വെറുതെയിരിക്കുമ്പോൾ പോലും കൈപ്പത്തിയും കാൽപത്തിയും വല്ലാതെ വിയർക്കും. അതേത്തുടർന്നുണ്ടാകുന്ന അണുബാധകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വേറേ. കൈയും കാലും അമിതമായി വിയർക്കാറുണ്ടെങ്കിൽ തീർച്ചയായും ചികിൽസ തേടണമെന്ന് ഓർമിപ്പിക്കുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറുതെയിരിക്കുമ്പോൾ പോലും കൈപ്പത്തിയും കാൽപത്തിയും വല്ലാതെ വിയർക്കും. അതേത്തുടർന്നുണ്ടാകുന്ന അണുബാധകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വേറേ. കൈയും കാലും അമിതമായി വിയർക്കാറുണ്ടെങ്കിൽ തീർച്ചയായും ചികിൽസ തേടണമെന്ന് ഓർമിപ്പിക്കുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി. സുരേഷ് . ഈ അവസ്ഥയെക്കുറിച്ചും അതിനു വേണ്ടുന്ന ചികിൽസയെക്കുറിച്ചും ഡോ. അർപ്പണ വിശദീകരിക്കുന്നതിങ്ങനെ...

ഡോ. അർപ്പണ ബി. സുരേഷ്
ADVERTISEMENT

കൈയും കാലും അമിതമായി വിയർക്കുന്ന അവസ്ഥയെ  ഹൈപ്പർ ഹൈഡ്രോസിസ് എന്നാണ് പറയുന്നത്. തൈറോയിഡ് പോലെയുള്ള ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ട്. എന്താണ് ഇതിന്റെ കാരണമെന്ന് കണ്ടെത്താൻ ഒരു ഡോക്ടറുടെ സേവനം തേടിയ ശേഷം നിർദേശങ്ങളനുസരിച്ച് പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്. പരിശോധനകളിൽ ഒരു പ്രശ്നവും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ, കൈവെള്ളയിലും കാൽവെള്ളയിലും അമിതമായി വിയർപ്പു ഗ്രന്ഥികളുള്ളതു മൂലം അമിതമായി വിയർപ്പുത്പാദിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന നിഗമനത്തിലെത്താം. 

കൈകാലുകൾ അമിതമായി വിയർക്കുന്ന പ്രശ്നത്തിന് പ്രധാനമായും മൂന്ന് ചികിൽസാ രീതികളാണ് പിന്തുടരുന്നത്.

ADVERTISEMENT

1. പുറമേ പുരട്ടുന്ന ലേപനങ്ങൾ

2. അയന്റോ ഫോറീസസ് (iontophoresis) 

3. ബോട്ടോക്സ് ഇൻജക്‌ഷൻ (botox injection ) 

ADVERTISEMENT

കൈയും കാലും അമിതമായി വിയർക്കുന്നത് ഫംഗൽ ഇൻഫെക്‌ഷനും ബാക്ടീരിയൽ ഇൻഫെക്‌ഷനും ഉണ്ടാകാനുള്ള സാധ്യത കൂട്ടും. ഫംഗൽ ഇൻഫെക്‌ഷൻ കൂടുതലും കാൽവിരലുകളിലാണ് കാണുന്നത്.  ഷൂവും സോക്സും ധരിക്കുന്നവരിൽ, വെള്ളത്തിൽ ജോലി ചെയ്യുന്നവരിൽ, പ്രമേഹം പോലെയുള്ള ക്രോണിക് ഇൻഫെക്‌ഷൻ ഉള്ളവരിൽ ഒക്കെ ഫംഗൽ ഇൻഫെക്‌ഷനുള്ള സാധ്യത ഏറെയാണ്.  ഇവർ ജോലി കഴിഞ്ഞ ശേഷം രണ്ടു നേരം കൈയും കാലും സോപ്പുപയോഗിച്ച് വൃത്തിയായി കഴുക എന്നിവയൊക്കെ അണുബാധയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.

കൈകാലുകൾ വൃത്തിയായി കഴുകിയ ശേഷം വിരലുകൾക്കിടയിലുള്ള ഭാഗം വൃത്തിയുള്ള തുണികൊണ്ട് ഒപ്പി ജലാംശം പൂർണ്ണമായും ഇല്ലാക്കണം. അടുക്കള ജോലികൾ ചെയ്യുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴും കോട്ടൺലൈനറുള്ള ഗ്ലൗസുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യൂറിയ ചേർന്ന മോയ്സചറൈസർ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. 

Content Summary : Hyperhidrosis: Diagnosis and treatment