ദൂരയാത്രയുടെ ക്ഷീണം മാറാനും വിയർപ്പിന്റെ ദുർഗന്ധം അകലാനും ഉപ്പുവെള്ളത്തിൽ കുളിക്കുക, നാരങ്ങാനീര് പിഴിഞ്ഞ് വെള്ളത്തിലൊഴിച്ചു കുളിക്കുക തുടങ്ങിയ പരീക്ഷണങ്ങൾ ചിലർ നടത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് യഥാർഥത്തിൽ എന്തെങ്കിലും ഗുണമുണ്ടോ? അത് ചർമത്തിനു നല്ലതാണോ? അതിനെപ്പറ്റി വിശദീകരിക്കുകയാണ് ഒമാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൂരയാത്രയുടെ ക്ഷീണം മാറാനും വിയർപ്പിന്റെ ദുർഗന്ധം അകലാനും ഉപ്പുവെള്ളത്തിൽ കുളിക്കുക, നാരങ്ങാനീര് പിഴിഞ്ഞ് വെള്ളത്തിലൊഴിച്ചു കുളിക്കുക തുടങ്ങിയ പരീക്ഷണങ്ങൾ ചിലർ നടത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് യഥാർഥത്തിൽ എന്തെങ്കിലും ഗുണമുണ്ടോ? അത് ചർമത്തിനു നല്ലതാണോ? അതിനെപ്പറ്റി വിശദീകരിക്കുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി. സുരേഷ്.

ഡോ.അർപ്പണ ബി. സുരേഷ്
ADVERTISEMENT

ശരീരത്തിൽ എന്തെങ്കിലും അലർജിയുള്ള സമയങ്ങളിൽ, ഉദാഹരണത്തിന് കൈകാലുകളിൽ അണുബാധ പോലെയുള്ള കാര്യങ്ങളുണ്ടാകുമ്പോൾ ചെറുചൂടുവെള്ളത്തിൽ ഉപ്പുപൊടി കലർത്തിയ ശേഷം അതിൽ വൃത്തിയുള്ള കോട്ടൺ തുണി മുക്കി അതുകൊണ്ട് അണുബാധയുള്ള സ്ഥലത്ത് ഒപ്പിക്കൊടുക്കാൻ പറയാറുണ്ട്. ഉപ്പുപൊടിയോ നാരങ്ങാനീരോ കലർത്തിയ വെള്ളത്തിൽ കുളിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ഉപ്പുവെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടാനും അതുവഴി ചർമം കൂടുതൽ വരണ്ടതാകാനും കാരണമാകും.

ADVERTISEMENT

ചിലർ മുഖം ബ്ലീച്ച് ചെയ്യാനും നാരങ്ങാനീര് ഉപയോഗിക്കാറുണ്ട്. സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ ഉപദേശം മൂലമായിരിക്കും ഇത്തരം പരീക്ഷണങ്ങൾ. അവർ ഉപയോഗിച്ച് നോക്കിയപ്പോൾ അധികം ബുദ്ധിമുട്ടൊന്നും തോന്നാത്തതുകൊണ്ടായിരിക്കും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ മറ്റുള്ളവരെ ഉപദേശിക്കുന്നത്. അത്തരം ഉപദേശങ്ങൾക്ക് ചെവികൊടുക്കുന്നതിനു മുൻപ് സ്വന്തം ചർമത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. സാധാരണ ചർമത്തിന് പ്രശ്നമല്ലാത്ത പല വസ്തുക്കളും സെൻസിറ്റീവ് സ്കിൻ ഉള്ളവർക്ക് അലർജി പോലെയുള്ള ബുദ്ധിമുട്ടുകൾക്കു കാരണമാകാറുണ്ട്.

ADVERTISEMENT

നാരങ്ങാനീര് വൈറ്റമിൻ സി യാൽ സമ്പുഷ്ടമാണെങ്കിലും അതിലെ അമ്ലഗുണം കാരണം നേരിട്ടുള്ള ഉപയോഗം ചർമത്തിൽ പലവിധ അസ്വസ്ഥതകളുണ്ടാക്കും. അതുകൊണ്ടാണ് മുഖത്തും ശിരോ ചർമത്തിലുമൊക്കെ നാരങ്ങാനീര് നേരിട്ടുപയോഗിക്കരുതെന്ന് പറയുന്നത്. താരനകറ്റാനൊക്കെയാണ് ശിരോ ചർമത്തിൽ പലരും നാരങ്ങാനീര് പുരട്ടുന്നത്. അങ്ങനെ ചെയ്യണമെന്ന് നിർബന്ധമുള്ളവർ നാരങ്ങാനീര് നേരിട്ടുപയോഗിക്കാതെ നേർപ്പിച്ചുപയോഗിക്കാൻ ശ്രദ്ധിക്കണം. 

Content Summary : Hot water bathing