ജീവിതകാലം നീട്ടണോ? നീട്ടിയ കാലം ആരോഗ്യത്തോടെ ജീവിക്കണോ?
മനുഷ്യരാശി ഇതുവരെ ആരോഗ്യ രംഗത്തുണ്ടാക്കിയ പുരോഗതി കണക്കാക്കിയാൽ 2040നകം ഇന്നുള്ളതിൽ രോഗങ്ങൾ 40% കുറയ്ക്കാമെന്ന് മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എംഎച്ച്ഐ) ആഗോള റിപ്പോർട്ടിൽ പറയുന്നു...McKinsey Health Institute Report, Life Expectancy, Health News
മനുഷ്യരാശി ഇതുവരെ ആരോഗ്യ രംഗത്തുണ്ടാക്കിയ പുരോഗതി കണക്കാക്കിയാൽ 2040നകം ഇന്നുള്ളതിൽ രോഗങ്ങൾ 40% കുറയ്ക്കാമെന്ന് മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എംഎച്ച്ഐ) ആഗോള റിപ്പോർട്ടിൽ പറയുന്നു...McKinsey Health Institute Report, Life Expectancy, Health News
മനുഷ്യരാശി ഇതുവരെ ആരോഗ്യ രംഗത്തുണ്ടാക്കിയ പുരോഗതി കണക്കാക്കിയാൽ 2040നകം ഇന്നുള്ളതിൽ രോഗങ്ങൾ 40% കുറയ്ക്കാമെന്ന് മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എംഎച്ച്ഐ) ആഗോള റിപ്പോർട്ടിൽ പറയുന്നു...McKinsey Health Institute Report, Life Expectancy, Health News
മനുഷ്യരാശി ഇതുവരെ ആരോഗ്യ രംഗത്തുണ്ടാക്കിയ പുരോഗതി കണക്കാക്കിയാൽ 2040നകം ഇന്നുള്ളതിൽ രോഗങ്ങൾ 40% കുറയ്ക്കാമെന്ന് മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എംഎച്ച്ഐ) ആഗോള റിപ്പോർട്ടിൽ പറയുന്നു. ജീവിത കാലം നീട്ടാൻ പറ്റും, അങ്ങനെ നീട്ടിക്കിട്ടുന്ന കാലത്ത് ആരോഗ്യത്തോടെ ജീവിക്കാനും പറ്റും. എങ്ങനെയെന്നല്ലേ...??
പഴയ കാലത്ത് ആയുസ് പാതി
ഇന്നലെ രാത്രി സുഖമായി ഉറങ്ങാൻ കിടന്നതാണ്, നേരം വെളുത്തപ്പോൾ ആള് മരിച്ചു. മാടൻ അഥവാ ഒടിയൻ അടിച്ചതാവും– ഇങ്ങനെയൊരു പറച്ചിൽ പണ്ടുണ്ടായിരുന്നു. യാത്രയ്ക്കിടെ മരണമാണെങ്കിൽ യക്ഷിയെ പഴി ചാരും. യക്ഷിയും മാടനുമൊന്നുമല്ല കാർഡിയാക് അറസ്റ്റ് ആണെന്ന് അന്നാർക്കും അറിയില്ലായിരുന്നു. ഇന്നോ? നെഞ്ചുവേദന തന്നെ വേണമെന്നില്ല, ആകെയൊരു അസ്വസ്ഥത തോന്നി ആശുപത്രിയിൽ പോയി, ഇസിജിയിൽ വ്യത്യാസം കണ്ടു, ഉടൻ ആൻജിയോഗ്രാം. എത്ര ബ്ളോക്ക് ഉണ്ടെന്നു കണ്ടെത്തി ആൻജിയോ പ്ളാസ്റ്റി. അതിലും നിൽക്കുന്നില്ലെങ്കിൽ ബൈപാസ് ശസ്ത്രക്രിയ. അതും പോരെങ്കിൽ തുറന്നുള്ള ഹൃദയ ശസ്ത്രക്രിയ തന്നെ. ഏതായാലും ആള് രക്ഷപ്പെട്ട് ജീവനോടെ പതിറ്റാണ്ടുകൾ ജീവിക്കും.
