടക്കുന്നത് വ്യക്തമായ, ശക്തമായ ഒരു ആശയവിനിമയമായിരിക്കും. ദേഷ്യപ്പെടൽ അനാരോഗ്യകരമാകുമ്പോൾ അവിടെ അമർഷമാണ് മുന്നിൽ നിൽക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ കുത്തുവാക്കുകൾ, മുനവച്ച സംസാരങ്ങൾ, അനാവശ്യമായ കമന്റുകൾ തുടങ്ങി അനാരോഗ്യകരമായ സംഭാഷണങ്ങളാണ് കൂടുതലുണ്ടാവുക.
ദേഷ്യപ്പെടുമ്പോൾ ശരീര ഭാഷയിൽ സംഭവിക്കുന്നത്
ഒരാൾ ദേഷ്യപ്പെടുമ്പോൾ അത് ആരോഗ്യകരമായാണോ എന്നു തിരിച്ചറിയാൻ അയാളുടെ ശബ്ദത്തിന്റെ ടോൺ ശ്രദ്ധിച്ചാൽ മതി. ഉറച്ചതും എന്നാൽ വ്യതിയാനങ്ങൾ തീരെയില്ലാത്തതുമായ ടോണിലായിരിക്കും അവർ കാര്യങ്ങൾ അവതരിപ്പിക്കുക. ദേഷ്യം അനാരോഗ്യകരമായി പ്രകടിപ്പിക്കുന്നവരുടെ ശബ്ദത്തിന് ഒരു ഭീഷണിയുടെ ധ്വനിയായിരിക്കും. ആരോഗ്യകരമായി ദേഷ്യപ്പെടുമ്പോൾ ഒരാളുടെ വ്യക്തിത്വത്തെ മാനിച്ചു മാത്രമേ സംസാരിക്കുകയും ഇടപെടുകയും ചെയ്യൂ. അപ്പുറത്തു നിൽക്കുന്ന ആളുടെ സ്വകാര്യതയെ മാനിച്ച്, സാഹചര്യം പരിഗണിച്ച് മറ്റുള്ളവരുടെ അസാന്നിധ്യത്തിലായിരിക്കും അവരോടുള്ള ദേഷ്യം പ്രകടിപ്പിക്കുക. പക്ഷേ അനാരോഗ്യകരമായി ദേഷ്യം പ്രകടിപ്പിക്കുന്നവർ ഇത്തരത്തിലുള്ള യാതൊരു പരിഗണനയും മറുപക്ഷത്തിന് നൽകില്ല. അപ്പുറത്തു നിൽക്കുന്നയാളിന് എന്തു വന്നാലും വേണ്ടില്ല എന്റെ ദേഷ്യം ഞാൻ പ്രകടിപ്പിക്കും എന്ന ചിന്ത മാത്രമായിരിക്കും അപ്പോഴവരുടെ മനസ്സു നിറയെ.
ആ പെരുമാറ്റം എന്നെ വേദനിപ്പിച്ചു
ദേഷ്യം ആരോഗ്യകരമാണെങ്കിൽ, അപ്പുറത്തു നിൽക്കുന്ന ആളുടെ ഏതെങ്കിലും പെരുമാറ്റമാണ് ശുണ്ഠി പിടിപ്പിക്കുന്നതെങ്കിൽ അതിനെക്കുറിച്ച് എടുത്തു പറഞ്ഞുകൊണ്ടാകും ദേഷ്യം പ്രകടിപ്പിക്കുക. ഇതുവരെ ചെയ്ത കാര്യങ്ങളിലെ യോജിപ്പിനെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് ഈ പ്രത്യേക കാര്യത്തിൽ/ സംഭവത്തിൽ മാത്രമാണ് വിയോജിപ്പുള്ളതെന്ന് സ്പഷ്ടമാക്കിക്കൊണ്ടാകും അവർ ദേഷ്യം പ്രകടിപ്പിക്കുക.
