ചിട്ടയില്ലാത്ത ആഹാരക്രമങ്ങളും അലസമായ ജീവിതശൈലിയുമാണ് പലപ്പോഴും അനാവശ്യമായി ഭാരം വര്‍ധിപ്പിക്കാറുള്ളത്. ദിവസത്തിന്‍റെ പല സമയങ്ങളിലായി എന്ത് കഴിക്കുന്നു എന്ന കാര്യം കൃത്യമായി ആസൂത്രണം ചെയ്തു കഴിഞ്ഞാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ പരിഹരിക്കാം. അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന തരം ചില പ്രഭാത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിട്ടയില്ലാത്ത ആഹാരക്രമങ്ങളും അലസമായ ജീവിതശൈലിയുമാണ് പലപ്പോഴും അനാവശ്യമായി ഭാരം വര്‍ധിപ്പിക്കാറുള്ളത്. ദിവസത്തിന്‍റെ പല സമയങ്ങളിലായി എന്ത് കഴിക്കുന്നു എന്ന കാര്യം കൃത്യമായി ആസൂത്രണം ചെയ്തു കഴിഞ്ഞാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ പരിഹരിക്കാം. അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന തരം ചില പ്രഭാത ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര. 

ADVERTISEMENT

ഉയര്‍ന്ന പ്രോട്ടീന്‍ തോത് അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കണമെന്നാണ് ലവ്നീത് അഭിപ്രായപ്പെടുന്നത്. പ്രഭാതഭക്ഷണത്തില്‍ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു. പ്രഭാതഭക്ഷണത്തിന് എന്ത് കഴിക്കുന്നു എന്നത് ദിവസം മുഴുവന്‍ ഒരാളുടെ വിശപ്പ് നിയന്ത്രിക്കുന്നതിൽ നിർണായകമാണ്.  വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കാനും പിന്നീടുള്ള സമയങ്ങളില്‍ വലിച്ചു വാരി തിന്നാതിരിക്കാനും രാവിലത്തെ പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണം സഹായിക്കും. 

ADVERTISEMENT

വിശപ്പ് വര്‍ധിപ്പിക്കുന്ന ഹോര്‍മോണായ ഗ്രെലിനെയും നിയന്ത്രിച്ചു നിര്‍ത്താന്‍ പ്രോട്ടീന് സാധിക്കുന്നു. പ്രോട്ടീന്‍ തോത് 15 ല്‍ നിന്ന് 30 ശതമാനമായി വര്‍ധിപ്പിച്ചപ്പോള്‍ പ്രതിദിന കാലറി 441 വച്ച് കുറഞ്ഞതായി സ്ത്രീകളില്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. ദിവസത്തിന്‍റെ ആകെ കാലറിയുടെ 25 ശതമാനവും പ്രോട്ടീന്‍ ഭക്ഷണത്തില്‍ നിന്നാക്കുന്നത് രാത്രിയിലെ സ്നാക്സ് തീറ്റയും ഭക്ഷണത്തോടുള്ള അത്യാസക്തിയും 60 ശതമാനം കുറയ്ക്കുമെന്ന് മറ്റൊരു ഗവേഷണവും തെളിയിക്കുന്നു. 

ADVERTISEMENT

മുട്ട, കടല്‍ മീന്‍, കോഴി, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന പ്രോട്ടീന്‍ വിഭവങ്ങളാണ്. പച്ചക്കറികള്‍ക്കൊപ്പം ഒലീവ് എണ്ണയിലോ വെളിച്ചെണ്ണയിലോ സ്ക്രാംബിള്‍ ചെയ്തോ കോട്ടേജ് ചീസിനും ചീരയ്ക്കുമൊപ്പം ഓംലൈറ്റായോ മുട്ട കഴിക്കാവുന്നതാണ്. വിത്തുകള്‍ക്കും ബെറി പഴങ്ങള്‍ക്കുമൊപ്പം ഗ്രീക്ക് യോഗര്‍ട്ടും നല്ലൊരു പ്രഭാതഭക്ഷണമാണ്. ബദാമും ബെറി പഴങ്ങളും പഴവുമെല്ലാം അടങ്ങിയ പ്രോട്ടീന്‍ ഷേക്കും രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Content Summary: A High-Protein Breakfast Can Help Weight Loss

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT