കഴിച്ചാലും കഴിച്ചില്ലെങ്കിലും ഗ്യാസ്’, ‘എന്ത് കഴിച്ചാലും ഗ്യാസ്’, ‘സ്ഥിരം രീതികൾക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഒരു വ്യത്യാസം വന്നുപോയാൽ ഗ്യാസ്’ തുടങ്ങി ഗ്യാസ് പ്രശ്നത്തിനു പറയാൻ പലവിധ കാരണങ്ങളാണ്. ദഹിക്കാൻ പ്രയാസമുള്ളവ കഴിക്കുന്നവർക്കും ദഹനസംബന്ധമായ തകരാറുകളുള്ളവർക്കും ചില പയറുവർഗങ്ങൾ, പാൽ, പാലുൽപന്നങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിച്ചാലും കഴിച്ചില്ലെങ്കിലും ഗ്യാസ്’, ‘എന്ത് കഴിച്ചാലും ഗ്യാസ്’, ‘സ്ഥിരം രീതികൾക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഒരു വ്യത്യാസം വന്നുപോയാൽ ഗ്യാസ്’ തുടങ്ങി ഗ്യാസ് പ്രശ്നത്തിനു പറയാൻ പലവിധ കാരണങ്ങളാണ്. ദഹിക്കാൻ പ്രയാസമുള്ളവ കഴിക്കുന്നവർക്കും ദഹനസംബന്ധമായ തകരാറുകളുള്ളവർക്കും ചില പയറുവർഗങ്ങൾ, പാൽ, പാലുൽപന്നങ്ങൾ എന്നിവ കഴിക്കുന്നവർക്കും ഇറിറ്റബിൾ ബവൽ സിൻഡ്രം പോലുള്ള രോഗമുള്ളവർക്കും വലിയ ഏമ്പക്കം വിടുന്നതിനായി വിടുന്നതിനേക്കാൾ കൂടുതൽ വായുവിനെ വലിച്ചെടുക്കുന്നവർക്കും ഗ്യാസിന്റെ ഉപദ്രവമുണ്ടാകാം. പതിവില്ലാതെയുണ്ടാകുന്ന ഗ്യാസിന്റെ കാരണമെന്തെന്ന് നിർബന്ധമായും ഡോക്ടറെ കണ്ട് അന്വേഷിക്കണം. 

ADVERTISEMENT

ഭക്ഷണം തിരിച്ചറിയാം

ഓരോരുത്തർക്കും ഗ്യാസുണ്ടാക്കുന്ന ഭക്ഷണം വ്യത്യസ്തമായിരിക്കും. അതു തിരിച്ചറിഞ്ഞ് ഉപേക്ഷിക്കണം. ദഹനത്തെ വർധിപ്പിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, ജീരകം പോലുള്ള ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിയും ഗ്യാസ് കുറയ്ക്കാം. ചുവന്നുള്ളി, പച്ചമുളക് കുരു കളഞ്ഞത്, പെരുംജീരകം എന്നിവയൊക്കെ ഗ്യാസിനെ പേടിക്കാതെ കഴിക്കാം. എല്ലാ ഇലക്കറികളും അൽപം അധികമായി കഴിച്ചാൽ ഗ്യാസ് കയറും.

എണ്ണയിലുണ്ടാക്കുന്ന ആഹാരം കുറയ്ക്കാം

ADVERTISEMENT

എണ്ണയിലുണ്ടാക്കുന്ന ആഹാരം കുറച്ചിട്ട് ആവിയിൽ പുഴുങ്ങിയ വിഭവങ്ങളിലേക്കു ശ്രദ്ധ തിരിക്കാം. പൂവരശിന്റെ ഇല ചേർത്തുണ്ടാക്കുന്ന അവലോസ് പൊടി ഗ്യാസ് കുറയാൻ നല്ലതാണ്. ഇഡ്ഡലി തട്ടിൽ പൂവരശ് ഇല വച്ച് അതിന്റെ മേൽ മാവൊഴിച്ച് പാകപ്പെടുത്താം. വാഴയില, വഴനയില എന്നിവയിലൊക്കെ ആഹാരം പൊതിഞ്ഞു പുഴുങ്ങി കഴിക്കുന്നതു ഗ്യാസിനെ കുറയ്ക്കും. ദഹനത്തെ മെച്ചപ്പെടുത്തും. 

പ്രോട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം സംതുലിതമായി ഉപയോഗിക്കുക. പാകം ചെയ്തു കഴിക്കുമ്പോൾ ഗ്യാസുണ്ടാക്കുന്ന പലതും പച്ചയായി ഉപയോഗിച്ചാൽ ബുദ്ധിമുട്ടുണ്ടാക്കാറില്ല. വളരെ മധുരമുള്ള പഴങ്ങളേക്കാൾ മധുരം കുറഞ്ഞ പഴങ്ങൾക്കു ഗ്യാസും കുറയും. ഗോതമ്പ്, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങു വർഗങ്ങൾ എന്നിവ കഴിച്ചാൽ ഗ്യാസുള്ളവർ അരികൊണ്ടുള്ള വിഭവങ്ങളിലേക്ക് മാറണം. ചെറുപയർ പോലുള്ളവ ഗ്യാസ് ഉണ്ടാക്കുന്നുവെങ്കിൽ അതു മുളപ്പിച്ച് ഉപയോഗിക്കുക. ഗ്യാസ് കുറയും. നെയ്യ് അൽപം വീതം ചേർത്ത് ഭക്ഷണം കഴിക്കുന്നത് ഗ്യാസിനെ കുറയ്ക്കും. പക്ഷേ, നെയ്യുടെ അളവു കൂടരുത്. 

ADVERTISEMENT

പാലും പാലുൽപന്നങ്ങളും കുറയ്ക്കാം

ഗ്യാസ് കുറയണമെങ്കിൽ ചായ കുടിക്കുന്നതു കുറയ്ക്കണം. ഭക്ഷണശേഷം മധുരം കഴിക്കുന്നത് ഒഴിവാക്കണം. പുറത്തേക്ക് പോകുന്ന ഗ്യാസിന് നാറ്റമുണ്ടെങ്കിൽ ലാക്ടോസ് അടങ്ങിയ പാലും പാലുൽപന്നങ്ങളും ഗ്‌ളൂട്ടൻ അടങ്ങിയ ഗോതമ്പുമൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്. ബിസ്ക്കറ്റ്, ബ്രെഡ്, േകക്ക്, മദ്യം, ബേക്കറി ഉൽപന്നങ്ങൾ, പാലും പാലുൽപന്നങ്ങളും എണ്ണപ്പലഹാരങ്ങൾ, എരിവും മസാലയും കൂടിയ ഭക്ഷണം, കപ്പലണ്ടി, കശുവണ്ടി, കിഴങ്ങു വർഗങ്ങൾ, ഉഴുന്ന് എന്നിവ കുറയ്ക്കുക. ഭക്ഷണത്തിനൊപ്പം അമിതമായും തണുപ്പിച്ചതുമായ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. കൃത്രിമ മധുരങ്ങൾ, മധുരമുള്ള ശീതളപാനീയങ്ങൾ എന്നിവ വേണ്ടെന്നു വയ്ക്കുക.

Content Summary: Foods that cause gas and how to avoid it