പറ്റിച്ചു പണം പിടുങ്ങാൻ കാത്തു നിൽക്കുന്ന ചങ്ങാതിമാരും പ്രാണനോളം സ്നേഹിച്ച പെണ്ണും പൊട്ടാ എന്നു വിളിച്ച് നോവിക്കുമ്പോഴും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് അതിൽനിന്ന് സ്വന്തം കുടുംബം പോറ്റുന്ന അരവിന്ദൻ എന്ന കഥാപാത്രത്തെ കാട്ടിത്തന്നത് സംവിധായകൻ ലോഹിതദാസാണ്. 2006 ൽ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിൽ

പറ്റിച്ചു പണം പിടുങ്ങാൻ കാത്തു നിൽക്കുന്ന ചങ്ങാതിമാരും പ്രാണനോളം സ്നേഹിച്ച പെണ്ണും പൊട്ടാ എന്നു വിളിച്ച് നോവിക്കുമ്പോഴും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് അതിൽനിന്ന് സ്വന്തം കുടുംബം പോറ്റുന്ന അരവിന്ദൻ എന്ന കഥാപാത്രത്തെ കാട്ടിത്തന്നത് സംവിധായകൻ ലോഹിതദാസാണ്. 2006 ൽ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറ്റിച്ചു പണം പിടുങ്ങാൻ കാത്തു നിൽക്കുന്ന ചങ്ങാതിമാരും പ്രാണനോളം സ്നേഹിച്ച പെണ്ണും പൊട്ടാ എന്നു വിളിച്ച് നോവിക്കുമ്പോഴും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് അതിൽനിന്ന് സ്വന്തം കുടുംബം പോറ്റുന്ന അരവിന്ദൻ എന്ന കഥാപാത്രത്തെ കാട്ടിത്തന്നത് സംവിധായകൻ ലോഹിതദാസാണ്. 2006 ൽ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറ്റിച്ചു പണം പിടുങ്ങാൻ കാത്തു നിൽക്കുന്ന ചങ്ങാതിമാരും പ്രാണനോളം സ്നേഹിച്ച പെണ്ണും പൊട്ടാ എന്നു വിളിച്ച് നോവിക്കുമ്പോഴും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് അതിൽനിന്ന് സ്വന്തം കുടുംബം പോറ്റുന്ന അരവിന്ദൻ എന്ന കഥാപാത്രത്തെ കാട്ടിത്തന്നത് സംവിധായകൻ ലോഹിതദാസാണ്. 2006 ൽ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ചത് ബുദ്ധിവികാസത്തിൽ താമസം നേരിടുന്ന അരവിന്ദൻ എന്ന കഥാപാത്രത്തെയാണ്. ബുദ്ധിക്കുറവിനെ പരിഹസിക്കുന്നവരുൾപ്പടെ അരവിന്ദനോട് സാമ്പത്തിക സഹായം ചോദിക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്. ജീവിതത്തിൽ ഒരു കഴിവുമില്ലാത്ത ആരുമില്ലെന്നും സ്വന്തം കഴിവ് കണ്ടെത്തി അതിൽ പ്രാവീണ്യം നേടാമെന്നും സാമ്പത്തികമായി സ്വയം പര്യാപ്തരാകാമെന്നും അരവിന്ദനിലൂടെ കാട്ടിത്തന്ന സംവിധായകന്റെ കാഴ്ചപ്പാട് ശരിയാണെന്ന് ഉറപ്പിച്ചു പറയുകയാണ്  കോഴിക്കോട് ഇംഹാൻസിലെ സൈക്യാട്രിക് സോഷ്യൽവർക്ക് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സീമാ പി. ഉത്തമനും  ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലെ സൈക്കാട്രിക് സോഷ്യൽവർക്ക് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സോജൻ ആന്റണിയും.

 

ഡോ. സീമ പി. ഉത്തമൻ
ADVERTISEMENT

ഭിന്നശേഷിയുമായി ജനിക്കുന്ന കുട്ടികളെ ഒന്നിനും കൊള്ളാത്തവരെന്നു പറഞ്ഞ് അധിക്ഷേപിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്ന് കരിയറിലെ ഉദാഹരണങ്ങളിലൂടെ കാട്ടിത്തന്നുകൊണ്ട്, ബുദ്ധിവികാസത്തിൽ താമസം നേരിടുന്ന കുട്ടികളെ എങ്ങനെ സ്വയം പര്യാപ്തരാക്കാമെന്നും സ്വന്തമായി ജോലിചെയ്യാൻ പാകത്തിൽ അവരെ എങ്ങനെ പരിശീലിപ്പിക്കണമെന്നും ഈ പരമ്പരയിലൂടെ പറഞ്ഞു തരുകയാണ് ഈ ഡോക്ടർമാർ.

 

വാശിപിടിച്ച് വാശിക്കാരാക്കല്ലേ

 

ADVERTISEMENT

സ്വന്തം കുഞ്ഞുങ്ങൾ വിദ്യാഭ്യാസപരമായി മുന്നോട്ടു വരണം എന്നായിരിക്കും എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. കുട്ടിയുടെ കഴിവ് ഏതു മേഖലയിലാണെന്ന് തിരിച്ചറിയാതെ അക്കാദമിക് മികവിനുവേണ്ടി കുട്ടിക്കു മേൽ സമ്മർദ്ദം ചെലുത്തുന്ന രീതി പലപ്പോഴും ഉണ്ടാകാറുണ്ട്. അപ്പോൾ കുട്ടികൾക്ക് യഥാർഥത്തിൽ കഴിവുകളുള്ള മേഖലയിൽ ശ്രദ്ധ കൊടുക്കാൻ പറ്റാതെ വരികയും കഴിവില്ലാത്ത മേഖലയിൽ കൂടുതൽ പരിശ്രമിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അത് പലരിലും വൈകാരിക പ്രശ്നങ്ങൾ സൃഷ്ടിക്കാം. പ്രത്യേകിച്ചും ബുദ്ധിവികാസത്തിൽ താമസം നേരിടുന്ന കുട്ടികൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കാൻ ശ്രമിച്ചാലോ അവർക്ക് മേൽ സമ്മർദ്ദങ്ങൾ വന്നാലോ അവർ കൂടുതൽ അസ്വസ്ഥരാകും. ദേഷ്യം, പെരുമാറ്റ പ്രശ്നങ്ങൾ ഒക്കെ ഇത്തരം സാഹചര്യങ്ങളിൽ വർധിക്കും. 