ദേഷ്യം അനാരോഗ്യകരമാണെങ്കിൽ വ്യക്തിയെ അടച്ചാക്ഷേപിക്കുന്ന രീതിയായിരിക്കും അവലംബിക്കുക. മുൻവിധിയോടെയായിരിക്കും അപ്പുറത്തുള്ളയാളുടെ എല്ലാ പ്രവൃത്തികളെയും ദേഷ്യപ്പെടുന്നയാൾ വിലയിരുത്തുക. ആ വ്യക്തിതന്നെ മോശമാണെന്നുള്ള രീതിയിൽ പെരുമാറും.
ആരോഗ്യപരമായി ദേഷ്യം പ്രകടിപ്പിക്കുന്നവർ തങ്ങളുടെ തെറ്റ് സമ്മതിക്കാനും അത് അംഗീകരിക്കാനും സന്നദ്ധതയുള്ളവരായിരിക്കും. സ്വന്തം തെറ്റ് സമ്മതിക്കാൻ വിമുഖതയുള്ളവരായിരിക്കും പലപ്പോഴും അനാരോഗ്യകരമായി ദേഷ്യം പ്രകടിപ്പിക്കുന്നവർ.
ആരാണ് നിങ്ങളുടെ ഹൃദയം തകർത്തത്?
യഥാർഥ വികാരങ്ങളെ ഒളിപ്പിക്കുന്നതിനു വേണ്ടിയാണ് പലരും ദേഷ്യമെന്ന വികാരത്തിന്റെ മേലങ്കിയണിയുന്നത്. അതുകൊണ്ട് ദേഷ്യത്തെ സെക്കൻഡറി ഇമോഷൻ എന്നും പറയാറുണ്ട്. അമിതദേഷ്യമുണ്ടെന്നു പറഞ്ഞെത്തുന്ന പലരോടും ‘ആരാണ് നിങ്ങളുടെ ഹൃദയം തകർത്തത്’ എന്ന മറുചോദ്യമാണ് ഞാൻ ഉന്നയിക്കാറുള്ളത്. മനസ്സു നിറയെ സങ്കടം സൂക്ഷിക്കുന്ന ഒരാൾ പെട്ടെന്ന് പൊട്ടിത്തെറിച്ചേക്കാം. പ്രണയനൈരാശ്യം, അവഗണന, നിരാസം എന്നിവ അനുഭവിക്കുന്നവരൊക്കെ ആദ്യം പ്രതികരിക്കുക ദുഃഖത്തോടെയാണ്. പതിയെപ്പതിയെയാണ് ആ ദുഃഖം ദേഷ്യമായി മാറുന്നത്. ദേഷ്യത്തിന്റെ അടിസ്ഥാനകാരണം ആദ്യമേ കണ്ടെത്തണം. ദേഷ്യം പ്രാഥമിക വികാരമാണോ അതോ മറ്റേതെങ്കിലും വികാരങ്ങളുടെ തുടർച്ചയാണോ എന്നു കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്.
പൊട്ടിത്തെറിക്കുന്ന ബോംബല്ല, അഗ്നിപർവതത്തിൽ പുകയുന്ന ലാവയാണ് ദേഷ്യം
ദേഷ്യം മൂലമുണ്ടാകുന്ന പൊട്ടിത്തെറി ഒരു സുപ്രഭാതത്തിൽ സംഭവിക്കുന്നതല്ല. ദേഷ്യം വളരെ സാവധാനം രൂപപ്പെട്ടു വരുന്ന ഒരു വികാരമാണ്. അഗ്നിപർവതത്തിനുള്ളിൽ ലാവ പുകയുന്നതുപോലെ മനസ്സിനുള്ളിൽ അത് പുകഞ്ഞുപുകഞ്ഞ് ഒരു ദിവസം പൊട്ടിത്തെറിക്കുന്നതാണ്.
വൈകാരികമായ താപനിലയറിഞ്ഞ് ദേഷ്യത്തെ അളക്കാം. താഴെപ്പറയുന്ന ഘട്ടങ്ങൾ കടന്ന് അതിന്റെ മൂർധന്യത്തിലെത്തുമ്പോഴാണ് ആളുകൾ പൊട്ടിത്തെറിക്കുന്നത്.
