മുഖത്തൊരു ചെറിയ പാട് പ്രത്യക്ഷപ്പെട്ടാൽ പോലും അസ്വസ്ഥരാകുന്നവരാണ് പലരും. അപ്പോൾ ശരീരത്തിൽ വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ രോഗം വന്നവരുടെ മാനസിക അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ രോഗത്തെക്കുറിച്ചുളള അജ്ഞത മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ പ്രശസ്തർ മുതൽ സാധാരണക്കാർ വരെയുണ്ട്...Vitiligo, Health Condition, Skin Care

മുഖത്തൊരു ചെറിയ പാട് പ്രത്യക്ഷപ്പെട്ടാൽ പോലും അസ്വസ്ഥരാകുന്നവരാണ് പലരും. അപ്പോൾ ശരീരത്തിൽ വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ രോഗം വന്നവരുടെ മാനസിക അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ രോഗത്തെക്കുറിച്ചുളള അജ്ഞത മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ പ്രശസ്തർ മുതൽ സാധാരണക്കാർ വരെയുണ്ട്...Vitiligo, Health Condition, Skin Care

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖത്തൊരു ചെറിയ പാട് പ്രത്യക്ഷപ്പെട്ടാൽ പോലും അസ്വസ്ഥരാകുന്നവരാണ് പലരും. അപ്പോൾ ശരീരത്തിൽ വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ രോഗം വന്നവരുടെ മാനസിക അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ രോഗത്തെക്കുറിച്ചുളള അജ്ഞത മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ പ്രശസ്തർ മുതൽ സാധാരണക്കാർ വരെയുണ്ട്...Vitiligo, Health Condition, Skin Care

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖത്തൊരു ചെറിയ പാട് പ്രത്യക്ഷപ്പെട്ടാൽ പോലും അസ്വസ്ഥരാകുന്നവരാണ് പലരും. അപ്പോൾ ശരീരത്തിൽ വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ രോഗം വന്നവരുടെ മാനസിക അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ രോഗത്തെക്കുറിച്ചുളള അജ്ഞത മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ പ്രശസ്തർ മുതൽ സാധാരണക്കാർ വരെയുണ്ട്. വിറ്റിലിഗോ രോഗിയായിരുന്ന, അന്തരിച്ച പോപ് ഗായകൻ മൈക്കിൾ ജാക്സണെ സ്മരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണദിനമായ ജൂൺ 25ന് ലോക വിറ്റിലിഗോ ദിനം ആചരിക്കുന്നത്. 

വെള്ളപ്പാണ്ടിനെക്കുറിച്ചുള്ള 8 ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഡെർമറ്റോളജിസ്റ്റായ ശാലിനി വി.ആർ.

ADVERTISEMENT

1. വെള്ളപ്പാണ്ട് പകര്‍ച്ച വ്യാധിയാണോ?

അല്ല. ഹസ്തദാനത്തിലൂടെയോ ആലിംഗനത്തിലൂടെയോ വായുവിലൂടെയോ വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ പകരുന്ന ഒരു അവസ്ഥയല്ല വെള്ളപ്പാണ്ട്. അതുകൊണ്ടുതന്നെ ഇതു ബാധിച്ചവരുമായി ഇടപഴകുന്നതിൽ ഒരു കുഴപ്പവുമില്ല. അവർക്കൊപ്പം താമസിക്കാനോ ഭക്ഷണം കഴിക്കാനോ വിവാഹം കഴിക്കാനോ ഒന്നും ആശങ്കപ്പെടേണ്ടതുമില്ല.

Representative Image. Photo Credit : Rabizo Anatolii / Shutterstock.com

2. വെള്ളപ്പാണ്ട് അണുബാധയാണോ?

അല്ല. ചര്‍മത്തിനു നിറം നല്‍കുന്ന കോശമായ മെലാനോസൈറ്റിനോട് (Melanocyte) നമ്മുടെ തന്നെ രോഗപ്രതിരോധശക്തി പ്രതികരിക്കുന്നതു മൂലം മെലാനോസൈറ്റിന്റെ പ്രവര്‍ത്തനം കുറയുകയും ചില ഭാഗങ്ങളില്‍ മലാനിന്‍ (Melanin) എന്ന പിഗ്‌മെന്റ് കുറയുകയും ചെയ്യുന്നു. മെലാനോസൈറ്റിന്റെ  വളര്‍ച്ച ത്വരിതപ്പെടുത്തുന്ന രാസവസ്തുക്കളുടെയും Growth Factorന്റെയും അഭാവം മൂലവും അതിന്റെ പ്രവര്‍ത്തനം കുറയാം. ഇങ്ങനെ മെലാനിന്‍ കുറഞ്ഞ ഭാഗങ്ങള്‍ വെളുത്തു കാണപ്പെടുന്നു.