 

മക്കളെക്കുറിച്ചുള്ള രക്ഷിതാക്കളുടെ പ്രതീക്ഷകളും കുട്ടികളുടെ കഴിവുകളും ആനുപാതികമായാണോ പോകുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. തൊഴിലധിഷ്ഠിത പരിശീലനം പോലെയുള്ള ചിന്തകളൊക്കെ രക്ഷിതാക്കൾക്ക് വന്നു തുടങ്ങുക ഏറെ വൈകിയാണ്. വൈകി പരിശീലനം കൊടുത്താൽ കുട്ടികൾക്ക് ആ മേഖലകളിൽ മികവു പുലർത്താൻ സാധിച്ചുവെന്നു വരില്ല. ഇത്തരം കുട്ടികൾ 10–12 വയസ്സ് പിന്നിടുമ്പോൾത്തന്നെ ഏതെല്ലാം മേഖലകളിലാണ് അവർക്ക് കഴിവുകളുള്ളതെന്നും വെല്ലുവിളികൾ നേരിടുന്നതെന്നും മാതാപിതാക്കൾക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. കുട്ടികൾക്ക് ഉപജീവനമാര്‍ഗമാക്കാവുന്ന ഒരു തൊഴിൽ കണ്ടെത്താൻ വേണം അവരെ പരിശീലിപ്പിക്കാൻ. അവർക്ക് ജീവിക്കാൻ സഹായകരമായ രീതിയിലും സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലും ആ കഴിവ് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കാം.  പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, എല്ലാവർക്കും പ്രത്യേക കഴിവുകളുണ്ടാകണമെന്നു നിർബന്ധമില്ല എന്നതാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അവർക്ക് താൽപര്യമുള്ള മേഖല കണ്ടെത്തി അതിൽ പരിശീലനം കൊടുക്കാം.

 

ഡോ. സോജൻ ആന്റണി
ADVERTISEMENT

പ്രാപ്തിയുള്ളവാകട്ടെ, സ്വന്തം കാര്യങ്ങൾ ചെയ്യാനെങ്കിലും 

 

തൊഴിലധിഷ്ഠിത പരിശീലനത്തിനൊപ്പം, സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയുമുണ്ടാക്കിക്കൊടുക്കുക എന്ന കർത്തവ്യവും രക്ഷിതാക്കൾക്കുണ്ട്. ചെറുപ്പം മുതൽ എല്ലാ കാര്യവും ചെയ്തുകൊടുക്കാതെ തനിയെ കാര്യങ്ങൾ ചെയ്യാൻ പഠിപ്പിച്ചു കൊടുക്കണം. പ്രൊഫണ്ട്മെന്റൽ റിറ്റാഡേഷൻ എന്ന കണ്ടീഷൻ ഉള്ളവർക്ക് അവരുടെ മരണം വരെ മറ്റൊരാളെ ആശ്രയിക്കേണ്ടി വരാറുണ്ട്. അത്തരം ഗുരുതരമായ അവസ്ഥയിലൊഴികെയുള്ള വ്യക്തികളെ സ്വന്തം കാര്യങ്ങൾ തനിച്ചു ചെയ്യാൻ ശീലിപ്പിക്കണം.

 

ബുദ്ധിവികാസത്തിൽ താമസം നേരിടുന്ന എല്ലാവരെയും വൊക്കേഷനൽ ട്രെയിനിങ് റിഹാബിലിറ്റേഷന് വിടാനുള്ള സാഹചര്യങ്ങൾ നിലവിലില്ല. അതുകൊണ്ടു തന്നെ സ്വന്തം കാര്യങ്ങൾക്കുള്ള വരുമാനം കണ്ടെത്താൻ സഹായിക്കുന്ന ഒരു ജോലി പഠിക്കാൻ അവരെ അനുവദിക്കാം. അതിനായി സാഹചര്യങ്ങൾ അനുവദിക്കുമെങ്കിൽ അച്ഛനമ്മമാരുടെ ജോലിസ്ഥലത്തേക്ക് അവരെ ഒപ്പം കൂട്ടാം, വണ്ടികളോട് ഇഷ്ടമുള്ളവരെ വർക്ക്ഷോപ് പോലെയുള്ള സ്ഥാപനങ്ങളിൽ അയയ്ക്കാം, തയ്യൽ, കൃഷി, കരകൗശല വസ്തുനിർമാണം എന്നിവയോടു താൽപര്യം കാട്ടുന്നവരെ അങ്ങനെയുള്ള സ്ഥാപനങ്ങളിൽ ഒരാളുടെ മേൽനോട്ടത്തിനു കീഴിൽ ജോലി ചെയ്യാൻ അവസരം നൽകാം. ആരുടെയെങ്കിലും കീഴിൽ പരിശീലനത്തിനു വിട്ടാൽ ആദ്യകാലങ്ങളിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാതെ കുട്ടി ആ ജോലി ചെയ്യാനുള്ള വൈദഗ്ധ്യം നേടുന്നതിന് മുൻതൂക്കം നൽകണം. 

