പ്രതിരോധ ശേഷിയുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താന്‍ സാധിച്ചു എന്നതാണ് കോവിഡ് മഹാമാരിയുടെ ഒരു നല്ല വശം. രോഗം വരാനും സങ്കീര്‍ണമാകാനും മരണപ്പെടാനുമുള്ള സാധ്യത പ്രതിരോധ സംവിധാനത്തിന്‍റെ കരുത്തിനെ ആശ്രയിച്ചിരിക്കുന്നതായി കോവിഡ് തെളിയിച്ചു. ശരീരം പ്രായമാകുന്നതിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിരോധ ശേഷിയുടെ പ്രാധാന്യത്തെ കുറിച്ച്  ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താന്‍ സാധിച്ചു എന്നതാണ് കോവിഡ് മഹാമാരിയുടെ ഒരു നല്ല വശം. രോഗം വരാനും സങ്കീര്‍ണമാകാനും മരണപ്പെടാനുമുള്ള സാധ്യത പ്രതിരോധ സംവിധാനത്തിന്‍റെ കരുത്തിനെ ആശ്രയിച്ചിരിക്കുന്നതായി കോവിഡ് തെളിയിച്ചു. ശരീരം പ്രായമാകുന്നതിനും മുന്‍പുതന്നെ പ്രതിരോധ സംവിധാനത്തിന് വയസ്സാകുന്നതാണ് പലര്‍ക്കും ചെറുപ്പത്തില്‍ തന്നെ പല രോഗങ്ങളും പിടിപെടാനുള്ള പ്രധാന കാരണം. 

ADVERTISEMENT

ചെറുപ്പകാലത്തുണ്ടാകുന്ന അണുബാധകള്‍, ജനിതകപരമായ പ്രശ്നങ്ങള്‍ എന്നിവ മോശം പ്രതിരോധശക്തിയിലേക്ക് നയിക്കാമെന്ന് മുംബൈ മസീന ആശുപത്രിയിലെ കണ്‍സല്‍റ്റന്‍റ് പള്‍മനോളജിസ്റ്റ് ഡോ. സോനം സോളങ്കി എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സമ്മര്‍ദമ, മോശം ഭക്ഷണക്രമം, അലസമായ ജീവിതശൈലി എന്നിവയെല്ലാം പ്രതിരോധ സംവിധാനത്തിന്‍റെ പ്രായമാകല്‍ പ്രക്രിയക്ക് വേഗം കൂട്ടുമെന്നും ഡോ. സോനം മുന്നറിയിപ്പ് നല്‍കി. മാനസികം, ശാരീരികം, വൈകാരികം, പാരിസ്ഥിതികം എന്നിങ്ങനെ ഏത് തരത്തിലുള്ള സമ്മര്‍ദവും ശരീരത്തില്‍ ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും ഇത് ഒരാളുടെ രോഗപ്രതിരോധ ശേഷിയുടെ കാര്യക്ഷമതയെ അമര്‍ത്തിവയ്ക്കുമെന്നും ഡോ. സോനം ചൂണ്ടിക്കാട്ടി. 

പ്രതിരോധ ശേഷിക്ക് പ്രായമാകാതെ നോക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരണമെന്നും ഡോ. സോനം പറഞ്ഞു

ADVERTISEMENT

1. ആരോഗ്യകരമായ ഭക്ഷണക്രമം മികച്ച പ്രതിരോധശേഷിക്ക് അത്യാവശ്യമാണ്. കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീനുകള്‍ എന്നിങ്ങനെയുള്ള മാക്രോ ന്യൂട്രിയന്‍റ്സിന്‍റെയും വൈറ്റമിന്‍ ബി6, 12, ഇ, ഫോളിക് ആസിഡ്, സിങ്ക്, കോപ്പര്‍, അയണ്‍, സെലീനിയം, അവശ്യ ഫാറ്റി ആസിഡ് പോലുള്ള മൈക്രോ ന്യൂട്രിയന്‍റ്സിന്‍റെയും അഭാവം ആരോഗ്യകരമായ പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരം പോഷണങ്ങളുടെ അഭാവം കണ്ടെത്തി അവ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് പ്രതിരോധ ശേഷിയെ സഹായിക്കും. 

2. വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യവും പ്രതിരോധ ശേഷിയില്‍ പ്രധാനമാണ്. വയറിലെ ആരോഗ്യകരമായ ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുന്ന പ്രോബയോട്ടിക് ഭക്ഷണങ്ങളും പാനീയങ്ങളും പ്രതിരോധ ശേഷിയെ സഹായിക്കും. 

ADVERTISEMENT

3. മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ പോഷണത്തെ ബാധിക്കുകയും മോശം പ്രതിരോധ ശേഷിയിലേക്ക് നയിക്കുകയും ചെയ്യും. ഇതിനാൽ ഇത്തരം ശീലങ്ങൾ നിർത്തുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതാണ്.

4. ശാരീരികമായ അധ്വാനം, നിത്യവുമുള്ള വ്യായാമം എന്നിവയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോൾ  ശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ ചംക്രമണം വര്‍ധിക്കുകയും കോശങ്ങളുടെ പ്രതിരോധശക്തി  വര്‍ധിക്കുകയും ചെയ്യും. സമ്മര്‍ദത്തെയും നീര്‍ക്കെട്ടിനെയും കുറയ്ക്കുക വഴിയും വ്യായാമം പ്രതിരോധശേഷി വര്‍ധിപ്പിക്കും. കരുത്ത് വര്‍ധിപ്പിക്കാനുള്ള വ്യായാമം, വെയ്റ്റ് പരിശീലനം, നടത്തം, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിവയെല്ലാം പ്രതിരോധ സംവിധാനത്തെയും കരുത്തുറ്റതാക്കും. 

5. വാക്സീനുകള്‍ കൃത്യസമയത്ത് എടുക്കുന്നതും പ്രതിരോധ സംവിധാനം പ്രായമാകാതിരിക്കാന്‍ സഹായിക്കും. നല്ല ഉറക്കം, ശുചിത്വം, ആവശ്യത്തിന് വെള്ളം കുടിക്കല്‍ എന്നിവയും പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതില്‍ സുപ്രധാനമാണ്.

Content Summary: Immunity boosting tips