നാല്‍പതുകളെ ഇരുപതുകള്‍ പോലെ ആഘോഷിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചേട്ടാ, ചേച്ചി വിളി കേട്ട് പരിചയിച്ചവര്‍ക്ക് അങ്കിള്‍, ആന്‍റി വിളി സമ്മാനിക്കുന്ന അമ്പരപ്പിന്‍റെ കാലഘട്ടമാണ് മുപ്പതുകള്‍. കരിയറും കുടുംബജീവതവുമൊക്കെ ഒന്നു സെറ്റാക്കാനുള്ള പങ്കപ്പാടില്‍ ഈ കാലഘട്ടം ഓടി പോകും. എന്നാല്‍ ഇതും പിന്നിട്ട് ഇരുത്തം വന്ന മനസ്സുമായി നവയൗവനത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടമാണ്
ചേട്ടാ, ചേച്ചി വിളി കേട്ട് പരിചയിച്ചവര്‍ക്ക് അങ്കിള്‍, ആന്‍റി വിളി സമ്മാനിക്കുന്ന അമ്പരപ്പിന്‍റെ കാലഘട്ടമാണ് മുപ്പതുകള്‍. കരിയറും കുടുംബജീവതവുമൊക്കെ ഒന്നു സെറ്റാക്കാനുള്ള പങ്കപ്പാടില്‍ ഈ കാലഘട്ടം ഓടി പോകും. എന്നാല്‍ ഇതും പിന്നിട്ട് ഇരുത്തം വന്ന മനസ്സുമായി നവയൗവനത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടമാണ്
ചേട്ടാ, ചേച്ചി വിളി കേട്ട് പരിചയിച്ചവര്‍ക്ക് അങ്കിള്‍, ആന്‍റി വിളി സമ്മാനിക്കുന്ന അമ്പരപ്പിന്‍റെ കാലഘട്ടമാണ് മുപ്പതുകള്‍. കരിയറും കുടുംബജീവതവുമൊക്കെ ഒന്നു സെറ്റാക്കാനുള്ള പങ്കപ്പാടില്‍ ഈ കാലഘട്ടം ഓടി പോകും. എന്നാല്‍ ഇതും പിന്നിട്ട് ഇരുത്തം വന്ന മനസ്സുമായി നവയൗവനത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടമാണ്
ചേട്ടാ, ചേച്ചി വിളി കേട്ട് പരിചയിച്ചവര്‍ക്ക് അങ്കിള്‍, ആന്‍റി വിളി സമ്മാനിക്കുന്ന അമ്പരപ്പിന്‍റെ കാലഘട്ടമാണ് മുപ്പതുകള്‍. കരിയറും കുടുംബജീവതവുമൊക്കെ ഒന്നു സെറ്റാക്കാനുള്ള പങ്കപ്പാടില്‍ ഈ കാലഘട്ടം ഓടി പോകും. എന്നാല്‍ ഇതും പിന്നിട്ട് ഇരുത്തം വന്ന മനസ്സുമായി നവയൗവനത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടമാണ് പലര്‍ക്കും നാല്‍പതുകള്‍. സാമ്പത്തികമായി സ്വാതന്ത്ര്യം നേടി തുടങ്ങിയ നാല്‍പതുകളില്‍ റിലേഷന്‍ഷിപ്പുകളുടെ കാര്യത്തിലും ഏതാണ്ടൊരു തീരുമാനമൊക്കെയാകും. രോഗങ്ങളൊക്കെ ചെറുതായി തലപൊക്കി തുടങ്ങുന്നത് കൊണ്ട് ആരോഗ്യത്തിന്‍റെ കാര്യത്തിലും ശ്രദ്ധയൊക്കെ വന്ന് തുടങ്ങും.
നാല്‍പതുകളെ ഇരുപതുകള്‍ പോലെ ആഘോഷമാക്കാന്‍ സ്ത്രീകള്‍ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ ഗൈനക്കോളജിസ്റ്റുകളും ലൈഫ്സ്റ്റൈല്‍ കോച്ചുകളും.