 

ഒരേ കാര്യങ്ങൾ ആവർത്തിക്കുന്ന തൊഴിൽ മേഖലകളിൽ ശോഭിക്കാൻ അവർക്കാകും

 

ബുദ്ധിവികാസത്തിൽ കുറവുള്ള കുട്ടികളിൽ ചിലർ ചിത്രരചന, പെയിന്റിങ്, തയ്യൽ എന്നിവ മികച്ച രീതിയിൽ ചെയ്യാറുണ്ട്. ചിലർക്ക് യന്ത്രങ്ങൾ വളരെ വേഗത്തിൽ പ്രവർത്തിപ്പിക്കാനുള്ള കഴിവുണ്ട്. മറ്റു ചിലർ എല്ലാക്കാര്യത്തിലും അസാധ്യ ക്ഷമ പ്രകടിപ്പിക്കും. ചിലർ എല്ലാവരോടും മാന്യമായും സൗഹാർദത്തോടെയും പെരുമാറും. ഇത്തരത്തിൽ ഏതെങ്കിലും ഒരു കഴിവു മതി ജീവിതത്തിൽ വിജയിക്കാനെന്ന് പല പ്രശസ്തരുടെയും ജീവിത വിജയത്തിൽനിന്ന് നമുക്കു മനസ്സിലാക്കാൻ സാധിക്കും. എല്ലാക്കാര്യത്തിലും മിടുക്കരാകുന്നതല്ല, അറിയാവുന്ന ഒരു കാര്യത്തിൽ മികവു പ്രകടിപ്പിക്കുന്നതാണ് ജീവിതവിജയത്തിന് ആധാരമെന്ന് മനസ്സിലാക്കുകയാണ് പ്രധാനം. കുട്ടികളുടെ ന്യൂനതകളിലും വെല്ലുവിളിയിലും ഭിന്നശേഷിയിലും ആകുലരാവുകയോ സങ്കടപ്പെടുകയോ ചെയ്യാതെ അവർക്കുള്ള കഴിവു മനസ്സിലാക്കി അത് മെച്ചപ്പെടുത്താനുള്ള പരിശീലനം നൽകി ആ മികവിനെ പൂർണതയിൽ പുറത്തു കൊണ്ടുവരാനുള്ള മാർഗങ്ങൾ സ്വീകരിക്കാം. കുട നിർമാണം, മെഴുകുതിരി നിർമാണം, കരകൗശല വസ്തു നിർമാണം, കൽപ്പണികൾ, കടകളിൽ സാധനങ്ങൾ പൊതിഞ്ഞു നൽകുന്നത്, കൃഷി, ഡ്രൈവിങ്, പെയിന്റിങ്, സെക്യൂരിറ്റി, സെയിൽസ് അങ്ങനെ നിത്യേനയെന്നോണം ആവർത്തിക്കുന്ന ജോലികളിൽ കാലക്രമേണ ശോഭിക്കാൻ ബുദ്ധിവികാസത്തിൽ കുറവുള്ള വ്യക്തികൾക്ക് സാധിക്കും. പരിചിതരായ വ്യക്തികളുടെ മേൽനോട്ടത്തിനു കീഴിലുള്ള എന്തു ജോലിയും അവരെ വിശ്വസിച്ചേൽപ്പിക്കാൻ സാധിക്കും. ഒട്ടും സമയം പാഴാക്കാതെ കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടവർക്ക്.

 

മാതൃകയാക്കാം ആ പതിനെട്ടുകാരനെ

 

Representative Image. Photo Credit : Yuriy Golub/Shutterstock

ഒപിയിൽ വച്ച് കണ്ടുമുട്ടിയ ഒരു കൗമാരക്കാരന്റെ കഥ ഡോ. സോജൻ ആന്റണി പങ്കുവയ്ക്കുന്നതിങ്ങനെ :

പതിനെട്ടു വയസ്സായ കുട്ടി അമ്മയോടൊപ്പം ഒപിയിൽ വന്നു. അവന്റെ റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ മോഡറേറ്റ്മെന്റൽ റിറ്റാഡേഷൻ എന്ന അവസ്ഥയാണെന്നും 50 ൽ താഴെയാണ് ഐക്യുവെന്നും മനസ്സിലായി. മറ്റൊരു മാനസിക പ്രശ്നവും അവനുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ അവന്റെ അമ്മയോട് ചോദിച്ചു. മകൻ ആഴ്ചയിൽ അഞ്ചു ദിവസവും ദിവസക്കൂലിക്ക് ജോലിക്കു പോകാറുണ്ടെന്നാണ് അമ്മ നൽകിയ മറുപടി. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടിയാണ്. ഗ്രാമപ്രദേശത്താണ് അവർ ജീവിക്കുന്നത്.  400 മുതൽ 600 വരെ രൂപ ദിവസക്കൂലി ലഭിക്കുന്ന അവൻ പണം മുഴുവൻ അമ്മയെ ഏൽപ്പിക്കും. ഭിന്നശേഷിക്കാരനായതുകൊണ്ട് സർക്കാരിൽ നിന്നു ലഭിക്കുന്ന പെൻഷനുമുണ്ട്. ഇതെല്ലാം കൂടി കണക്കാക്കിയാൽ ഒരു മാസം പതിനായിരത്തോടടുത്ത തുക അവന് വരുമാനമുണ്ട്. അതെല്ലാം അമ്മയെ ഏൽപ്പിക്കുമ്പോൾ അതിൽ നിന്ന് ഒരു നിശ്ചിത തുക അവന്റെ ചെലവിനായി അമ്മ നൽകും. അതല്ലാതെ ഒരു രൂപ പോലും അവൻ അവന്റെ കാര്യത്തിനായി അനാവശ്യമായി ചെലവാക്കില്ല. ബുദ്ധിവികാസത്തിൽ താമസം നേരിട്ടിട്ടും അവൻ ആർക്കും ഭാരമാകുന്നില്ലെന്നു മാത്രമല്ല അവൻ തനിക്കു ലഭിക്കുന്ന വരുമാനം കൊണ്ട് കുടുംബം പുലർത്തുകയും ചെയ്യുന്നുണ്ട്.