∙ ഇറിറ്റേഷൻ
∙ അനോയൻസ്
∙ ഫ്രസ്ട്രേഷഷൻ
∙ ആങ്കർ
∙ ഹൈ ആങ്കർ
∙ അഗ്രഷൻ
∙ വയലൻസ്
അവഗണിക്കരുത് ഈ മുന്നറിയിപ്പുകളെ
ദേഷ്യം വരുമ്പോൾ ശരീരം ചില മുന്നറിയിപ്പുകൾ തരും. അതു കൃത്യമായി മനസ്സിലാക്കി ശരീരത്തെയും മനസ്സിനെയും റിലാക്സ് ചെയ്യിപ്പിച്ചാൽ ദേഷ്യത്തെ വളരെയെളുപ്പം വരുതിയിലാക്കാം.
മനസ്സ് ശൂന്യമാകും
ദേഷ്യം വരുമ്പോൾ ചിലുടെ മനസ്സ് വല്ലാതെ ശൂന്യമാകും. ഈ ഘട്ടത്തിൽ എന്തൊക്കെയാണ് സംസാരിക്കുന്നതെന്നോ പ്രവർത്തിക്കുന്നതെന്നോ ധാരണയുണ്ടാവില്ല. ദേഷ്യം കൊണ്ടു കിലുകിലെ വിറച്ചു എന്നൊക്കെ പറയുന്നത് അക്ഷരാർഥത്തിൽ സംഭവിക്കുന്നത് ഈ ഘട്ടത്തിലാണ്. ദേഷ്യംകൊണ്ട് കൈകാലുകൾ വിറയ്ക്കും, ശ്വാസോച്ഛ്വാസം വളരെ വേഗത്തിലാകും, ശബ്ദമുയർത്തുകയും അലറിക്കരയുകയും ചെയ്യും. ശരീരത്തിൽ നിന്നുയരുന്ന സമ്മർദ്ദം പുറത്തു കളയാനായി മേശപ്പുറത്ത് അടിക്കുക, ഭിത്തിയിൽ ഇടിക്കുക, എന്തെങ്കിലും സാധനങ്ങൾ ഇടിച്ചുപൊട്ടിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യും. തർക്കിക്കാനുള്ള പ്രവണത കാട്ടും. അടുത്തതായി എന്താണ് ചെയ്യേണ്ടതെന്നറിയാതെ ദേഷ്യം കൊണ്ട് വളരെവേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കും.
അപരനെ അപമാനിക്കും, വല്ലാതെ വിയർക്കും പെട്ടെന്ന് മിണ്ടാതാകും
ചിലർ ദേഷ്യം വരുമ്പോൾ ക്രൂരമായ പെരുമാറ്റം കൊണ്ടോ കൂർത്ത നോട്ടംകൊണ്ടോ അപ്പുറത്തെയാളെ അപമാനിക്കും. മറ്റൊരാളെ അപമാനിക്കുമ്പോൾ നമ്മുടെ മനസ്സിലും ഭയം ഉടലെടുക്കും. അങ്ങനെ വരുമ്പോഴാണ് ദേഷ്യം വരുമ്പോൾ ചിലർ വല്ലാതെ വിയർക്കുന്നത്. ദേഷ്യത്തോടെ തുറിച്ചു നോക്കുക, കണ്ണുരുട്ടുക, നോട്ടം മാറ്റാതിരിക്കുക, ഇമചിമ്മാതിരിക്കുക എന്നിവയൊക്കെ ചിലർ ചെയ്യാറുണ്ട്. ദേഷ്യം കൂടുമ്പോൾ മുഷ്ടിചുരുട്ടുക, അപരന്റെ ചോദ്യത്തോട് മുഖംതിരിച്ച് മിണ്ടാതിരിക്കുക ഇവയൊക്കെ അപമാനിക്കലിന്റെ ഭാഗമാണ്. ദേഷ്യപ്പെടലിനു ശേഷം ചിലരോടെന്തെങ്കിലും സംസാരിച്ചാൽ മിണ്ടാൻ സൗകര്യമില്ല എന്ന മട്ടിൽ അവർ ഇരിക്കാറുണ്ട്. ദേഷ്യം വരുന്നതനനുസരിച്ച് അവരുടെ ശരീരത്തിലെ ചൂടും വല്ലാതെ ഉയരും. അത് അവരിൽത്തന്നെ അടങ്ങുമ്പോഴാണ് ദേഷ്യംകൊണ്ട് ചൂടുപിടിച്ചവർ പെട്ടെന്നു ശാന്തമായി മിണ്ടാതിരിക്കുന്നത്.
