നെഞ്ചെരിച്ചിലിന് ശമനമുണ്ടാക്കാന്‍ വീട്ടില്‍തന്നെ പരീക്ഷിക്കാവുന്ന 10 കാര്യങ്ങള്‍
എന്തെങ്കിലും കഴിച്ച് കഴിയുമ്പോഴും മറ്റും നെഞ്ചിനും തൊണ്ടയ്ക്കുമൊക്കെ ഉണ്ടാകുന്ന എരിച്ചില്‍ ചില്ലറ അസ്വസ്ഥതയല്ല പലര്‍ക്കും ഉണ്ടാക്കുന്നത്. വൈകുന്നേരങ്ങളില്‍ കഴിക്കുമ്പോഴും വെറുതേ കിടക്കുമ്പോഴും കുനിയുമ്പോഴുമൊക്കെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാം. വയറിലെ ദഹനരസം അന്നനാളിയിലൂടെ തിരികെ കയറി വരുന്ന ആസിഡ്
എന്തെങ്കിലും കഴിച്ച് കഴിയുമ്പോഴും മറ്റും നെഞ്ചിനും തൊണ്ടയ്ക്കുമൊക്കെ ഉണ്ടാകുന്ന എരിച്ചില്‍ ചില്ലറ അസ്വസ്ഥതയല്ല പലര്‍ക്കും ഉണ്ടാക്കുന്നത്. വൈകുന്നേരങ്ങളില്‍ കഴിക്കുമ്പോഴും വെറുതേ കിടക്കുമ്പോഴും കുനിയുമ്പോഴുമൊക്കെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാം. വയറിലെ ദഹനരസം അന്നനാളിയിലൂടെ തിരികെ കയറി വരുന്ന ആസിഡ്
എന്തെങ്കിലും കഴിച്ച് കഴിയുമ്പോഴും മറ്റും നെഞ്ചിനും തൊണ്ടയ്ക്കുമൊക്കെ ഉണ്ടാകുന്ന എരിച്ചില്‍ ചില്ലറ അസ്വസ്ഥതയല്ല പലര്‍ക്കും ഉണ്ടാക്കുന്നത്. വൈകുന്നേരങ്ങളില്‍ കഴിക്കുമ്പോഴും വെറുതേ കിടക്കുമ്പോഴും കുനിയുമ്പോഴുമൊക്കെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാം. വയറിലെ ദഹനരസം അന്നനാളിയിലൂടെ തിരികെ കയറി വരുന്ന ആസിഡ്
എന്തെങ്കിലും കഴിച്ച് കഴിയുമ്പോഴും മറ്റും നെഞ്ചിനും തൊണ്ടയ്ക്കുമൊക്കെ ഉണ്ടാകുന്ന എരിച്ചില്‍ ചില്ലറ അസ്വസ്ഥതയല്ല പലര്‍ക്കും ഉണ്ടാക്കുന്നത്. വൈകുന്നേരങ്ങളില്‍ കഴിക്കുമ്പോഴും വെറുതേ കിടക്കുമ്പോഴും കുനിയുമ്പോഴുമൊക്കെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാം. വയറിലെ ദഹനരസം അന്നനാളിയിലൂടെ തിരികെ കയറി വരുന്ന ആസിഡ് റീഫ്ലക്സ് ഉള്‍പ്പെടെ പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. വൈകുന്നേരങ്ങളിലെ അമിതമായ ഭക്ഷണം കഴിപ്പ്, പെട്ടെന്ന് വലിച്ചു വാരിയുള്ള തീറ്റ, കഴിച്ച് ഉടനെ കിടക്കുന്നത്, അമിതവണ്ണം, പുകവലി, സമ്മര്‍ദം, ഉത്കണ്ഠ, കഫൈന്‍, മദ്യം, എരിവുള്ള ആഹാരം, ചോക്ലേറ്റ്, തക്കാളി ചേര്‍ന്ന ഭക്ഷണപദാര്‍ഥങ്ങള്‍, പെപ്പര്‍മിന്‍റ്, ഗ്യാസ് കയറ്റിയ പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം തുടങ്ങിയ കാരണങ്ങളും നെഞ്ചെരിച്ചിലിലേക്ക് നയിക്കാം.
നെഞ്ചില്‍ ഏതാനും മിനിറ്റ് മുതല്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന എരിച്ചില്‍, നെഞ്ച് വേദന, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, തൊണ്ടയില്‍ പുളിപ്പോ, ഉപ്പോ കലര്‍ന്ന രുചി എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. ജീവിതതത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയും വീട്ടില്‍തന്നെ പരീക്ഷിച്ച് നോക്കാവുന്ന ചില കാര്യങ്ങളിലൂടെയും നെഞ്ചെരിച്ചിലിന് ശമനമുണ്ടാക്കാന്‍ സാധിക്കുന്നതാണ്.