കേരളത്തിൽ കാർഡിയാക് ഐസിയു വന്നത് തന്നെ എഴുപതുകളുടെ മധ്യത്തിലാണ്. അതോടെയാണ് ഹൃദയ സ്തംഭനം മൂലമുള്ള മരണങ്ങൾ കുറഞ്ഞത്. ലോകമാകെ ഇതു സംഭവിച്ചിട്ടുണ്ട്. പഴയ കാലത്ത് ഷഷ്ടിപൂർത്തി ആഘോഷിച്ചിരുന്നു. 60 വയസ് തികയുന്നതാണ് ഷഷ്ടിപൂർത്തി. അതുവരെ എത്തുന്നതു തന്നെ വലിയ കാര്യമായി കരുതിയിരുന്നു. ഭൂരിപക്ഷം പേരും നാൽപ്പതുകളിലോ അമ്പതുകളിലോ ഇഹലോകം വിട്ടിരുന്നുവെന്ന് അർഥം.
ജീവിതകാലം പതിനേഴാം നൂറ്റാണ്ടു മുതൽ (1800) ഇന്നുവരെ കണക്കാക്കിയാൽ ഇരട്ടിയിലേറെ വർധിച്ചിട്ടുണ്ട് ലോകമാകെ. വെറും 30 വയസ് ആയിരുന്നു അക്കാലത്തെ ശരാശരി ആഗോള ആയുസ്. ഇന്നത് 73 വയസ് ആയി. ആധുനിക ചികിൽസ എത്തി നോക്കിയിട്ടില്ലാത്ത തീരെ അപരിഷ്കൃത നാടുകളിൽ പോലും കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ ശരാശരി ആയുസ് 10 വർഷം വർധിച്ചെന്നാണു മക്കിൻസി റിപ്പോർട്ട് പറയുന്നത്.
ശിശുമരണ നിരക്ക് 1900നു ശേഷം യുഎസിൽ 90% കുറഞ്ഞു, പ്രസവ സമയത്ത് മാതാവിന്റെ മരണനിരക്ക് 99% കുറഞ്ഞു. വാക്സിനേഷൻ വഴി വസൂരിയും പോളിയോയും ലോകമാകെ നിർമാർജനം ചെയ്തു. പുകവലി കുറഞ്ഞു. കാൻസർ മരണങ്ങൾ കുറഞ്ഞു. പക്ഷേ ഇന്നും ആകെ ജനസംഖ്യയുടെ 50% പേർ അനാരോഗ്യത്തിലും 12% പേർ തീരെ അനാരോഗ്യത്തിലും കഴിയുകയാണ്.
ജീവിച്ചാൽ മതിയോ സംതൃപ്തി വേണ്ടേ?
പക്ഷേ അനാരോഗ്യം ഉണ്ടെങ്കിൽ ജീവിതാനന്ദവും കുറയും. ജോലി നഷ്ടവും വിവാഹ മോചനവും പങ്കാളിയുടെ മരണവും മറ്റും വരുത്തി വയ്ക്കുന്നതിനേക്കാൾ കഠിനമാണ് അനാരോഗ്യം വരുത്തി വയ്ക്കുന്ന അസംതൃപ്തിയെന്ന് പഠനം പറയുന്നു.
ഇന്നും പകർച്ചവ്യാധികൾ മൂലം ലോകത്ത് 80 ലക്ഷം പേർ മരിക്കുന്നുണ്ട്. മനോരോഗങ്ങൾ 1990നു ശേഷം 55% വർധിച്ചിട്ടുണ്ട്. യുഎസിൽ മരണത്തിന്റെ രണ്ടാത്തെ കാരണം ആത്മഹത്യയാണ്. 10 വയസ് മുതൽ 34 വയസ് വരെ പ്രായക്കാരിലാണ് ആത്മഹത്യ കൂടുതൽ.