മുഖം ചുവക്കും, രക്തമിരച്ചു കയറുന്നതുപോലെ തോന്നും
ചിലരുടെ മുഖം കണ്ടാലറിയാം അവർ ദേഷ്യംകൊണ്ട് തിളച്ചു നിൽക്കുകയാണെന്ന്. ദേഷ്യം വരുമ്പോൾ ശരീരത്തിലെ താപനിലയുയർന്ന് രക്തമിരച്ചു കയറുമ്പോൾ ശരീരത്തിൽ നിന്നെന്തോ പുറന്തള്ളാനുണ്ടെന്ന മട്ടിൽ ചില തോന്നലുകളുണ്ടാകും. ഈ ഘട്ടത്തിലാണ് ദേഷ്യം വരുമ്പോൾ ചിലർ സാധനങ്ങൾ വലിച്ചെറിയുന്നത്. മുഖത്തു നോക്കിയാൽ ഈ ദേഷ്യക്കാരെ വേഗം തിരിച്ചറിയാം. ദേഷ്യം വരുമ്പോൾ അവരുടെ മുഖം ചുവന്നു വക്രിക്കും, നെറ്റി ചുളിക്കും, ദേഷ്യംകൊണ്ട് പല്ലിറുമ്മും. ഇങ്ങനെ ദേഷ്യം പ്രകടിപ്പിക്കുന്നവർ പിന്നീട് ഛർദ്ദിക്കുകയൊക്കെ ചെയ്യാറുണ്ട്. പറഞ്ഞ കാര്യങ്ങൾ തന്നെ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കും. ‘എന്നാലും നീ അങ്ങനെ ചെയ്തില്ലേ’ എന്നൊക്കെ പതംപറയും. മറ്റേയാൾ പ്രായോഗികതയെപ്പറ്റി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാലും അതൊന്നും ഇത്തരക്കാരുടെ തലയിൽ കയറില്ല. ഇത്തരത്തിൽ ദേഷ്യപ്പെടുന്നയാളുകൾ വളരെ അഗ്രസീവായി പെരുമാറും. ഇത്തരക്കാരുടെ ദേഷ്യത്തിന്റെ ക്ലൈമാക്സ് ഒരു കരച്ചിലിലാണവസാനിക്കുക.
തിരിച്ചറിയാം, പുറത്തു കടക്കാം
മറ്റുള്ളവരുടെ നിരീക്ഷണത്തിലൂടെയോ സ്വയമുണ്ടാകുന്ന തിരിച്ചറിവിലൂടെയോ, ശരീരം തരുന്ന ഇത്തരം മുന്നറിയിപ്പിലൂടെ ഏതുതരം ദേഷ്യക്കാരാണെന്നു മനസ്സിലാക്കുകയും ആരോഗ്യകരമല്ലാത്ത ദേഷ്യത്തിൽനിന്ന് പുറത്തു കടക്കുകയും ചെയ്യാം.
