ഡയറ്റിലൂടെ ഭക്ഷണനിയന്ത്രണം പാലിക്കുന്ന സമയത്ത് തീവ്രമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളോടുള്ള അഭിനിവേശം കുറയ്ക്കുമെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി. വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെയും വ്യോമിങ് സ്റ്റേറ്റ് സര്‍വകലാശാലയിലെയും ഗവേഷകര്‍ എലികളില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡയറ്റിലൂടെ ഭക്ഷണനിയന്ത്രണം പാലിക്കുന്ന സമയത്ത് തീവ്രമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളോടുള്ള അഭിനിവേശം കുറയ്ക്കുമെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി. വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെയും വ്യോമിങ് സ്റ്റേറ്റ് സര്‍വകലാശാലയിലെയും ഗവേഷകര്‍ എലികളില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. 

ADVERTISEMENT

ഇഷ്ടപ്പെട്ട ഭക്ഷണം എത്ര കൂടുതല്‍ കാലം നിഷേധിക്കപ്പെടുന്നോ അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളെ അവഗണിക്കുക അത്ര മാത്രം കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് പറയുന്ന പ്രതിഭാസമാണ് ഇന്‍ക്യുബേഷന്‍ ഓഫ് ക്രേവിങ്. ഇതിനോടുള്ള പ്രതിരോധത്തെയാണ് ഗവേഷകര്‍ അളക്കാന്‍ ശ്രമിച്ചത്. ഡയറ്റിങ്ങില്‍ ഇരിക്കുന്ന സമയത്ത് ഫാസ്റ്റ് ഫുഡ് പരസ്യങ്ങളൊക്കെ കാണുമ്പോൾ  ഇതിനോടെന്ന പ്രതികരണമെന്ന നിലയില്‍ പലരും കൊഴുപ്പും പഞ്ചസാരയും കൂടിയ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ട്. എത്ര കാലം കൂടുതല്‍ ഡയറ്റ് ചെയ്യുന്നോ ഈ അഭിനിവേശത്തെ അവഗണിക്കാന്‍ അത്രയും പ്രയാസമായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 

ADVERTISEMENT

എന്നാല്‍ ഇതിനെ നിയന്ത്രിക്കാനുള്ള മാജിക് മരുന്നാണ് വ്യായാമമെന്ന്  പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നു. ഡയറ്റിങ് തുടരുന്നതില്‍ ഒരാളുടെ മനശക്തിയും നിയന്ത്രണവും വലിയ പങ്ക് വഹിക്കാറുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണത്തോട് വലിയ ആര്‍ത്തി തോന്നിയാലും വേണ്ട എന്ന് പറയാനുള്ള മനസ്സിന്‍റെ നിയന്ത്രണം വളരെ പ്രധാനമാണ്. ഇത് നേടാന്‍ വ്യായാമം സഹായിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

28 എലികളെ  രണ്ട് സംഘങ്ങളായി തിരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഒരു ലിവര്‍ ഉപയോഗിച്ച് ഈ എലികള്‍ക്ക് ആദ്യം പരിശീലനം നല്‍കി. ഈ ലിവര്‍ അമര്‍ത്തുമ്പോൾ  ഒരു ലൈറ്റ് തെളിയുകയും പിന്നാലെ ശബ്ദം കേള്‍പ്പിച്ചു കൊണ്ട്  കൊഴുപ്പ് കൂടിയ ഗുളിക ഇവര്‍ക്ക് ലഭ്യമാകുകയും ചെയ്യും. പരിശീലന കാലഘട്ടത്തിന് ശേഷം ആദ്യ സംഘത്തെ ട്രഡ്മിൽ ഓട്ടം ഉൾപ്പെടെയുള്ള തീവ്ര വ്യായാമത്തിന്  വിധേയരാക്കി. രണ്ടാമത്തെ സംഘത്തിന് അവരുടെ സാധാരണ പ്രവര്‍ത്തനമല്ലാതെ അധികമായ വ്യായാമമൊന്നും നല്‍കിയില്ല. രണ്ട് സംഘത്തിനും 30 ദിവസത്തേക്ക് കൊഴുപ്പ് ഗുളികയും  നല്‍കിയില്ല. 

30 ദിവസത്തിന് ശേഷം വീണ്ടും കൊഴുപ്പ് ഗുളിക നല്‍കിയിരുന്ന ലിവര്‍ എലികള്‍ക്ക് ലഭ്യമാക്കി. ഇത്തവണ പക്ഷേ വെളിച്ചവും ശബ്ദവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വ്യായാമം ചെയ്യാത്ത എലികള്‍ വ്യായാമം ചെയ്തവരെ അപേക്ഷിച്ച് ലിവര്‍ കൂടുതല്‍ തവണ അമര്‍ത്തിയതായി ഗവേഷകര്‍ നിരീക്ഷിച്ചു. വ്യായാമത്തെ തുടര്‍ന്ന് ആദ്യ സംഘത്തിലെ എലികള്‍ക്ക് കൊഴുപ്പിനോടുള്ള അഭിനിവേശം കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. 

പല തരത്തിലുള്ള വ്യായാമങ്ങള്‍ ഈ അഭിനിവേശത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നും വ്യായാമം തലച്ചോറില്‍ എന്ത് മാറ്റമാണ് വരുത്തുന്നതെന്നും പഠിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ഒബേസിറ്റി ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Content Summary : Intense exercise during diet can reduce fatty food cravings