ഓർമ്മ നഷ്ടം (ഡിമെൻഷ്യ) 2050ൽ മൂന്നിരട്ടിയായി വർധിക്കുമത്രെ. 15 കോടി ആളുകളെ ലോകമാകെ അതു ബാധിക്കും. അമിത വണ്ണവും ജീവിത ശൈലിയും വരുത്തി വയ്ക്കുന്ന നടുവ് വേദന 1975നു ശേഷം മൂന്നിരട്ടിയായിട്ടുണ്ട്. ലോക ജനസംഖ്യയുടെ 4% പേർക്ക് നടുവ് വേദന ഉണ്ടായിരുന്നത് ഇപ്പോൾ 13% ആയി വർധിച്ചിരിക്കുന്നു.
ആയുസിലെ വ്യത്യാസം
ആയുസ് വെറും വിധി മാത്രമല്ലെന്നാണു പഠനം തെളിയിക്കുന്നത്. മികച്ച ആരോഗ്യ സംവിധാനമുള്ള ധനിക രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിൽ ശരാശരി ആയുസിൽ 30 വർഷത്തെ വ്യത്യാസമുണ്ടത്രെ. 10 വർഷത്തിനിടെ നിരവധി രാജ്യങ്ങൾ ആയുർദൈർഖ്യത്തിൽ വർധന വരുത്തിയിട്ടുണ്ട്. യുഎസിൽ 6.5 വർഷം, തായ്‌ലൻഡ് 4.5 വർഷം. അയർലൻഡ് 3 വർഷം എന്നിങ്ങനെ. അപ്പോൾ ആയുസ് വർധിപ്പിക്കാൻ കഴിയും ബോധപൂർവമായ ശ്രമങ്ങളിലൂടെ.
ആരോഗ്യം പലതരം
ആരോഗ്യമെന്നത് വെറും രോഗമില്ലാത്ത അവസ്ഥയല്ല. അത് 4 തരത്തിലുണ്ട്.
1. ശാരീരികാരോഗ്യം
2. സാമൂഹികാരോഗ്യം
3. മാനസികാരോഗ്യം
4. ആത്മീയ ആരോഗ്യം
സാമൂഹികമായി ഇടപഴകുന്നതും സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും ഉണ്ടാവുന്നതും സാമൂഹികാരോഗ്യമാണ്. വിഷാദമോ മറ്റ് മാനസിക പ്രശ്നങ്ങളോ ഇല്ലെന്നത് മാനസികാരോഗ്യം. ദൈവവും ദേവാലയവും പ്രാർഥനയും ഉണ്ടെങ്കിലും ഇല്ലെങ്കിലും ആത്മീയ ആരോഗ്യമെന്നതുണ്ട്. അവനവന്റെ ചുറ്റുപാടുകളും അവിടെയുള്ളവരുമായി സമാധാനത്തിൽ കഴിയുക എന്നതാണ് ആത്മീയ ആരോഗ്യം.
ആയുഷ്മാനും ആയുഷ്മതിയും
ഭാവിയിൽ ആരോഗ്യമുള്ള സമൂഹത്തിന് 3 കാര്യങ്ങൾ വേണമെന്ന് മക്കിൻസി ആരോഗ്യ റിപ്പോർട്ട് പറയുന്നു.
1. ഹോളിസ്റ്റിക് സമീപനം - വിവിധ ആരോഗ്യ ചികിൽസാ രീതികളെ സമന്വയിപ്പിക്കണം. ശരീരത്തിനും മനസിനും ആത്മാവിനും ആശ്വാസമേകണം.
2. പ്രതിരോധം - രോഗം വന്നിട്ടു ചികിൽസിക്കുന്നതിനു പകരം പ്രതിരോധ പ്രവർത്തനം വ്യാപിപ്പിക്കണം. രോഗം വരാതെ നോക്കണം. അതിന് ആരോഗ്യകരമായ ജീവിതം വേണം. നല്ല ഭക്ഷണം, വ്യായാമം, പ്രാർഥന, യോഗ, പരോപകാര പ്രവർത്തികൾ ഇവയെല്ലാം രോഗപ്രതിരോധത്തിന് ആവശ്യമാണ്. രോഗ പ്രതിരോധരംഗത്ത് കൂടുതൽ മൂലധന നിക്ഷേപം വരണം.