 

മകനെ ജോലിക്കു വിടാൻ പ്രാപ്തനാക്കിയതിനെക്കുറിച്ച് ആ അമ്മ പറഞ്ഞതിങ്ങനെ - അമ്മയും കൂലിപ്പണി ചെയ്യുന്ന ആളായിരുന്നു. കുട്ടിക്ക് ഭിന്നശേഷിയുണ്ടെന്നു തിരിച്ചറിഞ്ഞതോടെ, അവനെ സ്പെഷൽ സ്കൂളിൽ വിടാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്നതുകൊണ്ട് ജോലിക്കു പോകുമ്പോൾ ഒപ്പം കൂട്ടി. അമ്മ ചെയ്യുന്ന ജോലികളെല്ലാം കുട്ടിക്കാലത്ത് അവൻ കളികളിലൂടെ അനുകരിക്കുമായിരുന്നു. അവൻ മുതിർന്നപ്പോൾ അമ്മ ചെയ്യുന്ന ജോലിയെല്ലാം വളരെയെളുപ്പമായിത്തോന്നുകയും അതുപോലെ ജോലി ചെയ്യുകയും ചെയ്തു. ആദ്യം കൽപ്പണി ചെയ്യുന്ന ഒരാളിന്റെ സഹായിയായാണ് അവൻ ജോലി തുടങ്ങിയത്. പിന്നെ അവന്റെ കാര്യക്ഷമതയും കഠിനാധ്വാനവും മറ്റുള്ളവർക്ക് ബോധ്യപ്പെട്ടതോടെ അവന്റെ ജോലി സ്ഥിരമാക്കി. ഇന്ന് അവൻ അവന്റെ കുടുംബത്തിന് ഒരു താങ്ങും തണലുമാണ്. തികച്ചും പ്രതികൂല സാഹചര്യത്തിൽ ജീവിച്ചിട്ടും സ്വന്തമായി ഒരു ജോലി കണ്ടെത്തി അതിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ കുടുംബത്തെ സഹായിക്കാൻ അവന് കഴിയുന്നുണ്ട്.

 

ഒന്നിനും കൊള്ളില്ലെന്നു പറഞ്ഞ് മാറ്റി നിർത്തരുതെന്ന് പറഞ്ഞുകൊണ്ട് ഡോ. സോജൻ ആന്റണി മറ്റൊരു അനുഭവം പങ്കുവയ്ക്കുന്നതിങ്ങനെ :-  

 

നിംഹാൻസുമായി അടുത്ത ബന്ധം പുലർത്തുന്ന റിഹാബിലിറ്റേഷൻ സെന്ററിലെ കുട്ടിയുടെ അനുഭവമാണിത്. സ്പെഷൽ സ്കൂൾ പഠനത്തിനു ശേഷം സ്വന്തമായി ഒരു വരുമാനം എന്ന ലക്ഷ്യവുമായാണ് ആ പയ്യൻ ഒരു മോൾഡിങ് സെന്ററിലെത്തിയത്. പ്ലാസ്റ്റിക് കൊണ്ടുള്ള പല രൂപങ്ങൾ മെഷിനുകളുപയോഗിച്ച് മോൾഡ് ചെയ്തെടുക്കുന്ന ജോലി അവൻ വളരെ വേഗം പഠിച്ചെടുത്തു. എല്ലാവരോടും നന്നായി ഇടപഴകുന്ന അവൻ ക്രമേണ മോൾഡിങ് സെന്ററിൽ ടെക്നിക്കൽ പഴ്സൻ ആയി. പിന്നീട് മെഷീൻ ഓപ്പറേറ്റർ ആയി. ജോലി ചെയ്തു തുടങ്ങി. ജോലിയിൽ ഒരു നിമിഷം പോലും ഉഴപ്പാതെ കൃത്യനിഷ്ഠയോടെ ജോലി ചെയ്തു ജീവിക്കുന്ന അവൻ ദിവസവും ആയിരത്തിലധികം വസ്തുക്കൾ മോൾഡ് ചെയ്തുണ്ടാക്കുന്നുണ്ട്. അവയൊക്കെയും റീഹാബാലിറ്റേഷൻ സെന്ററിന്റെ സഹായത്തോടെ വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്.

 

ഞങ്ങളുടെ കാലശേഷം ഇനിയെന്ത് എന്ന് ആശങ്കപ്പെടുന്ന മാതാപിതാക്കളോട് ഡോ. സീമാ പി. ഉത്തമൻ പറയുന്നതിങ്ങനെ :- 

 

Representative Image. Photo Credit: Shidlovski/Shutterstock

ഭിന്നശേഷിക്കാരായ മക്കളുള്ള എല്ലാ രക്ഷകർത്താക്കളുടെയും ഏറ്റവും വലിയ ഭയമാണ് ഈ കുട്ടികൾ മുതിർന്നു കഴിഞ്ഞാൽ എന്തുചെയ്യുമെന്നുള്ളത്. ഇവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയുണ്ടാകുമോ? മറ്റുള്ളവർ ഇവരെ ചൂഷണം ചെയ്യാനുള്ള സാധ്യതയുണ്ടോ? ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുമോ എന്നൊക്കെ.

അത്തരം സാഹചര്യങ്ങളിൽ നിയമ പരിരക്ഷ ഉറപ്പാക്കാക്കുക എന്നതാണ് പ്രധാനം. നാഷനൽ ട്രസ്റ്റ് ആക്റ്റിനെപ്പറ്റിയൊക്കെയുള്ള അറിവ് ഈ ഘട്ടത്തിൽ ഗുണം ചെയ്യും. ഭിന്നശേഷിയുള്ള ആളുകളുടെ സംരക്ഷണത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട നിയമമാണിത്.  ഇതിലൂടെ അവരുടെ ജീവനും സ്വത്തിനും അവകാശങ്ങൾക്കും സംരക്ഷണം ലഭിക്കും. നാഷനൽ ട്രസ്റ്റ് ആക്റ്റിന്റെ പ്രൊവിഷൻസ് വച്ച്, ഭിന്നശേഷിയുള്ള വ്യക്തികളെ അവരുടെ മാതാപിതാക്കളുടെ കാലശേഷം ആരു സംരക്ഷിക്കണം എന്നതിനെപ്പറ്റി മുൻകൂട്ടി തീരുമാനിക്കാനും ആ തീരുമാനങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കാനും നിയമബന്ധിതമായ ഒരു അതോറിറ്റിയിലൂടെ സാധിക്കും. തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ നിന്നുള്ള വ്യക്തികളുൾപ്പെടുന്ന ഒരു ബോർഡ് ഭിന്നശേഷിക്കാരായ വ്യക്തികളുടെ നിയന്ത്രണങ്ങളേറ്റെടുക്കും. അതിലൂടെ അവരുടെ സ്വത്തിനും അവകാശങ്ങൾക്കും സംരക്ഷണം ലഭിക്കും.