ADVERTISEMENT

3. വെള്ളപ്പാണ്ട് ശരീരം മുഴുവനും വരുമോ?

ശരീരത്തിന്റെ ഏതു ഭാഗത്തും വെള്ളപ്പാണ്ട് വരാം. സാധാരണ വെള്ളപ്പാണ്ടിനെ രണ്ടായി തരംതിരിക്കാം.

·നോൺ സെഗ്‌മെന്റൽ  വിറ്റിലിഗോ (Non Segmental Vitiligo) - ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ബാധിക്കാം.

സെഗ്‌മെന്റൽ  വിറ്റിലിഗോ (·Segmental Vitiligo) - ശരീരത്തിലെ ചില ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്നു.

Representative Image. Photo Credit : shurkin_son / Shutterstock.com
ADVERTISEMENT

4. ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ?

വെള്ളപ്പാണ്ടും ആഹാരവുമായി യാതൊരു ബന്ധവും ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചിട്ടില്ല.

5. വെള്ളപ്പാണ്ട് പാരമ്പര്യമായി ഉണ്ടാകുന്നതാണോ?

ജനസംഖ്യയുടെ ഏകദേശം 1% ആള്‍ക്കാരെ വെള്ളപ്പാണ്ട് ബാധിക്കുന്നുണ്ട്. പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്. അതു ബാധിച്ച 20% - 30% വരെ ആളുകളുടെ അടുത്ത ഒരു ബന്ധുവിനും വെള്ളപ്പാണ്ട് കണ്ടു വരുന്നുണ്ട്.

6. ശരീരത്തിലുണ്ടാകുന്ന എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ട് ആണോ?

അല്ല, പല അസുഖങ്ങള്‍ ശരീരത്തില്‍ വെളുത്ത പാടായി പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടെ അത് സ്ഥിരീകരിക്കുകയും ചികിത്സ നേടുകയും വേണം.

7. ചികിത്സിച്ചാല്‍ ഭേദമാകുമോ?

സങ്കീര്‍ണമായ പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്. പ്രത്യേകിച്ചും ഓട്ടോ ഇമ്യൂണിറ്റി - അത് ഓരോ രോഗിയിലും വ്യത്യസ്തമായിരിക്കുന്നതിനാല്‍ ചികിത്സാരീതികളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വെള്ളപ്പാണ്ട് വ്യാപിക്കുന്നത് തടുക്കാനും നിറം വീണ്ടെടുക്കാനും സാധിക്കും. എന്നാലും പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടാം.

Representative Image. Photo Credit : Dean Drobot / Shutterstock.com

8. വെള്ളപ്പാണ്ട് ഉള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?

വൈകാരിക സമ്മര്‍ദ്ദം വെള്ളപ്പാണ്ടിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുക, തൊലിയില്‍ നിറമില്ല എന്നതൊഴിച്ചാല്‍ അവിടുത്തെ തൊലി തികച്ചും സാധാരണയായി കാണപ്പെടുന്നു.· ആഹാരത്തില്‍ വ്യത്യാസം വരുത്തേണ്ടതില്ല, എന്നാല്‍ സമീകൃതാഹാരം കഴിക്കുന്നത് എല്ലാ വ്യക്തികളെയും പോലെ നല്ലതാണ്.· നിങ്ങളുടെ സംശയങ്ങളും ഉത്കണ്ഠകളും ഡോക്ടറോട് പങ്കുവയ്ക്കുക.· സ്‌കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി സംസാരിക്കുകയും മറ്റു കുട്ടികളെ ബോധവല്‍ക്കരിക്കുകയും വേണം. ഈ അവസ്ഥയെപ്പറ്റി അവബോധം ഉണ്ടാവുകയാണെങ്കില്‍ ഇതിനോടുള്ള വിമുഖത തീര്‍ത്തും ഇല്ലാതാകും. ലോകത്തിന്റെ പല കോണിലുമുള്ള ആള്‍ക്കാർ നേരിടുന്ന ഒരു അവസ്ഥയാണിത്. നിങ്ങളുടെ സ്വപ്നങ്ങള്‍ക്കൊന്നും ഒരു രീതിയിലും ഇത് തടസ്സമാകില്ല എന്നത് മനസ്സിലാക്കി ആത്മധൈര്യത്തോടെ ജീവിതം ആസ്വദിക്കുക.

Content Summary : Eight Common myths and facts about vitiligo