3. ചികിൽസ - നൂതന സാങ്കേതികവിദ്യകൾ വികസിക്കണം. ഗവേഷണം വിപുലമാക്കാൻ നിക്ഷേപം വർധിക്കണം.
ആരോഗ്യമെന്ന വ്യവസായം
ആരോഗ്യം ഇന്ന് വൻ വ്യവസായമാണ്. രോഗചികിൽസ എന്നല്ല ഹെൽത്ത് (ആരോഗ്യം) എന്നാണ് ഈ വ്യവസായത്തിന്റെ പേരു തന്നെ. വർഷം തോറും ആഗോള തലത്തിൽ ആരോഗ്യ രംഗത്ത് (അതായത് രോഗപ്രതിരോധത്തിനും അതിലേറെ രോഗചികിൽസയ്ക്കും) ചെലവഴിക്കുന്നത് 8 ലക്ഷം കോടി ഡോളറാണ്. ഭൂരിപക്ഷം രാജ്യങ്ങളുടേയും ആഭ്യന്തര ഉത്പാദനത്തിലേറെ. ഇന്ത്യയുടെ വാർഷിക ആഭ്യന്തര ഉത്പാദനം 2.6 ലക്ഷം കോടി ഡോളർ മാത്രമാണറിയുമ്പോൾ ഈ തുകയുടെ വ്യാപ്തി ഊഹിക്കാം. ആരോഗ്യ രംഗത്തെ ചെലവിന്റെ വളർച്ച ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്കിനേക്കാൾ കൂടുതലുമാണ്.
ലോകമാകെ ആരോഗ്യ രംഗത്ത് മൂലധന നിക്ഷേപം നടക്കുകയാണ്. 2020നു ശേഷം അത് ഇരട്ടിയായി. കോവിഡ് വന്നതോടെ ആരോഗ്യ രംഗത്തിന്റെ പ്രാധാന്യം ലോകരാഷ്ട്രങ്ങൾക്കും നിക്ഷേപകർക്കും മനസിലായി. ഹൃദയമിടിപ്പും ശ്വാസഗതിയും പഞ്ചസാരയുടെ അളവും മറ്റും സദാ നിരീക്ഷിക്കുന്ന തരം ശരീരത്തിൽ ധരിക്കാവുന്ന ഉപകരണങ്ങൾ വന്നത് അങ്ങനെയാണ്. വാച്ചിൽ നോക്കിയാൽ സമയം മാത്രമല്ല ഇതൊക്കെ അറിയാം.
ആരോഗ്യമില്ലാത്ത ജീവനക്കാർ വൻ നഷ്ടം ഉണ്ടാക്കുന്നതിനാൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ജീവനക്കാരുടെ ആരോഗ്യം പ്രധാനമാണ്. അതിനാൽ ഫണ്ടിനു കുറവില്ല.
പക്ഷേ ആയുസും ആരോഗ്യവും വർധിക്കണമെങ്കിൽ ശീലങ്ങളിലും മാറ്റം വേണമെന്ന് റിപ്പോർട്ട് നിഷ്ക്കർഷിക്കുന്നു. കോവിഡ് വന്നതോടെയാണ് വളരെ പെട്ടെന്ന് ആളുകളുടെ ശീലങ്ങൾ മാറ്റാമെന്നു മനസിലായത്. സാനിറ്റൈസർ ഉപയോഗം ഉദാഹരണം. അങ്ങനെ ശീലങ്ങളും ശീലക്കേടുകളും മാറി നൂതന സാങ്കേതികവിദ്യകളുംവരുമ്പോൾ ആയുസ് വർധിക്കും, ആരോഗ്യവും.
ആയുഷ്മാൻ ഭവ:
Content Summary : Adding years to life and life to years - McKinsey Health Institute Report 2022