 

ബുദ്ധിവികാസത്തിൽ കുറവുള്ള വ്യക്തികൾക്കുള്ള സംവരണങ്ങളെപ്പറ്റിയും ജോലിസാധ്യതകളെപ്പറ്റിയും ഡോ. സോജൻ ആന്റണി വിശദീകരിക്കുന്നതിങ്ങനെ :- 

 

തൊഴിൽ സാധ്യതകൾ ഏറെയുണ്ട്, പക്ഷേ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ല

 

ഭിന്നശേഷിയുള്ളവർക്കായി സർക്കാർ– സ്വകാര്യ മേഖലകളിൽ 100 പേരിൽ നാലു പേർക്കെന്ന കണക്കിൽ ജോലി ലഭിക്കാനുള്ള സാഹചര്യമുണ്ട്. ബുദ്ധിവികാസത്തിൽ കുറവുള്ള വ്യക്തികളും ഇത്തരത്തിൽ സംവരണം ലഭിക്കാൻ അർഹരാണ്. പക്ഷേ അത്തരം സംവരണങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ ഭിന്നശേഷിക്കാർക്ക് കഴിയാറില്ല. അറിവില്ലായ്മയും പരിശീലനക്കുറവും താൽപര്യക്കുറവുമൊക്കെയാകാം അതിനു കാരണം. അത്തരം ജോലികൾക്ക് ഉതകുന്ന വിധം ഇവരിലുള്ള പ്രത്യേക കഴിവുകളെ വികസിപ്പിക്കാൻ അവരെ സഹായിക്കുക എന്നതാണ് മാതാപിതാക്കളും പരിശീലകരും ചെയ്യേണ്ടത്. കഴിവുകൾ നേരത്തേ തിരിച്ചറിയുക, സമൂഹവുമായി ഇടപഴകാനുള്ള കാര്യപ്രാപ്തിയുണ്ടാക്കിയെടുക്കുക, അവരെ സമൂഹത്തിന്റെ മുൻധാരയിലേക്ക് കൊണ്ടു വരുക,  വസ്ത്രധാരണം, പെരുമാറ്റ രീതികൾ, നോൺവെർബൽ കമ്യൂണിക്കേഷൻസ് തുടങ്ങിയ കാര്യങ്ങൾ വളരെ ചെറുപ്പത്തിലേ തന്നെ രൂപപ്പെടുത്താൻ ശ്രമിക്കണം. അത്തരം ഷേപിങ് പ്രോസസ് ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല നിരന്തരമായ പ്രോത്സാഹനം, ആശയവിനിമയം എന്നിവയുണ്ടെങ്കിലേ അത് സാധ്യമാകൂ. ഭിന്നശേഷിയുള്ള വ്യക്തികളുടെ ഒപ്പമിരുന്ന് അവരുടെ ലോകത്തെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി കൂടുതൽ മനസ്സിലാക്കണം. മാതാപിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ വളരെ നിരാശ നിറഞ്ഞ പേരന്റിങ് ആയി അതു മാറാറുണ്ട്. അവരോടൊപ്പം അവർക്കു വേണ്ടി അവരാൽ കഴിയുന്ന ഒരു പദ്ധതി തയാറാക്കുകയാണ് വേണ്ടത്. 

 

സന്നദ്ധ സംഘടനകളോട് നല്ല ബന്ധം പുലർത്താം

 

ബുദ്ധിവികാസത്തിൽ താമസം നേരിടുന്ന കുഞ്ഞുങ്ങൾ തങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് ധരിച്ച് അവരുടെ കാര്യങ്ങൾ തനിച്ചു തന്നെ നോക്കാമെന്ന് ചിന്തിക്കുന്ന ചില രക്ഷിതാക്കളുണ്ട്. ആ ചിന്ത തികച്ചും തെറ്റാണ്. സ്വന്തം കുട്ടിയുടെ കാര്യം സ്വയം നോക്കണമെങ്കിൽ അറിവുകളും അവസരങ്ങളെക്കുറിച്ചുള്ള ബൃഹത്തായ ധാരണയും വേണം. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾ ജില്ലാതലം മുതലുണ്ട്. ഭിന്നശേഷിക്കാർക്കായുള്ള പല പദ്ധതികളും സർക്കാർ നടപ്പാക്കുന്നത് ആ സംഘടനകളുടെ സഹായം കൊണ്ടാണ്. അവരുമായി നല്ല ബന്ധം സൂക്ഷിക്കണം. ഇത്തരം കുട്ടികളുടെ ഉന്നമനത്തിനായി സർക്കാർ സ്കീമുകൾ, പരിശീലന പദ്ധതികൾ ഇവയൊക്കെയുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഡിസെബിലിറ്റി വെൽഫെയർ ഓഫിസുകൾ എല്ലാ ജില്ലകളിലുമുണ്ട്. സാമൂഹിക നീതി വകുപ്പിന്റെ കീഴിലാണ് അത്.

 

ജില്ലാ വെൽഫെയർ ഓഫിസ്, റിസോഴ്സ് സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ ഒരു പട്ടിക തയാറാക്കി അവരുമായി ചേർന്നു പ്രവർത്തിക്കാനുള്ള മനസ്സ് മാതാപിതാക്കൾ കാണിക്കണം. ഒരു പ്രദേശത്ത് താമസിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾ ചേർന്ന് ഒരു സമിതിയുണ്ടാക്കുകയും ആ സമിതി ഇത്തരം സന്നദ്ധസംഘടനകളുമായി നിരന്തരം ബന്ധം പുലർത്തുകയും ചെയ്താൽ ഈ കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാനും അവ പ്രയോജനപ്പെടുത്താനും സാധിക്കും. ജില്ലാ തലത്തിലുള്ള സർക്കാർ പ്രസ്ഥാനങ്ങളുമായി നിരന്തര സമ്പർക്കമുണ്ടാക്കുകയും അവസരങ്ങൾ തിരിച്ചറിയുകയും അത്തരത്തിലുള്ള അവസരങ്ങളിലേക്ക് കുട്ടികളെ നയിക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. ഇവരുടെ കഴിവുകൾ പ്രോത്സാഹിപ്പിച്ച് സഹായിക്കാൻ സന്നദ്ധ സംഘടനകളും ഗവണ്‍മെന്റും തയാറാകണം. കേന്ദ്ര, കേരള സാമൂഹിക നീതി വകുപ്പുകളുടെ കീഴിൽ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളുണ്ട്. സർക്കാർ – സ്വകാര്യ മേഖലകളിൽ ജോലിസംവരണം കൂടാതെ സ്വയം സംരംഭങ്ങൾ തുടങ്ങാനുള്ള ലോണുകൾ സർക്കാർ, ബാങ്കുകൾ, തദ്ദേശവകുപ്പുകൾ ഇവ നൽകുന്നുണ്ട്. വീടു വയ്ക്കുവാനുള്ള സ്ഥലം നൽകുന്നതിൽ സംവരണമുണ്ട്.

 

ഇവിടെ ഭിന്നശേഷിയുള്ളവരെ പഠിപ്പിക്കുന്നത് ഭിന്നശേഷിക്കാർ

 

ഭിന്നശേഷിയുള്ളവർ തന്നെ ഭിന്നശേഷിക്കാരെ പഠിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ട് ബെംഗളൂരുവിൽ– 1978 ൽ സ്ഥാപിതമായ കെപിഎഎംആർസി. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾ രൂപം നൽകിയ സംഘടനയാണിത്.  40 വർഷത്തിലധികമായി പല തരം പ്രശ്നങ്ങളോട് പടപൊരുതിയാണ് അവർ ഇത്തരത്തിൽ അഭിനന്ദനാർഹമായ ഒരു കാര്യം നേടിയെടുത്തത്. മെന്റലി റിറ്റാർഡഡ് ആൻഡ് ചലഞ്ച്ഡ് ചിൽഡ്രനു വേണ്ടിയുള്ള അസോസിയേഷൻ ഒരു സൊസൈറ്റിയുടെ കീഴിൽ റജിസ്റ്റർ ചെയ്യുകയും ഡിപ്ലോമ, സർട്ടിഫിക്കേഷൻ കോഴ്സ് അങ്ങനെ പല പരിശീലന പരിപാടികളും നടത്തുകയും ചെയ്യുന്നുണ്ട്. ഇവിടെ ലഭിക്കുന്ന പരിശീലനത്തിന്റെ മികവിനുത്തരമാണ് ഇവിടെയുള്ള ഓരോ കുട്ടിയും. ഒരു കുട്ടിപോലും അരോചകമുണ്ടാക്കുന്നതു  പോലെ പെരുമാറില്ല. ആളുകളോടൊക്കെ വളരെ നന്നായി പെരുമാറാൻ അവർക്കറിയാം. മറ്റുള്ളവരോട് സഹായം ചോദിക്കേണ്ടതെങ്ങനെ എന്നവർക്കറിയാം. വ്യക്തികൾ തമ്മിലുള്ള അതിർ വരമ്പ് തിരിച്ചറിയാൻ അവർക്ക് സാധിക്കും. സമൂഹത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ അവർക്കൊരു ബുദ്ധിമുട്ടുമില്ല. സമൂഹത്തിന് ഉപകാരപ്പെടുന്ന ജോലി ചെയ്യാൻ കഴിയുന്നുവെന്ന സന്തോഷവുമവർക്കുണ്ട്. ടൂറിസം, പുനരധിവാസ മേഖല, ആശുപത്രികൾ, പരിശീലന സ്ഥാപനങ്ങൾ,ഹോട്ടൽ, വിദ്യാഭ്യാസ മേഖല, ആതുരസേവന മേഖല, വയോജന പുനരധിവാസം എന്നീ മേഖലകളിലുള്ള സ്ഥാപനങ്ങളിൽ സ്ഥിരമായി ജോലി തുടരുന്ന ആളുകളുടെ അഭാവമുണ്ട്. ഭിന്നശേഷിയുള്ള വ്യക്തികളെ അത്തരം ജോലികൾ പരിശീലിപ്പിച്ചാൽ അത് അവർക്കും സമൂഹത്തിനും ഒരുപോലെ ഉപകാരപ്പെടും. അവരെ തനിച്ച് ഒരു ജോലിയേൽപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അവരെ സ്ഥാപനത്തിലുള്ള ഒരു ടീമിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം. ഒരു ടീമിലെ പലർക്കും പല തരത്തിലുള്ള കഴിവുകൾ ഉള്ളതിനാൽ അത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുപോകാൻ സാധിക്കും. 

 

ഒരു സന്നദ്ധസംഘടന സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഡോ. സോജൻ ആന്റണി പറയുന്നതിങ്ങനെ :- 

 

ഒരു കൗൺസിലിങ് കോഴ്സ് നടത്തുന്ന സന്നദ്ധസംഘടനയുടെ ഏകോപന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരിൽ പത്തിൽ  മൂന്നുപേരും ഭിന്നശേഷിയുള്ളവരാണ്. അതായത് ആ സ്ഥാപനത്തിന്റെ മുപ്പതു ശതമാനം. ഈയൊരു പാറ്റേൺ കേരളത്തിലെ പല സന്നദ്ധ സംഘടനകളും പിന്തുടരുന്നുണ്ട്. ഭിന്നശേഷിയുള്ളവർ സന്നദ്ധ സംഘടനകളിൽ വളരെ മനോഹരമായി ജോലികൾ ചെയ്യുന്നുണ്ട്. സന്നദ്ധ സംഘടനകൾ ഇവരുടെ സംഭാവനകളെ അഭിനന്ദിക്കുകയും അവരുടെ ജോലികൾക്ക് വിലകൽപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും സമൂഹത്തിൽ പലപ്പോഴും അവർ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവർ ആഗ്രഹിക്കുന്ന തരത്തിൽ ജീവിക്കാൻ അനുവദിക്കുന്ന വിധത്തിലേക്ക് സമൂഹത്തിന്റെ മനോഭാവം മാറേണ്ടതുണ്ട്.

 

 

എല്ലാജോലികളും വേഗം തീരണമെന്ന ധൃതി വേണ്ട

 

വളരെ പതുക്കെയെ കാര്യങ്ങൾ ഗ്രഹിക്കൂ എന്നുള്ളതുകൊണ്ടാണ് പലരും ഭിന്നശേഷിയുള്ള വ്യക്തികളെ ജോലിക്കു പരിഗണിക്കാത്തത്. എല്ലാ ജോലികളും ധൃതി പിടിച്ചു ചെയ്യേണ്ടവയല്ല എന്നതു മനസ്സിലാക്കണം. സാവധാനം ചെയ്യേണ്ട ജോലികളുമുണ്ട്. നിരന്തരമായി ചെയ്യേണ്ട അത്തരം ജോലികൾക്കായി ഭിന്നശേഷിക്കാരെ പരിഗണിക്കാം. സാവധാനം ചെയ്ത് വിജയത്തിലെത്തേണ്ട ധാരാളം അവസരങ്ങളുണ്ട്. അവസരങ്ങൾ നൽകാൻ മനസ്സു കാട്ടുകയും ചെയ്യുന്ന ജോലിക്ക് അവരെ അഭിനന്ദിക്കുകയും അവരെ അംഗീകരിക്കാൻ ശ്രമിക്കുകയും വേണം. ഇക്കാര്യത്തിൽ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും മനോഭാവത്തിൽ മാറ്റം വരേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടി കുട്ടികളുടെ കുറവുകൾ തിരിച്ചറിഞ്ഞാൽ കുട്ടിക്കാലത്തു തന്നെ പരിശീലനം ആരംഭിക്കണം. കുട്ടികൾക്ക് മടുപ്പു തോന്നാത്ത രീതിയിൽ വേണം പരിശീലനം.

 

ഭിന്നശേഷിക്കാർക്കൊപ്പം അവരെ പരിപാലിക്കുന്നവർക്കും കരുതലും പരിഗണനയും ആവശ്യമാണെന്നോർമ്മിപ്പിക്കുകയാണ് ഡോ. സീമാ പി. ഉത്തമൻ

 

വൈകല്യമുള്ള ഒരു കുട്ടി ജനിക്കുന്നതോടെ രക്ഷിതാക്കൾക്ക് എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നു തോന്നാറുണ്ട്. കുട്ടികളെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും രക്ഷിതാക്കൾക്കുണ്ടാകും. തങ്ങളുടെ പ്രതീക്ഷക്കനുസരിച്ചല്ല കുട്ടികൾ വളരുന്നതെന്ന തിരിച്ചറിവ് അവരെ നിരാശരാക്കുകയും ചെയ്യും. രക്ഷിതാക്കൾ മാനസികമായി സമാധാനമുള്ള ഒരവസ്ഥയിലല്ല എങ്കിൽ അത് ഇത്തരം കുട്ടികളുടെ വളർച്ചയെയും പരിശീലനത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. രക്ഷിതാക്കൾ വൈകാരികമായി സ്ഥിരതയില്ലാത്ത സമയത്ത് കുട്ടിയോട് അമിതമായി സ്നേഹവും വാൽസല്യവും കരുതലും കാണിക്കും. ഒരിക്കലും അങ്ങനെ ചെയ്യരുത്. തങ്ങളുടെ മരണശേഷം തങ്ങൾ നോക്കുന്നതുപോലെ മറ്റൊരാളും കുട്ടിയെ നോക്കില്ല എന്ന ചിന്ത മനസ്സിൽ വച്ചുകൊണ്ടുള്ള പേരന്റിങ് രീതി വേണം അവലംബിക്കാൻ. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തിയുള്ള തരത്തിൽ ഇൻഡിപെൻഡന്റ് ലിവിങ് സ്പേസ് കൊടുത്ത് അവരെ വളർത്താം.

 

ചിലർ കുട്ടികളെ അമിതമായി പരിചരിക്കുമ്പോൾ മറ്റു ചിലർ വൈകല്യമുള്ള കുട്ടിയോട് അമിത ദേഷ്യം കാണിക്കും. നീയില്ലാതിരുന്നെങ്കിൽ, നീയാണ് എന്റെ ജീവിതം ഇങ്ങനെയാക്കിയത്, ഇങ്ങനെയൊരു കുട്ടി ഇല്ലാതിരുന്നെങ്കിൽ എന്നൊക്കെ കുട്ടിയുടെ മുന്നിൽ വച്ച് പറയുകയും പെരുമാറുകയുമൊക്കെച്ചെയ്യും. അത്തരം പെരുമാറ്റ രീതികളും കുട്ടികൾക്ക് ദോഷം ചെയ്യും. 

