ഫൺ റണ്ണിന് ഇനി മണിക്കൂറുകൾ ബാക്കി; നിങ്ങൾ തയാറായില്ലേ?
കാത്തിരുന്ന ആ ദിനം നാളെയാണ്. മഹാമാരിയോടും പ്രകൃതി ദുരന്തങ്ങളോടും പോരാടി കേരളം സ്വന്തം കാലിൽ ചുവടുറപ്പിച്ചു തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട്, കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസിന്റെ സഹകരണത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന ബോൺ സാന്തേ മാരത്തൺ ജൂലൈ 3 ന്

കാത്തിരുന്ന ആ ദിനം നാളെയാണ്. മഹാമാരിയോടും പ്രകൃതി ദുരന്തങ്ങളോടും പോരാടി കേരളം സ്വന്തം കാലിൽ ചുവടുറപ്പിച്ചു തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട്, കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസിന്റെ സഹകരണത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന ബോൺ സാന്തേ മാരത്തൺ ജൂലൈ 3 ന് നടക്കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായാണ് മാരത്തൺ നടക്കുക. തിരുവനന്തപുരത്തു നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കുന്നവർ രാവിലെ കൃത്യം 5.30 ന് ശംഖുമുഖം ബീച്ചിൽ എത്തിച്ചേരണം. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവും ഐബിഎസ് സോഫ്റ്റ്‌വെയർ വൈസ്പ്രസിഡന്റും തിരുവനന്തപുരം സെന്റർ ഹെഡുമായ ലതാ നായരും ചേർന്ന് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. കൊച്ചിയിൽ നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കാനായി റജിസ്റ്റർ ചെയ്തവർ പുലർച്ചെ 5.30 ന് വില്ലിങ്‌ടൻ ഐലൻഡിലുള്ള കേന്ദ്രീയ വിദ്യാലയ സ്കൂൾ മൈതാനത്ത് എത്തിച്ചേരണം. കൊച്ചിയിൽ നടക്കുന്ന മാരത്തൺ എംപി ഹൈബി ഈഡനും ഐബിഎസ് സോഫ്റ്റ്‌വെയർ സീനിയർ വൈസ് പ്രസിഡന്റായ അശോക് രാജനും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്യും. കോഴിക്കോട് നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവർ കോഴിക്കോട് ബീച്ചിന് സമീപമുള്ള ശ്രീ ഗുജറാത്തി വിദ്യാലയ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് പുലർച്ചെ 5.30 ന് എത്തിച്ചേരണം. മാരത്തൺ സംസ്ഥാന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്യും.
ഫൺ റണ്ണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവർ രാവിലെ 5.30 ന് തന്നെ റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിക്കണം. 5.45 നാണ് സൂംബ സെഷൻ ഒരുക്കിയിരിക്കുന്നത്. 6.15 ന് 10 കിലോമീറ്റർ ഫൺ റണ്ണും 6.30 ന് 5 കിലോമീറ്റർ ഫൺ റണ്ണും നടക്കും.
മലയാള മനോരമ ബോൺസാന്തെ മാരത്തണിൽ അണിയാനുള്ള ടീഷർട്ട് മലയാള മനോരമയുടെ മൂന്ന് ജില്ലകളിലുള്ള ഓഫിസുകളിൽനിന്ന് ഇന്നുകൂടി നേരിട്ടു വാങ്ങാം. വൈകിട്ട് വരെ മലയാള മനോരമയുടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഓഫിസുകളിൽനിന്ന് സ്വീകരിക്കാം. ടീഷർട്ട് വാങ്ങാനെത്തുമ്പോൾ, മാരത്തണിൽ റജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച കൺഫർമേഷൻ മെസേജ് കൂടി കാണിക്കാൻ മറക്കരുത്.
മാരത്തണിൽ പങ്കെടുക്കുന്നവർക്കായി ബ്രേക്ക്ഫാസ്റ്റ്, സൗജന്യ മെഡിക്കൽ പരിശോധന എന്നിവയും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ഹെൽത്ത് പാർട്‌ണർ പിആർഎസ് ഹോസ്പിറ്റലും കൊച്ചിയിലെ ഹെൽത്ത് പാർട്‌ണർ സംഗീത് ഹോസ്പിറ്റലും കോഴിക്കോട് ജില്ലയിലെ ഹെൽത്ത് പാർട്ണർ ആസ്റ്റർമിംമ്സുമാണ്. ഹൈജീൻ പാർട്ണർ ഹീൽ ആണ്. റിഫ്രഷ്മെന്റ് പാർട്ണർ ഹോട്ടൽ പാരഗൺ, കോഴിക്കോട് ആണ്. ഫിറ്റ്നസ് പാർട്‌ണർ ഡി ആർക് 1 ആണ്. മാരത്തണിൽ പങ്കെടുക്കുന്നതു സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് യഥാക്രമം ഈ നമ്പറുകളിൽ ബന്ധപ്പെടാം. 9746401709 (കോഴിക്കോട്), 9995960500 (കൊച്ചി), 8848308757 (തിരുവനന്തപുരം).
അഞ്ചു കിലോമീറ്റർ, 10 കിലോമീറ്റർ ഫൺ റൺ ആണ് മാരത്തണിന്റെ ഹൈലൈറ്റ്. കുടുംബത്തോടൊപ്പം ഉത്സവപ്രതീതിയോടെ മാരത്തണിൽ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരെ കാത്ത് മെഡലും സർട്ടിഫിക്കറ്റും ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണുള്ളത്. യഥാക്രമം 20000, 10000, 5000 രൂപ വീതം ക്യാഷ് പ്രൈസുകളും ലഭിക്കും.
Content Summary : Bonne Sante Marathon on 3rd july 2022