ആരോഗ്യം മുഖ്യം ബിഗിലേ
സ്ത്രീകള്‍ ഈ കാലഘട്ടത്തെ പരിപൂര്‍ണമായും വാരിപ്പുണരണമെന്നും മറ്റെന്തിനേക്കാലും ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും മൈത്രി വുമന്‍സ് ഹെല്‍ത്ത് സ്ഥാപക ഡോ. അഞ്ജലി കുമാര്‍ അഭിപ്രായപ്പെടുന്നു. ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ തന്നെ ദിവസം ആരംഭിക്കണം. രാവിലെയുള്ള ഓട്ടപാച്ചിലിനിടയില്‍ പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവര്‍ നിരവധി പേരുണ്ട്. ഇത് ഒട്ടും ആശാസ്യമല്ല. പ്രഭാതഭക്ഷണം കഴിക്കുന്ന സ്ത്രീകള്‍ക്ക് ലോ കാര്‍ബ് ഡയറ്റ് കഴിക്കുന്ന സ്ത്രീകളേക്കാള്‍ കാര്യക്ഷമമായി തങ്ങളുടെ ഭാരം നിയന്ത്രിച്ച് നിര്‍ത്താനാകുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
വ്യായാമം പതിവാക്കുക
മറ്റ് തിരക്കുകള്‍ ഉണ്ടെങ്കിലും നിത്യവുമുള്ള വ്യായാമത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച അരുതെന്നും ഡോ. അഞ്ജലി പറയുന്നു. കുറഞ്ഞത് അര മണിക്കൂറെങ്കിലും പ്രതിദിനം വ്യായാമം ചെയ്യണം.
കരുത്തുറ്റതാകണം എല്ലുകള്‍
നാല്‍പതുകള്‍ക്ക് ശേഷം സ്ത്രീകളുടെ എല്ലുകളുടെ സാന്ദ്രത കുറഞ്ഞു തുടങ്ങും. ഇതിനാല്‍ കാല്‍സ്യവും വൈറ്റമിന്‍ ഡിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ സപ്ലിമെന്‍റുകളായി കഴിക്കുകയോ വേണമെന്ന് ഡോ. അഞ്ജലി ചൂണ്ടിക്കാട്ടി. നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ ബോണ്‍ ഡെന്‍സിറ്റോമെട്രി പരിശോധനയിലൂടെ എല്ലുകളുടെ സാന്ദ്രത പരിശോധിക്കണമെന്ന് ഗുര്‍ഗാവ് ക്ലൗഡ് നയന്‍ ഹോസ്പിറ്റലിലെ സീനിയര്‍ ഗൈനക്കോളജി കണ്‍സല്‍റ്റന്‍റ് ഡോ. റിതു സേത്തിയും ചൂണ്ടിക്കാട്ടി. ഹൈപ്പര്‍ടെന്‍ഷന്‍, ടൈപ്പ്-2 പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുടെ സാധ്യതകള്‍ പരിശോധിക്കാനായി രക്തത്തിലെ പഞ്ചസാരയും ലിപിഡ് പ്രൊഫൈലും തൈറോയ്ഡും ബിപിയും ശരീരഭാരവും ഇടയ്ക്ക് പരിശോധിക്കണമെന്നും ഡോ. റിതു കൂട്ടിച്ചേര്‍ത്തു.
മാമോഗ്രാം, പാപ് സ്മിയര്‍ പരിശോധനകള്‍
സ്ത്രീകളില്‍ ഏറ്റവുമധികം കണ്ട് വരുന്ന രണ്ട് അര്‍ബുദങ്ങളാണ് സ്തനാര്‍ബുദവും സെര്‍വിക്കല്‍ അര്‍ബുദവും. പലപ്പോഴും വളരെ വൈകിയാണ് പലരും ഇത് തിരിച്ചറിയുക. ഇത്തരം സാധ്യതകള്‍ ഒഴിവാക്കാനായി നാല്‍പതുകള്‍ കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഡോ. റിതു ചൂണ്ടിക്കാട്ടി. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പാപ് സ്മിയര്‍ പരിശോധനയും നടത്തേണ്ടതാണ്.
കാല്‍സ്യം പരിശോധന
ഹൃദയത്തിലെ രക്തധമനികള്‍ക്ക് കട്ടി കൂടുന്നുണ്ടോ എന്നറിയാന്‍ കാല്‍സ്യം പരിശോധനയും സ്ത്രീകള്‍ 40 കഴിഞ്ഞാല്‍ നടത്തേണ്ടതാണെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിലെ സീനിയര്‍ കണ്‍സല്‍റ്റന്‍റ് ഡോ.അക്ത ബജാജ് പറയുന്നു. ഇടയ്ക്കിടെയുള്ള നേത്ര പരിശോധനയും ഡോ. അക്ത ശുപാര്‍ശ ചെയ്യുന്നു. ആന്‍റി ഓക്സിഡന്‍റുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാഴ്ച നഷ്ടം ഒരു പരിധി വരെ കുറയ്ക്കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ശരീരത്തിന്‍റെ ഫ്ളെക്സിബിലിറ്റിയും ദൃഢതയും ബാലന്‍സും മെച്ചപ്പെടുത്താന്‍ യോഗ പോലുള്ള വ്യായാമങ്ങളും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. നാല്‍പതുകള്‍ കഴിഞ്ഞാല്‍ ചയാപചയത്തിന് വേഗം കുറയുമെന്നതിനാല്‍ മുന്‍പുള്ളതിനേക്കാൾ കുറച്ച് കാലറി കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Content Summary : Health tips for women above 40