സന്തോഷത്തിന് വിരാമമില്ല; ആർത്തവവിരാമം പ്രശ്നരഹിതമാക്കാം
ആർത്തവവിരാമമെന്നത് പലർക്കും പ്രതിസന്ധിയുടെ ഘട്ടമാണ്. ശാരീരികവും മാനസികവുമായ വിഷമതകൾ ഈ ഘട്ടത്തിൽ അനുഭവിക്കുന്ന സ്ത്രീകൾ ഏറെയാണ്. ആർത്തവവിരാമമെന്നത് സ്വാഭാവിക പ്രക്രിയയാണെന്നു മനസ്സിലാക്കി മാനസിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കണം. ചിലർക്ക് ഈ ഘട്ടത്തിൽ എല്ലുകൾക്കു ബലക്കുറവ്, മൂത്രമൊഴിക്കുമ്പോൾ വേദന

ആർത്തവവിരാമമെന്നത് പലർക്കും പ്രതിസന്ധിയുടെ ഘട്ടമാണ്. ശാരീരികവും മാനസികവുമായ വിഷമതകൾ ഈ ഘട്ടത്തിൽ അനുഭവിക്കുന്ന സ്ത്രീകൾ ഏറെയാണ്. ആർത്തവവിരാമമെന്നത് സ്വാഭാവിക പ്രക്രിയയാണെന്നു മനസ്സിലാക്കി മാനസിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കണം. ചിലർക്ക് ഈ ഘട്ടത്തിൽ എല്ലുകൾക്കു ബലക്കുറവ്, മൂത്രമൊഴിക്കുമ്പോൾ വേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങളുമുണ്ടാകുന്നു. ചിലർക്ക് വണ്ണം കൂടുന്നതായും കാണുന്നു.
സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്റെ ഉൽപാദനം കുറയുകയും ആർത്തവ പ്രക്രിയ താളം തെറ്റുകയും ക്രമേണ ആർത്തവം നിലയ്ക്കുകയും ചെയ്യുകയാണ് ഈ ഘട്ടത്തിൽ. പെട്ടെന്നു ദേഷ്യം വരിക, സങ്കടം വരിക തുടങ്ങിയ ‘മൂഡ് സ്വിങ്സ്’ ആർത്തവവിരാമത്തോടനുബന്ധിച്ച് പലരിലും ഉണ്ടാകാറുണ്ട്. അമിതമായ വിയർപ്പ്, തൊലി വരൾച്ച, കൂടിയ മുടികൊഴിച്ചിൽ, ഓർമക്കുറവ്, തീരുമാനങ്ങളെടുക്കുന്നതിൽ വിഷമിക്കൽ തുടങ്ങിയ ലക്ഷണങ്ങളും ആർത്തവവിരാമത്തോടനുബന്ധിച്ച് പലരിലും കണ്ടുവരുന്നുണ്ട്.
വേണം, പങ്കാളിയുടെ കൈത്താങ്ങ്
മാനസിക പ്രശ്നങ്ങൾ, ‘മൂഡ് സ്വിങ്സ്’ തുടങ്ങിയവ അതിജീവിക്കാൻ പങ്കാളിയുടെ കൈത്താങ്ങ് അത്യാവശ്യമാണ്. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനും കുടുംബസമേതം ഉല്ലാസയാത്രകൾ നടത്താനും സമയം കണ്ടെത്തുക. പാട്ടു കേട്ടും വായനയിൽ മുഴുകിയും പൂന്തോട്ടം സജ്ജീകരിച്ചും വീട്ടുമുറ്റത്ത് പച്ചക്കറിക്കൃഷി നടത്തിയും മാനസിക സമ്മർദം ഇല്ലാതാക്കുക. വീട്ടിലെ ജോലിഭാരം കുറയ്ക്കുന്നതും നല്ലതാണ്. യോഗാസനങ്ങൾ അനുഷ്ഠിക്കുന്നതും ഗുണം ചെയ്യും.
ഡോ. എം. അബ്ദുൽ സുക്കൂർ,
അസോഷ്യേറ്റ് പ്രഫസർ,
അഹല്യ ആയുർവേദ
മെഡിക്കൽ കോളജ്, പാലക്കാട്
Content Summary: Menopause life in women