ഒരാൾ ദിവസം എത്ര വെള്ളം കുടിക്കണം? പലരും ചോദിക്കുന്ന ചോദ്യമാണിത്. ഇതിനു കൃത്യമായി, ഒറ്റ വാക്കിൽ ഉത്തരം പറയാൻ വിഷമമാണ്. കാരണം വെള്ളം കുടിക്കുന്നതിന്റെ അളവ് പല കാര്യങ്ങളെയും സാഹചര്യങ്ങളെയും കാലാവസ്ഥയെയും മറ്റും ആശ്രയിച്ചിട്ടുള്ളതാണ്. ഒരാൾ ദിവസേന ഒന്നര ലീറ്റർ മുതൽ 2 ലീറ്റർ വരെ വെള്ളം കുടിക്കണമെന്നു പറയാമെങ്കിലും ഇതിൽ കൃത്യതയില്ല..Health Tip, Drinking Water,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാൾ ദിവസം എത്ര വെള്ളം കുടിക്കണം? പലരും ചോദിക്കുന്ന ചോദ്യമാണിത്. ഇതിനു കൃത്യമായി, ഒറ്റ വാക്കിൽ ഉത്തരം പറയാൻ വിഷമമാണ്. കാരണം വെള്ളം കുടിക്കുന്നതിന്റെ അളവ് പല കാര്യങ്ങളെയും സാഹചര്യങ്ങളെയും കാലാവസ്ഥയെയും മറ്റും ആശ്രയിച്ചിട്ടുള്ളതാണ്. ഒരാൾ ദിവസേന ഒന്നര ലീറ്റർ മുതൽ 2 ലീറ്റർ വരെ വെള്ളം കുടിക്കണമെന്നു പറയാമെങ്കിലും ഇതിൽ കൃത്യതയില്ല. വേനൽക്കാലത്തും ധാരാളം വിയർക്കുന്ന കായികാധ്വാനമുള്ള ജോലി ചെയ്യുന്നവരും 2 ലീറ്ററിൽ  കൂടുതൽ വെള്ളം കുടിക്കണം. എന്നാൽ, തണുപ്പു കാലത്ത് ഇത്രയും വെള്ളം കുടിക്കേണ്ടതില്ല. അതുപോലെ ചപ്പാത്തി, ദോശ, പൊറോട്ട എന്നിങ്ങനെ ജലാംശമില്ലാത്ത ആഹാരസാധനങ്ങളോടൊപ്പം ധാരാളം ജലം കുടിക്കണം. പഴങ്ങൾ, പച്ചക്കറികൾ ഇവയോടൊപ്പം താരതമ്യേന കുറച്ചു കുടിച്ചാൽ മതി. മൂത്രത്തിന്റെ അളവും നിറവും നോക്കി, കുടിക്കുന്ന വെള്ളത്തിന്റെ അളവിൽ ക്രമീകരണം നടത്തുന്നതാണ് ഏറ്റവും ശാസ്ത്രീയം. മൂത്രം െതളിഞ്ഞതാണെങ്കിൽ ശരീരത്തിന് ആവശ്യത്തിനു വെള്ളം കിട്ടുന്നുണ്ടെന്ന് അനുമാനിക്കാം. കടുത്ത മഞ്ഞ നിറമാണെങ്കിൽ കൂടുതൽ ജലം കുടിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കണം. 

ഭക്ഷണമില്ലാതെ നമുക്ക് കുറച്ചു ദിവസം വരെ ജീവിക്കാൻ കഴിയും. എന്നാൽ, വെള്ളം കുടിക്കാതെ അധിക സമയം കഴിച്ചു കൂട്ടാൻ കഴിയില്ല. പനിയുള്ളവർ ഷഡാംഗ പാനീയം എന്ന ഔഷധക്കൂട്ടിട്ട് തിളപ്പിച്ച വെള്ളം ചെറിയ അളവിൽ പല തവണയായി കുടിക്കണം. രോഗങ്ങൾക്കനുസരിച്ച് കുടിവെള്ളത്തെ ഔഷധീകരിക്കുന്നത് ഒരു ആയുർവേദ രീതിയാണ്. പ്രമേഹരോഗികൾക്ക് വേങ്ങാക്കാതൽ ചതച്ചിട്ടു തിളപ്പിച്ച വെള്ളമാണ് ഉചിതം. ശ്വാസകോശരോഗങ്ങൾക്ക് ദേവതാരമോ ദശമൂലകമോ ഇട്ടു തിളപ്പിച്ച വെള്ളമാണു വേണ്ടത്. ത്വക് രോഗങ്ങളുള്ളവർ കരിങ്ങാലിക്കാതൽ ഇട്ടു തിളപ്പിച്ച വെള്ളമാണ് ഉപയോഗിക്കേണ്ടത്. രോഗമൊന്നുമില്ലാത്തയാളിന് ചുക്കും കൊത്തമല്ലിയും ഇട്ടു തിളപ്പിച്ച വെള്ളമാണ് നിർദേശിച്ചിട്ടുള്ളത്. ചെറുചൂടോടെ അൽപാൽപം ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് ദഹനശക്തി വർധിപ്പിക്കും. അജീർണത്തിനുള്ള ചികിത്സയാണിത്. തൊണ്ടരോഗ ശമനത്തിനും ചുമ, ജലദോഷം, പനി എന്നീ രോഗങ്ങൾക്കും യോജിച്ചതാണ്. എന്നാൽ വളരെ തണുത്ത വെള്ളം കുടിക്കുന്നത് വിശപ്പു കുറയ്ക്കും, ആരോഗ്യത്തിനു ഹാനികരവുമാണ്.

ADVERTISEMENT

Content Summary : How much water should you drink?