ദേഷ്യം വരുമ്പോൾ മനസ്സ് ശൂന്യമായിപ്പോകുന്നതുപോലെ തോന്നുന്നവർ പെട്ടെന്നു ശ്രദ്ധ തിരിക്കുക. അക്കങ്ങൾ എണ്ണുന്നതുപോലെയുള്ള കാര്യങ്ങൾ ചെയ്യാം. ദേഷ്യം വരുമ്പോൾ മറ്റുള്ളവരെ അപമാനിക്കുന്ന പ്രവണതയുള്ളവരാണ് നിങ്ങളെങ്കിൽ എത്രയും വേഗം ആ സാഹചര്യത്തിൽനിന്നു മാറിനിൽക്കുന്നതാണ് ഉചിതം. ദേഷ്യം വരുമ്പോൾ മുഖം ചുവക്കുന്നവർ ദേഷ്യം മാറാനായി തണുത്ത വെള്ളം കുടിക്കുക, മുഖം കഴുകുക, സമ്മർദ്ദം കുറയ്ക്കാൻ മൂത്രമൊഴിക്കാൻ പോവുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ നന്നാകും. ദേഷ്യം പലതരത്തിലുണ്ടെങ്കിലും ഒരാളിൽ ഏതെങ്കിലും ഒരെണ്ണം മാത്രമായി കാണണമെന്നുമില്ല. മൂന്നുതരം ദേഷ്യത്തിന്റെ പല തരത്തിലുള്ള ലക്ഷണങ്ങൾ ആളുകൾ പ്രകടിപ്പിക്കാറുണ്ട്. ഈ മൂന്ന് ലക്ഷണങ്ങളിൽ ഏതൊക്കെയാണുള്ളതെന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പ്രതിവിധി തേടിയാൽ വ്യക്തിബന്ധങ്ങൾ തകരാൻ കാരണമാകുന്ന അമിത ദേഷ്യം ഒഴിവാക്കാം.
ദേഷ്യത്തെ ഉദ്ദീപിപ്പിക്കുന്ന മൂന്നുചിന്താധാരകൾ
∙ കാറ്റാസ്ട്രോഫൈസിങ് (Catastrophizing)
∙ ബ്ലെയിമിങ്
∙ ഓവർ ജനറലൈസേഷൻ
കാറ്റാസ്ട്രോഫൈസിങ് (ഊതിപ്പെരുപ്പിക്കൽ)
ചെറിയ കാര്യത്തെ ഊതിപ്പെരുപ്പിച്ച് വലുതാക്കുക. ഇത്തരത്തിൽ ചിന്തിക്കുന്നവർക്ക് ദേഷ്യമുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഉദാഹരണമായി, ഒരു ദിവസം രാവിലെ ട്രെയിൻ മിസ് ആയി എന്നു കരുതുക. അന്നത്തെ ദിവസം മുഴുവൻ തകിടം മറിഞ്ഞുവെന്ന് അവർ ചിന്തിക്കും. ട്രെയിൻ വൈകിയതിനാൽ രാവിലത്തെ പതിവുകളിൽ ചിലത് തെറ്റുമെങ്കിലും ഉച്ചയ്ക്കു ശേഷമുള്ളതെല്ലാം പഴയപടി നടക്കുമല്ലോ. പക്ഷേ അതുൾക്കൊള്ളാതെയായിരിക്കും അവരുടെ പ്രതികരണം. ഇതിൽനിന്നു കരകയറാൻ അഡാപ്റ്റബിലിറ്റി എന്ന കാര്യം ശീലിക്കാം. അപ്പോൾ ഇത്തരം പ്രശ്നങ്ങളൊന്നും ഒരു പ്രശ്നമേയല്ലെന്ന തിരിച്ചറിവ് ലഭിക്കുകയും ദേഷ്യപ്പെടാനുള്ള പ്രവണത ഒഴിവാകുകയും ചെയ്യും.
ബ്ലെയിമിങ് (കുറ്റപ്പെടുത്തൽ)
‘ഞാൻ അപ്പഴേ പറഞ്ഞതല്ലേ?’, ‘നീ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന രണ്ട് കുറ്റപ്പെടുത്തലുകളും ദേഷ്യത്തിന് കാരണമാകും. സന്ദർഭവശാലുണ്ടാകുന്ന അബദ്ധങ്ങൾക്ക് അല്ലെങ്കിൽ പ്രശ്നങ്ങൾക്കുപോലും ഇത്തരക്കാർ വ്യക്തികളെയാണ് ടാർഗറ്റ് ചെയ്തു കുറ്റപ്പെടുത്തുന്നത്. സന്ദർഭത്തെ പാടേ മറന്നു കളഞ്ഞ് അവർ ആ വിഷയത്തെ വ്യക്തിദോഷമായി ചുരുക്കും. കാരണങ്ങൾക്ക് മതിയായ ശ്രദ്ധനൽകാതെ വ്യക്തിയെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. കാര്യമില്ലാതെ കുറ്റപ്പെടുത്തുന്നവർ യുക്തി പരിശോധനയ്ക്ക് തയാറായാൽ ഈ ചിന്തയിൽനിന്നു പുറത്തു കടക്കാനാകും.
