പ്രഭാതഭക്ഷണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്ന പ്രഭാതഭക്ഷണം ചയാപചയം മെച്ചപ്പെടുത്തുന്നതിലും രക്തത്തിലെ പഞ്ചസാര ബാലന്‍സ് ചെയ്യുന്നതിലും ഹൃദയാരോഗ്യത്തിലും ധാരണശേഷിയിലുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്നു.ക്ഷീണം, സമ്മര്‍ദം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാതഭക്ഷണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്ന പ്രഭാതഭക്ഷണം ചയാപചയം മെച്ചപ്പെടുത്തുന്നതിലും രക്തത്തിലെ പഞ്ചസാര ബാലന്‍സ് ചെയ്യുന്നതിലും ഹൃദയാരോഗ്യത്തിലും ധാരണശേഷിയിലുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്നു.ക്ഷീണം, സമ്മര്‍ദം, അമിതവണ്ണം, പ്രമേഹം എന്നിങ്ങനെ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലതാണ്. പ്രഭാതഭക്ഷണത്തിന്‍റെ അഭാവം വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ദിവസത്തിന്‍റെ ശേഷിക്കുന്ന സമയങ്ങളില്‍ അമിതമായി കഴിക്കാന്‍ ഇടയാക്കും.   

ADVERTISEMENT

പ്രഭാതഭക്ഷണം മിസ്സാക്കാതെ കഴിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ എപ്പോള്‍ കഴിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും അത്ര ധാരണയില്ല. ഓഫീസിലേക്കും സ്കൂളിലേക്കുമൊക്കെ ഇറങ്ങുന്നതിന് മുന്‍പ് ഒരു എട്ടിനും ഒന്‍പതിനും ഇടയിലാണ് നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം പേരും പ്രഭാതഭക്ഷണം കഴിക്കുന്നത്. എന്നാല്‍ ലണ്ടന്‍ കിങ്സ് കോളജിലെ ജനറ്റിക് എപ്പിഡെമോളജി പ്രഫസര്‍ ടിം സ്പെക്ടറിന്‍റെ അഭിപ്രായത്തില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ ഏറ്റവും മികച്ച  സമയം രാവിലെ 11 മണിയാണ്. രാവിലെ ഉണര്‍ന്ന് കുറച്ച് മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തോടെ ഇരിക്കാനും അമിതഭാരം കുറയ്ക്കാനും നല്ലതെന്ന് ടിം അഭിപ്രായപ്പെടുന്നു. 

ADVERTISEMENT

നല്ലൊരു പങ്ക് ആളുകളും തലേ ദിവസം രാത്രി ഒന്‍പത് മണിയോടെയാകും അത്താഴം കഴിക്കുക എന്നുള്ള കണക്ക് കൂട്ടലിലാണ് ടിം പ്രഭാത ഭക്ഷണത്തിനുള്ള സമയം 11 മണിയായി നിശ്ചയിക്കുന്നത്. അത്താഴം കഴിച്ച് കഴിഞ്ഞ് 14 മണിക്കൂറെങ്കിലും വിശന്നിരിക്കുന്നത് ചയാപചയം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതായത് രാത്രി ഏഴിന് അത്താഴം കഴിക്കുന്നവര്‍ക്ക് പ്രഭാതഭക്ഷണം രാവിലെ ഒന്‍പതിനാകാം. എന്നാല്‍ നിലവിലെ ജീവിതശൈലി വൈകി അത്താഴം കഴിക്കുക എന്ന ശീലത്തിലേക്ക് പലരെയും എത്തിച്ചിരിക്കുന്നതായി ടിം ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

പ്രഭാത ഭക്ഷണ സമയം 8 മണിയില്‍ നിന്ന് 11 മണിയിലേക്ക് മാറ്റുന്നത് 5:2 ഡയറ്റിനേക്കാള്‍ ഭാരനിയന്ത്രണത്തിന് സഹായിക്കുമെന്നും ടിം പറയുന്നു. ആഴ്ചയില്‍ അഞ്ച് ദിവസം സാധാരണ ഗതിയില്‍ ഭക്ഷണം കഴിക്കുകയും ഏതെങ്കിലും രണ്ട്  ദിവസം ഉപവാസമിരിക്കുകയും ചെയ്യുന്ന ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് രീതിയാണ് 5:2. ഭക്ഷണക്രമത്തില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണം എന്നതിനെ കുറിച്ചും ടിമ്മിന് ചില നിര്‍ദ്ദേശങ്ങളുണ്ട്.

പാചകത്തിന് ഉയര്‍ന്ന നിലവാരമുള്ള എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് വയറിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. പോളിഫെനോളുകള്‍ അടങ്ങിയിരിക്കുന്ന ഈ എണ്ണയ്ക്ക് ആന്‍റിഓക്സിഡന്‍റ് ഗുണങ്ങളും ഉണ്ട്.  

കൊറിയക്കാരെ പോലെ യോഗര്‍ട്ട്, കെഫിര്‍, കൊംബുച്ച, സോര്‍ക്രോട്ട് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും ടിം ശുപാര്‍ശ ചെയ്യുന്നു. ഫൈബര്‍ തോത് ഉയര്‍ന്ന ഈ പുളിപ്പിച്ച ഭക്ഷണങ്ങള്‍ വയര്‍ ദീര്‍ഘനേരം നിറഞ്ഞ അനുഭവമുണ്ടാക്കും. പഴങ്ങളും ചീര പോലുള്ള പച്ചക്കറികളും ഉപയോഗിച്ചുള്ള സ്മൂത്തിയും ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കണമെന്ന് ടിം കൂട്ടിച്ചേര്‍ത്തു. ബീന്‍സ്, പയര്‍, ചീര, ആപ്പിള്‍, ബെറി എന്നിവ പോലുള്ള പഴങ്ങള്‍, റിഫൈന്‍ ചെയ്യാത്ത ഹോള്‍ ഗ്രെയ്നുകള്‍, സ്റ്റീല്‍ കട്ട് ഓട് മീല്, ആല്‍മണ്ട്, വാള്‍നട്ട്, വിവിധയിനം വിത്തുകള്‍ എന്നിങ്ങനെ നീളുന്നു  ടിമ്മിന്‍റെ മറ്റ് ഭക്ഷണക്രമ ശുപാര്‍ശകള്‍. ഭക്ഷണം ചവച്ചരച്ച് വളരെ പതിയെ കഴിക്കണമെന്നും മറ്റ് ജോലികള്‍ക്കിടയില്‍ അതിവേഗം ചടങ്ങ് പോലെ കഴിച്ച് തീര്‍ക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 

Content Summary: The right time to have breakfast