1. പഴുത്ത പഴം കഴിക്കാം
നന്നായി പഴുത്ത പഴം കഴിക്കുന്നത് വയറിലെ ആസിഡിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പൊട്ടാസ്യം വയറിലെത്തിക്കുന്നു. പഴുത്ത പഴംതന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം.
2. ഡയറ്റ് ച്യൂയിങ് ഗം
പഞ്ചസാര രഹിതമായ ഡയറ്റ് ച്യൂയിങ് ഗം ചവയ്ക്കുന്നത് ഉമിനിരീന്‍റെ ഉത്പാദനം വര്‍ധിപ്പിക്കും. ഉമിനീര്‍ ഭക്ഷണം എളുപ്പം ഇറക്കാന്‍ സഹായിക്കുന്നതിനാല്‍ വയറിലെ ആസിഡ് തോത് നിയന്ത്രണത്തില്‍ നില്‍ക്കുകയും നെഞ്ചെരിച്ചില്‍ മാറുകയും ചെയ്യും.
3. തയാറാക്കാം ഫുഡ് ചാര്‍ട്ട്
ഏതെല്ലാം ഭക്ഷണം കഴിക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നതെന്ന് കണ്ടെത്താന്‍ ഒരു ഫുഡ് ചാര്‍ട്ട് തയാറാക്കുക. നെഞ്ചെരിച്ചിലിന് കാരണമാകുന്ന ഭക്ഷണവിഭവങ്ങള്‍ പരിമിതപ്പെടുത്താനും ശ്രമിക്കാം.
4. ചെറിയ അളവില്‍ പതിയെ കഴിക്കാം
വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവില്‍ പല സമയങ്ങളിലായി ആവശ്യത്തിന് ഭക്ഷണം ഉള്ളിലെത്തിക്കാന്‍ ശ്രമിക്കാം. കഴിക്കുമ്പോൾ നന്നായി ചവച്ചരച്ച് പതിയെ കഴിക്കാനും ശ്രമിക്കേണ്ടതാണ്.
5. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കാം
ഇറുകിയ വസ്ത്രങ്ങള്‍, ബെല്‍റ്റ്, അടിവസ്ത്രങ്ങള്‍ എന്നിവ വയറിന് സമ്മര്‍ദമേറ്റുന്നത് നെഞ്ചെരിച്ചിലിന് കാരണമാകാം. ഇതിനാല്‍ ഇവയെല്ലാം ഒഴിവാക്കി അയവുള്ള വസ്ത്രങ്ങള്‍ ധരിക്കണം.
6. നേരത്തെ കഴിക്കാം
കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. നിറഞ്ഞ വയറുമായി കിടക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകാം.
7. അനുയോജ്യമായ കിടപ്പ് രീതി
ഉറങ്ങുമ്പോൾ ശരീരത്തിന്‍റെ ഇടത് വശം ചേര്‍ന്ന് കിടക്കുന്നത് ദഹനത്തെ സഹായിക്കുകയും ആസിഡ് റീഫ്ലക്സ് നിയന്ത്രിക്കുകയും ചെയ്യും. തലയും നെഞ്ചും കാലിനെക്കാള്‍ ഉയരത്തില്‍ വയ്ക്കാനും ശ്രദ്ധിക്കണം.
8. ഭാരം കുറയ്ക്കാം
അമിതവണ്ണമുള്ളവര്‍ ഭാരം കുറയ്ക്കുന്നതും നെഞ്ചെരിച്ചില്‍ മാറാന്‍ സഹായിക്കും. അമിതമായ കൊഴുപ്പ് വയറില്‍ സമ്മര്‍ദം ഏല്‍പ്പിക്കുന്നത് നെഞ്ചെരിച്ചിലിലേക്ക് നയിക്കാം.
9. പുകവലി ഉപേക്ഷിക്കാം
പുകവലി ഉമിനീരിന്‍റെ ഉത്പാദനം കുറയ്ക്കുമെന്നതിനാല്‍ ഇതും വയറില്‍ ആസിഡ് രൂപീകരിക്കാന്‍ കാരണമാകും. ഇതിനാല്‍ പുകവലി പൂര്‍ണമായും നിര്‍ത്തണം.
10. സമ്മര്‍ദം ഒഴിവാക്കുക
സമ്മര്‍ദം, ഉത്കണ്ഠ എന്നിവയെല്ലാം ദഹനസംവിധാനത്തെ താളം തെറ്റിച്ച് നെഞ്ചെരിച്ചിലിന് കാരണമാകും. ഇതിനാല്‍ സമ്മര്‍ദരഹിതമായ ജീവിതം നയിക്കാന്‍ ശ്രമിക്കണം.
ലഘുവായ നെഞ്ചെരിച്ചിലിന് മാത്രമാണ് ഇത്തരം പൊടിക്കൈകള്‍ പ്രയോജനം ചെയ്യുക എന്നോര്‍ക്കണം. നിരന്തരമായ നെഞ്ചെരിച്ചില്‍ മറ്റ് പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.
Content Summary: Calm heartburn with these easy home remedies