ഓവർ ജനറലൈസേഷൻ (അതിസാമാന്യവൽക്കരണം)
എപ്പോഴും, ഒരിക്കലും എന്നീ വാക്കുകൾ ഇക്കൂട്ടരുടെ ശീലത്തിന്റെ ഭാഗം തന്നെയാണ്. ‘നീ ഒരിക്കലും ഇതു ചെയ്യാൻ പോകുന്നില്ല’, ‘നീ എപ്പോഴും ഇങ്ങനെയാണ് ചെയ്യുന്നത്’ എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും. ഏറ്റവും കൂടുതൽ ഇത് പ്രതിഫലിക്കുന്നത് ഭാര്യാ–ഭർതൃ ബന്ധത്തിലാണ്. നിങ്ങളെപ്പോഴും ഇങ്ങനെയാണെന്ന പതിവ് പല്ലവി പങ്കാളിയെ ശുണ്ഠി പിടിപ്പിക്കാൻ കാരണം ആ പ്രസ്താവന സത്യമല്ല എന്നതാണ്. ഒരിക്കൽ മാത്രം പങ്കാളിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവിനെ എടുത്തുകാട്ടി എപ്പോഴും അങ്ങനെയാണെന്ന് പറയുമ്പോൾ അത് എതിർക്കപ്പെടും. എപ്പോഴും അങ്ങനെയല്ല എന്ന് അവർക്ക് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് അവർ നിങ്ങളുടെ വാദത്തെ പൊളിക്കാൻ ശ്രമിക്കുന്നത്. എപ്പോഴും ഇങ്ങനെയാണെന്നു കുറ്റപ്പെടുത്താതെ പിഴവുകളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാൻ ശീലിക്കാം. ദാമ്പത്യബന്ധത്തിലെ കലഹങ്ങളൊഴിവാക്കാനും അമിത ദേഷ്യം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.
ദേഷ്യം വരുമ്പോൾ ഈ ചോദ്യങ്ങൾ സ്വയം ചോദിക്കാം
∙ എന്റെ എന്ത് ആവശ്യമാണ് സാധിക്കപ്പെടാതെ പോയത്?
∙ എനിക്കെന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടോ?
∙ എന്റെ അതിർത്തികൾ ആരെങ്കിലും ലംഘിച്ചോ?
∙ ഞാൻ കണ്ടിട്ടുള്ള ആളുകൾ എങ്ങനെയാണ് ദേഷ്യം പ്രകടിപ്പിച്ചിട്ടുള്ളത്?
∙ ഈ വാചകം കൊണ്ട് ഞാൻ കമ്യൂണിക്കേറ്റ് ചെയ്യാൻ പോകുന്നതെന്താണ്?
∙ ഞാനാരാണെന്ന് പാളിച്ചകൾ കൂടാതെ എങ്ങനെ വെളിപ്പെടുത്താൻ സാധിക്കും?
അമിത ദേഷ്യമുണ്ടെന്ന് സ്വയം തോന്നിയാൽ അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞാൽ വെറുതെ തർക്കിക്കാൻ നിൽക്കണ്ട. സ്വയം ഒരു അവലോകനം നടത്തിയ ശേഷം എത്തരത്തിലുള്ള ദേഷ്യമാണെന്നു മനസ്സിലാക്കി ചില റിലാക്സേഷൻ ടെക്നിക്കുകൾ ശീലിക്കാം.
Content Summary : Anger management series-1st Part Clinical Psychologist G. Zaileshia talks about healthy and unhealthy ways to express anger