ജലദോഷം വന്നാലും ജോലിസ്ഥലത്തോ വീട്ടിലോ ടെന്‍ഷന്‍ വന്നാലും അമിതമായ സമ്മര്‍ദം വന്നാലുമെല്ലാം പ്രത്യക്ഷപ്പെടാറുള്ള രോഗമാണ് തലവേദന. എന്നാല്‍ എല്ലാ തലവേദനയും ഒരു പോലെയാകില്ല. ഏത് തരത്തിലുളള തലവേദനയാണ് നിങ്ങളെ അലട്ടുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചാല്‍ അതിന്‍റെ പിന്നിലെ കാരണങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലദോഷം വന്നാലും ജോലിസ്ഥലത്തോ വീട്ടിലോ ടെന്‍ഷന്‍ വന്നാലും അമിതമായ സമ്മര്‍ദം വന്നാലുമെല്ലാം പ്രത്യക്ഷപ്പെടാറുള്ള രോഗമാണ് തലവേദന. എന്നാല്‍ എല്ലാ തലവേദനയും ഒരു പോലെയാകില്ല. ഏത് തരത്തിലുളള തലവേദനയാണ് നിങ്ങളെ അലട്ടുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചാല്‍ അതിന്‍റെ പിന്നിലെ കാരണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. ഇതിന് തലവേദന വരുന്ന ഇടം ആദ്യം നിരീക്ഷണത്തിലൂടെ മനസ്സിലാക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പല ഇടങ്ങളിലായി വരുന്ന തലവേദന പല തരം രോഗങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. 

Photo Credit: 9nong/ Shutterstock.com
ADVERTISEMENT

1. കണ്ണിന് ചുറ്റുമുള്ള വേദന

കണ്ണിലും കണ്ണിനു ചുറ്റിലുമായി വരുന്ന വേദന ക്ലസ്റ്റര്‍ തലവേദനകളുടെ ലക്ഷണമാണ്. ഇത് അത്ര സാധാരണമല്ലെങ്കിലും ഏറ്റവും കടുപ്പമേറിയ തലവേദനകളില്‍ ഒന്നാണ്. വളരെ പെട്ടെന്ന് യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഈ വേദന വരാറുള്ളതെന്ന് അമേരിക്കയിലെ മയോ ക്ലിനിക്ക് വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. കൂട്ടം കൂട്ടമായി എത്തുന്ന ഈ തലവേദന മൂന്ന് മണിക്കൂര്‍ വരെയൊക്കെ നീണ്ടു നില്‍ക്കാം. കണ്ണിനു ചുറ്റുമുള്ള വേദന പതിയെ കഴുത്തിലേക്കും കവിളിലേക്കും മൂക്കിലേക്കും ചെന്നിയിലേക്കും ഒരു വശത്തെ തോളിലേക്കുമൊക്കെ പരക്കാം. 

Photo Credit: Dragana Gordic/ Shutterstock.com

2. സൈനസിലുള്ള വേദന

Photo Credit: suriya yapin/ Shutterstock.com
ADVERTISEMENT

തലയുടെ മുന്‍ഭാഗത്തിനും മൂക്കിലെ എല്ലുകള്‍ക്കും കവിളുകള്‍ക്കും കണ്ണുകള്‍ക്കും പിന്നിലായി സ്ഥിതിചെയ്യുന്ന ഒഴിഞ്ഞ ഇടമാണ് സൈനസുകള്‍. ഇവിടെ വരുന്ന തലവേദന പലപ്പോഴും സൈനസിലെ അണുബാധയായ സൈനസൈറ്റിസ് മൂലമോ മൈഗ്രേൻ മൂലമോ ആകാം. കവിളുകളിലും കണ്‍ പുരികത്തിലും തലയുടെ മുന്‍ഭാഗത്തും വേദനയും സമ്മര്‍ദവും ഭാരവും ഇത് മൂലം അനുഭവപ്പെടാം. മൂക്കടപ്പ്, ക്ഷീണം, പല്ലിന്‍റെ മേല്‍ഭാഗത്ത് വേദന എന്നിവയും ഈ തലവേദനയുടെ ഭാഗമായി ഉണ്ടാകാമെന്ന് മയോക്ലിനിക്ക് പറയുന്നു. 

Photo Credit: staras/ Shutterstock.com

3. തലയുടെ ഉച്ചിയില്‍ വേദന

ടെന്‍ഷന്‍ തലവേദനകളാണ് തലയുടെ ഉച്ചിഭാഗത്ത് വരാറുള്ളത്. മിതമായ തോതിലുള്ള തലവേദനകള്‍ ഇതിന്‍റെ ഭാഗമായി ഇടയ്ക്കിടെ ഉണ്ടാകാം. എന്നാല്‍ ചില കേസുകളില്‍ ആഴ്ചയില്‍ പലതവണ ഈ തലവേദന വന്നെന്ന് വരാം. 

ADVERTISEMENT

4. കഴുത്തിലും തലയുടെ പിന്‍ഭാഗത്തും വേദന

കഴുത്തില്‍ തുടങ്ങി തലയുടെ പിന്നിലേക്ക് പടരുന്ന തലവേദന മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ ഭാഗമായി ഉണ്ടാകുന്ന സെര്‍വികോജെനിക് തലവേദനയാകാം. കഴുത്തിന് ചുറ്റും സമ്മര്‍ദമേകുന്ന ഈ തലവേദന പുരോഗമിച്ചാല്‍ കഴുത്ത് അനക്കാന്‍ പോലുമാകാത്ത സ്ഥിതിയാകും. ഇത് മൈഗ്രേനിന്‍റെയും ലക്ഷണമാകാം. 

ഏതു ഭാഗത്ത് വരുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് തലവേദനയുടെ വിധം, അതിന്‍റെ ആവൃത്തി തുടങ്ങിയവ. സമ്മര്‍ദം,ഉറക്കമില്ലായ്മ, കണ്ണിന് ആയാസം, തലയ്ക്ക് പരുക്ക്, അമിതമായ വ്യായാമം എന്നിവയും ഇതിന്‍റെ കാരണമാകാം. മൈഗ്രേൻ മൂലമുള്ള തലവേദനയാണെങ്കില്‍ ഇതിനൊപ്പം മനംമറിച്ചില്‍, കാഴ്ചയില്‍ മാറ്റങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. വേദന സംഹാരികള്‍ ചിലതരം തലവേദനകളില്‍ നിന്ന് ആശ്വാസം നല്‍കുമെങ്കിലും ഇവ സ്ഥിരമായി ഉപയോഗിക്കാന്‍ കഴിയില്ല. ഇരുട്ടുള്ള മുറിയിലെ ഉറക്കം, തലയ്ക്കും കഴുത്തിനും ചൂടും തണുപ്പും നല്‍കല്‍, മസാജ് എന്നിങ്ങനെയുള്ള മാര്‍ഗങ്ങളും സ്വീകരിക്കാവുന്നതാണ്. തലവേദന തുടര്‍ന്നാല്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തി അവയുടെ കാരണങ്ങള്‍ തിരിച്ചറിയേണ്ടതാണ്.

Content Summary: What the location of your headache reveals about it

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT