പുകവലി ആരോഗ്യത്തിന് ഹാനികരം – സിഗരറ്റ് പാക്കറ്റിലുൾപ്പെടെ മുന്നറിയിപ്പുണ്ട്. എന്നാൽ അതു വായിച്ചു വലി നിർത്തിയവർ വിരളം. പുകവലി, അതു വലിക്കുന്നവർക്കു മാത്രമല്ല, അവർക്കൊപ്പമുള്ളവരിലും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നെങ്കിലും...Passive Smoking Risk, Tip Tonic, Health Tip

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുകവലി ആരോഗ്യത്തിന് ഹാനികരം – സിഗരറ്റ് പാക്കറ്റിലുൾപ്പെടെ മുന്നറിയിപ്പുണ്ട്. എന്നാൽ അതു വായിച്ചു വലി നിർത്തിയവർ വിരളം. പുകവലി (Smoking), അതു വലിക്കുന്നവർക്കു മാത്രമല്ല, അവർക്കൊപ്പമുള്ളവരിലും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നെങ്കിലും ഓർക്കണം. രാജ്യത്ത് ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്നതും ഏറ്റവും കൂടുതൽ പേരിൽ മരണകാരണമാകുന്നതുമാണു ശ്വാസകോശാർബുദം. നേരത്തേ ഇതു ബാധിച്ചു ചികിത്സ തേടുന്നവരിൽ പത്തിൽ ഒൻപതു പേരും പുകവലിക്കാരായിരുന്നു. എന്നാൽ ഇപ്പോൾ ചികിത്സ തേടുന്നവരിൽ 25 % പേർ പുകവലിക്കാത്തവരാണ്. 

Representative Image. Photo Credit : Vchal / Shutterstock.com

ADVERTISEMENT

സ്ത്രീകളിലും ഈ അർബുദം ഇപ്പോൾ കൂടുതലായി കാണുന്നു. എന്താണിതിനു കാരണം? മറ്റുള്ളവര്‍ വലിച്ചു വിടുന്ന സിഗരറ്റ് പുക ശ്വസിക്കുന്നതാണ് (Passive Smoking - പാസീവ് സ്മോക്കിങ്) പ്രധാന കാരണം. ഒരു വീട്ടിൽ പുകവലിക്കാരനായ ഒരാളുണ്ടെങ്കിൽ വീട്ടുകാരെല്ലാം ശ്വാസകോശ അർബുദത്തിന്റെ ‘റിസ്കിലാണ്’. 30 വയസ്സിനു മുകളിലുള്ള സ്ത്രീകളിലും ശ്വാസകോശ അർബുദം (Lung Cancer) കണ്ടു വരുന്നു. ഇതിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെത്താനാവില്ല. കാരണം, ശ്വാസകോശത്തിനുള്ളിലാണ് ആദ്യം ട്യൂമറുകളുണ്ടാകുക. 

പുകവലിക്കാർ (അല്ലാത്തവരും) ശ്രദ്ധിക്കുക

ADVERTISEMENT

സിഗരറ്റിലെ രാസപദാർഥങ്ങൾ നമ്മുെട ശ്വാസകോശത്തിലേക്കാണു ചെല്ലുന്നത്. അതു ഡിഎൻഎയെ ബാധിക്കും. ഡിഎൻഎയുടെ ഘടന മാറുന്നതോടെ കോശങ്ങൾ അനിയന്ത്രിതമായി പെരുകുകയും ട്യൂമറുകൾ ഉണ്ടാകുകയും ചെയ്യുന്നു. 

രോഗം ഗുരുതരമായ ശേഷമാണു ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. കഫത്തിൽ രക്തം, ശ്വാസതടസ്സം, നെഞ്ചുേവദന എന്നിവയാണു ലക്ഷണങ്ങൾ. 

Representative Image. Photo Credit : Vchal / Shutterstock.com
ADVERTISEMENT

50 വയസ്സിനു ശേഷവും സ്ഥിരമായി പുകവലിക്കുന്നവരാണെങ്കിൽ ശ്വാസകോശ അർബുദ പരിശോധനകൾ നടത്തണം. പ്രായം ചെല്ലുന്തോറും അർബുദം ഉണ്ടാകാനുള്ള സാധ്യത കൂടും. 

നേരത്തേ പുക വലിക്കുകയും പിന്നീടു നിർത്തുകയും ചെയ്തവർക്കും രോഗസാധ്യതയുണ്ട്. പുകവലി നിർത്തിയാൽ ദിവസങ്ങൾക്കുള്ളിൽ ഹൃദയം ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങളുെട ആരോഗ്യം പതിയെ മെച്ചപ്പെടും. അർബുദ സാധ്യത കുറയുകയും ചെയ്യും. എത്രയും വേഗം വലി നിർത്തുന്നതാണു നല്ലത്. 

പാസീവ് സ്മോക്കിങ്, വായു മലിനീകരണം എന്നിവ ശ്വാസകോശ അർബുദത്തിനു കാരണമാകുന്നുണ്ട്. തൊഴിലിടങ്ങളിൽ വിഷാംശമുള്ള പുക ശ്വസിക്കുന്നവരും പ്രത്യേകം മുൻകരുതലെടുക്കണം. 

പ്രതിരോധം എങ്ങനെ?

∙ പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കുക.

∙ നല്ല ഭക്ഷണ രീതികളും വ്യായാമവും ശീലമാക്കുക. 

∙ വിഷ വായു, രാസപദാർഥങ്ങൾ ശ്വസിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.

(വിവരങ്ങൾ : ഡോ. അരുൺ ആർ. വാരിയർ, സീനിയർ കൺസൽറ്റന്റ്, മെഡിക്കൽ ഓങ്കോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി)

Content Summary : What are the dangers of passive smoking and why is it unhealthy?