പ്രിയപ്പെട്ട ഡോക്ടർ, ഞാൻ 28 വയസ്സുള്ള യുവതിയാണ്. ഐടി ഫീൽഡിലാണ് ജോലി ചെയ്യുന്നത്. ക്രമരഹിതമായ ആർത്തവമാണ് എന്റെ പ്രശ്നം. ഒരു മാസത്തിൽ ചിലപ്പോൾ രണ്ടു തവണ പീരിയഡ്സ് വരാറുണ്ട്. ബ്ലീഡിങ്ങും വളരെ കൂടുതലാണ്....Menstrual Cramps, Excess Bleeding, Stomach Pain

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, ഞാൻ 28 വയസ്സുള്ള യുവതിയാണ്. ഐടി ഫീൽഡിലാണ് ജോലി ചെയ്യുന്നത്. ക്രമരഹിതമായ ആർത്തവമാണ് എന്റെ പ്രശ്നം. ഒരു മാസത്തിൽ ചിലപ്പോൾ രണ്ടു തവണ പീരിയഡ്സ് വരാറുണ്ട്. ബ്ലീഡിങ്ങും വളരെ കൂടുതലാണ്. ഇതിന് എന്താണു പ്രതിവിധി?

ഉത്തരം : ഒരു പീരിയഡിന്റെ ആദ്യ ദിവസം മുതൽ അടുത്ത പീരിയഡിന്റെ ആദ്യം ദിവസം വരെയുള്ള സമയമാണ് ആർത്തവചക്രത്തിന്റെ കാലയളവായി കണക്കാക്കുന്നത്. 28 ദിവസമാണ് സാധാരണയായി ഇത് കണക്കാക്കുന്നതെങ്കിലും 24 മുതൽ 38 ദിവസം വരെ വ്യത്യാസം ഉണ്ടാകാം. മാസത്തിൽ രണ്ടു തവണ പീരിയഡ് വന്നാലും ഇത് 24 ദിവസത്തെ വ്യത്യാസത്തിൽ ആണെങ്കിൽ പേടിക്കേണ്ടതില്ല. ആർത്തവകാലത്തെ ബ്ലീഡിങ് രണ്ടു മുതൽ ഏഴു ദിവസം  വരെയാണ്. അതിൽ നിന്നു വ്യത്യാസപ്പെട്ടു വരുമ്പോൾ ശ്രദ്ധിക്കണം. 

ADVERTISEMENT

മാനസിക സമ്മർദവും ഉത്കണ്ഠയുമുള്ളവർക്ക് ആർത്തവചക്രത്തിന്റെ ക്രമം തെറ്റാറുണ്ട്. ശരീരഭാരത്തിലുള്ള വ്യതിയാനങ്ങൾ. അതുമൂലം സംഭവിക്കുന്ന ഹോർമോണൽ പ്രശ്നങ്ങളും ആർത്തവചക്രത്തെ ബാധിക്കാറുണ്ട്. പിസിഒഡി ഉള്ളവർക്കും ക്രമരഹിതമായ ആർത്തവമുണ്ടാകാറുണ്ട്. ഓവുലേഷൻ (അണ്ഡോൽപാദനം) കൃത്യമായി നടക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തൈറോയ്ഡ് പ്രശ്നങ്ങൾ, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) ഗർഭപാത്രത്തിൽ മുഴ എന്നിവയുണ്ടെങ്കിലും ആർത്തവചക്രം ക്രമരഹിതമാകാറുണ്ട്. 

ADVERTISEMENT

സ്ട്രെസും ഉത്കണ്ഠയും  ഹോർമോണൽ പ്രശ്നങ്ങളുമാണ് പൊതുവായുള്ള കാരണങ്ങൾ. കൃത്യമായ വ്യായാമം, ഭക്ഷണം, ഉറക്കം എന്നിവ ഉറപ്പാക്കുക. യോഗ ചെയ്യുന്നതും മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും. ബ്ലീഡിങ് കൂടുതലാണെങ്കിൽ രക്തക്കുറവുണ്ടോ എന്നു പരിശോധിക്കുകയും തൈറോയ്ഡിന്റെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുകയും ചെയ്യണം. ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിപ്പിക്കുകയും സ്കാനിങ് ചെയ്യുകയും വേണം. അതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നിശ്ചയിക്കുന്നത്. 

ADVERTISEMENT

Content Summary : Is it normal to have 2 periods in a month?