ഗർഭിണികളിലെ നടുവേദന: കാരണങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!
ഗർഭകാലത്തെ ഹോർമോണൽ വ്യതിയാനം മൂലം ശരീരത്തിലെ സന്ധികൾക്കും അതിനു ചുറ്റുമുള്ള പേശികൾക്കും അയവ് സംഭവിക്കും. കുഞ്ഞ് വലുതാകുകയും ഗർഭിണിയുടെ ശരീരഭാരം വർധിക്കുകയും ചെയ്യുമ്പോൾ നട്ടെല്ലിനും ഇടുപ്പെല്ലിനും സമ്മർദം കൂടി നടുവേദനക്കു...Pregancy, Lower Back Pain, Pregnancy First Trimester

ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, എനിക്ക് 27 വയസ്സുണ്ട്. നാലുമാസം ഗർഭിണിയാണ്. എന്നോട് കുനിഞ്ഞു നിന്നുള്ള ജോലികൾ ചെയ്യാനും മുറ്റമടിക്കാനും ഒക്കെ വീട്ടുകാർ പറയാറുണ്ട്. പക്ഷേ എനിക്കു വല്ലാത്ത നടുവേദനയാണ് (Back Pain in Pregnancy). എന്താണു ചെയ്യേണ്ടത് എന്നൊന്നു പറയാമോ?
ഉത്തരം : ഗർഭകാലത്തെ ഹോർമോണൽ വ്യതിയാനം മൂലം ശരീരത്തിലെ സന്ധികൾക്കും അതിനു ചുറ്റുമുള്ള പേശികൾക്കും അയവ് സംഭവിക്കും. കുഞ്ഞ് വലുതാകുകയും ഗർഭിണിയുടെ ശരീരഭാരം വർധിക്കുകയും ചെയ്യുമ്പോൾ നട്ടെല്ലിനും ഇടുപ്പെല്ലിനും സമ്മർദം കൂടി നടുവേദനക്കു കാരണമാകുന്നു. നടുവേദനയുള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നടു വളയാതെ നിവർന്നു നിന്നാൽ പിന്നെ കുറച്ചു നേരം ഇരിക്കണം. ഇടക്കു കുറച്ചു നടക്കാനും ശ്രമിക്കണം. ഓരോ മുപ്പത് മിനിറ്റിലും ഇത് മാറി മാറി ചെയ്യുന്നതാണ് ആരോഗ്യകരം. നിൽക്കുമ്പോൾ ഒരു കാലിന് കൂടുതൽ ഭാരം കൊടുത്തു നിൽക്കരുത്. നിൽക്കുമ്പോഴെന്ന പോലെ ഇരിക്കുമ്പോഴും നിവർന്ന് ഇരിക്കുക. കാറിൽ നിന്ന് ഇറങ്ങുകയും കയറുകയും ചെയ്യുമ്പോൾ സൂക്ഷിക്കണം. രണ്ടു കാലും ഒന്നിച്ച് ചവിട്ടി വേണം ഇറങ്ങാൻ. വിശ്രമിക്കുമ്പോൾ ചെരിഞ്ഞു കിടക്കാൻ ശ്രദ്ധിക്കുക. കൂടാതെ വയറിനു താഴെയും നടുവിന്റെ ഭാഗത്തും കാൽമുട്ടുകൾക്കിടയിലും തലയണ വയ്ക്കുന്നതും സ്ലീപ്പിംങ് പില്ലോ ഉപയോഗിക്കുന്നതും നല്ലതായിരിക്കും. നടുവിന് മസാജ് ചെയ്യുകയും ആവശ്യത്തിന് വ്യായാമം നൽകുകയും ചെയ്യണം. വേദനിക്കുമ്പോൾ ഹോട്ട് വാട്ടർ ബാഗ് ഉപയോഗിച്ച് ചൂട് വയ്ക്കാവുന്നതാണ്. വേദനയ്ക്കുള്ള ഓയിന്റ്മെന്റ് ഉപയോഗിക്കാം. എന്നിട്ടും കുറവില്ലെങ്കിൽ ഫിസിയോതെറപ്പിസ്റ്റിനെ കാണണം.
ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകി ഗർഭകാലത്തെ വീട്ടിെല മിക്ക ജോലികളിലും നിങ്ങൾക്കു ചെയ്യാവുന്നതാണ്. ജോലികളിലും ഒന്നിച്ചു ചെയ്യാതെ ഇടവേളകളെടുത്ത് വിശ്രമിച്ചു വേണം ജോലികൾ ചെയ്യാൻ. അമിത ഭാരമുള്ളതൊന്നും എടുക്കാൻ ശ്രമിക്കരുത്. കോണിപ്പടികൾ ഇടയ്ക്കിെട കയറുന്നത് ഒഴിവാക്കുക. വൃത്തിയാക്കൽ ജോലികളിൽ കെമിക്കൽസ് ഒഴിവാക്കുക. ബുദ്ധിമുട്ടാണെന്നു തോന്നുന്ന ജോലികൾ ഒഴിവാക്കുക.
Content Summary : Common Causes of Back Pain in Pregnancy - Dr. Sathi M.S