 

മറ്റൊരു കൂട്ടർ കുട്ടികളുടെ ഒരാവശ്യങ്ങളും പരിഗണിക്കാതെ അവരെ പൂർണമായും അവഗണിക്കും.  ഇത്തരം രക്ഷിതാക്കൾക്ക് ഉചിതമായ സമയത്ത് കൃത്യമായ മാനസിക പിന്തുണ കൊടുക്കാൻ സാധിച്ചാൽ അവരുടെ മനസ്സിലുള്ള ചില ചോദ്യങ്ങൾക്കെങ്കിലും ഉത്തരം ലഭിക്കും. അവർക്ക് കുറച്ചു കൂടി നന്നായി കുട്ടികളെ പരിപാലിക്കാൻ സാധിക്കും. പെട്ടെന്ന് മാറ്റങ്ങൾ പ്രതീക്ഷിക്കരുത്. പതുക്കെ മാറ്റങ്ങളുണ്ടാകും എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാം. വൈകാരികമായ പിന്തുണ കുടുംബത്തിന്റെ ഭാഗത്തു നിന്നും സമൂഹത്തിന്റെ ഭാഗത്തു നിന്നും ഒരുപോലെ ഉണ്ടാകണം. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ മാതാപിതാക്കളുടെ കൂട്ടായ്മ തീർച്ചയായും സഹായിക്കും. എനിക്ക് മാത്രമെന്താണിങ്ങനെ എന്ന ചിന്ത വരുമ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളുള്ള മറ്റു രക്ഷിതാക്കളോട് സംസാരിക്കാം. അവർക്ക് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് മുന്നോട്ടു ജീവിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ എനിക്കും പറ്റുമെന്ന് അപ്പോൾ ആത്മവിശ്വാസം തോന്നും. ഇത്തരം കൂട്ടായ്മകൾക്ക് പ്രായോഗിക ജീവിതത്തിൽ സംഭവിക്കുന്ന ധാരാളം പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ സാധിക്കും. ചിലപ്പോൾ ആരോഗ്യ മേഖലയിലെ വിദഗ്ധർക്ക്  നൽകാൻ കഴിയാത്ത മെച്ചപ്പെട്ട നിർദേശങ്ങൾ നൽകാൻ അവർക്ക് സാധിച്ചേക്കാം. 

 

ഒരു ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം. കൗമാരപ്രായത്തിലുള്ള കുട്ടിയെ ഏതു വസ്ത്രം ധരിപ്പിച്ചാലും അതെല്ലാം ഊരിയെറിയുന്ന സ്വഭാവമുണ്ടായിരുന്നു. അച്ഛനമ്മമാർ പഠിച്ച പണി പതിനെട്ടും നോക്കി. വിദഗ്ധർ നൽകിയ ഉപദേശങ്ങൾ സ്വീകരിച്ചു. എന്നിട്ടും ആ സ്വഭാവത്തിന് മാറ്റമൊന്നും ഉണ്ടാകാതിരുന്നതോടെയാണ് ആ അച്ഛനമ്മമാർ ഈ വിഷയം ഭിന്നശേഷിക്കാരായ അച്ഛനമ്മമാരുടെ കൂട്ടായ്മയായ ഒരു വാട്‌സാപ് ഗ്രൂപ്പിൽ അവതരിപ്പിച്ചത്. അവിടെനിന്നു കിട്ടിയ നിർദേശമനുസരിച്ച് ബട്ടൻസില്ലാത്ത വസ്ത്രം ധരിപ്പിച്ച് ആ പ്രശ്നം ലഘുവായി പരിഹരിച്ചു.

 

അവർ കഴിവുകെട്ടവരല്ല, വ്യത്യസ്തരാണ്

 

ഭിന്നശേഷിക്കാരെന്നാൽ കഴിവുകെട്ടവരല്ല, വ്യത്യസ്തരാണ് എന്ന കാര്യം അംഗീകരിക്കണം. അവരിലെ വ്യത്യസ്തതയെ അംഗീകരിച്ച് വളരാൻ അനുവദിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. ഭിന്നശേഷിക്കാർ മറ്റുള്ളവർക്ക് ഭാരമാകുന്ന അവസ്ഥയ്ക്ക് പകരം സമൂഹത്തെ നയിക്കുന്ന ചാലക ശക്തികളായി മാറട്ടെ. അങ്ങനെ വരുമ്പോൾ കുടുംബത്തിലും സമൂഹത്തിലും അവർക്ക് അവസരം ലഭിക്കും, അംഗീകാരം ലഭിക്കും, സുഹൃത് ബന്ധങ്ങൾ ലഭിക്കും, അവരുടെ അവസ്ഥകളിൽ അവരോടൊപ്പം നിൽക്കുന്ന ഒരു സാമൂഹിക സംരക്ഷണ വലയം അതിലൂടെ അവർക്ക് ലഭിക്കും. ഇതിനുവേണ്ടിയാണ് പല മാതാപിതാക്കളും ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും. പക്ഷേ പല മാതാപിതാക്കളും ഇതിൽ പരാജയപ്പെടുകയാണ് പതിവ്. കാരണം കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരുടെ സ്വപ്നങ്ങൾ നെയ്തെടുക്കാൻ, പ്രാപ്തരാക്കാൻ ചെറുപ്പം തൊട്ട് പരിശ്രമിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ജനനം മുതൽ കുട്ടികളുടെ ജീവിതം ഒരു കരപറ്റുന്നതുവരെ മടുപ്പു തോന്നാത്ത രീതിയിൽ പരിശീലിപ്പിക്കണം. വ്യത്യസ്ത പൂക്കളുള്ള സ്ഥലത്തെയാണ് നമ്മൾ പൂന്തോട്ടമെന്നു പറയുന്നത്. അത്തരം ഒരു പൂന്തോട്ടത്തിനോട് ഭിന്നശേഷിക്കാരെ ഉപമിച്ചാൽ വ്യത്യസ്തതകളില്ലാത്ത, വളർത്തിയെടുക്കാത്ത, പ്ലാൻ ചെയ്യാത്ത ചെടികൾ ഭംഗി നശിച്ച് കാടായി മാറും. അതേ സമയം വ്യത്യസ്തതകളുള്ള, വളർത്തിയെടുത്ത, പരിപാലിക്കുന്ന ചെടികൾ മനോഹരമായ പൂന്തോട്ടമായി മാറും. ഭിന്നശേഷിക്കാരുടെ ജീവിതം കാടുപിടിച്ചു നശിക്കാതെ മനോഹരമായ പൂന്തോട്ടമായി അവരെ ഒരുക്കാൻ, പരിശീലിപ്പിക്കാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം.

 

പരമ്പര അവസാനിച്ചു.... 

 

Content Summary : How to Encourage Independence for Those with Intellectual Disability