ശരീരത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍: ലക്ഷണങ്ങള്‍ ഇവ
കൊളസ്ട്രോള്‍ തോത് ശരീരത്തില്‍ ഉയരുന്നത് പലപ്പോഴും നിശ്ശബ്ദമായിട്ടായിരിക്കും. രക്തധമനികളില്‍ കെട്ടിക്കിടന്ന് ബ്ലോക്കോ മറ്റോ വരുമ്പോൾ മാത്രമായിരിക്കും പലരും ഇതിനെ കുറിച്ച് അറിയുന്നത്. എന്നാല്‍ സൂക്ഷ്മമായ ചില മുന്നറിയിപ്പ് സൂചനകള്‍ കൊളസ്ട്രോള്‍ ഉയരുമ്പോൾ ശരീരം നമുക്ക് നല്‍കാറുണ്ട്. അത് പലപ്പോഴും നാം

കൊളസ്ട്രോള്‍ തോത് ശരീരത്തില്‍ ഉയരുന്നത് പലപ്പോഴും നിശ്ശബ്ദമായിട്ടായിരിക്കും. രക്തധമനികളില്‍ കെട്ടിക്കിടന്ന് ബ്ലോക്കോ മറ്റോ വരുമ്പോൾ മാത്രമായിരിക്കും പലരും ഇതിനെ കുറിച്ച് അറിയുന്നത്. എന്നാല്‍ സൂക്ഷ്മമായ ചില മുന്നറിയിപ്പ് സൂചനകള്‍ കൊളസ്ട്രോള്‍ ഉയരുമ്പോൾ ശരീരം നമുക്ക് നല്‍കാറുണ്ട്. അത് പലപ്പോഴും നാം അവഗണിക്കാറാണ് പതിവെന്നു മാത്രം.
ഇത്തരത്തിലൊരു ലക്ഷണമാണ് കാലുകളിലും കൈകളിലും ഉണ്ടാകുന്ന വേദന. മറ്റു കാരണങ്ങള്‍ കൊണ്ടും കൈകാലുകള്‍ക്ക് വേദന ഉണ്ടാകാമെന്നതിനാല്‍ ഇക്കാര്യം പലരും നിസ്സാരമാക്കി തള്ളാറാണ് പതിവ്. കാലുകള്‍ക്ക് പുറമേ തുടകള്‍ക്കും കാല്‍വണ്ണയ്ക്കും പൃഷ്ഠഭാഗത്തിനും കൊളസ്ട്രോള്‍ മൂലം വേദന അനുഭവപ്പെടാം.
രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ കെട്ടിക്കിടക്കുന്നത് കാലുകളിലെ പേശികളിലേക്കുള്ള രക്തമൊഴുക്കിനെ തടസ്സപ്പെടുത്തും. ഇതാണ് വേദനയ്ക്ക് കാരണമാകുന്നത്. കൈയോ കാലോ അനക്കുന്ന എന്തെങ്കിലും ചെറിയ ജോലിയില്‍ ഏര്‍പ്പെട്ടാല്‍ കൂടി ഈ വേദന വരാം. ജോലി ചെയ്യുമ്പോൾ പേശികളിലേക്ക് കൂടുതല്‍ രക്തമൊഴുക്ക് സാധാരണ അവസ്ഥയില്‍ ആവശ്യമാണ്. കൊളസ്ട്രോള്‍ മൂലം ഇത് നടക്കാതെ വരുന്നതാണ് വേദനയായി പരിണമിക്കുന്നത്. വേദനയ്ക്ക് പുറമേ മസില്‍ പിടുത്തം, മരവിപ്പ് എന്നിവയും അനുഭവപ്പെടാം. ചെയ്യുന്ന ജോലി നിര്‍ത്തിവച്ചാല്‍ വേദന തനിയെ മാറുന്നതും കാണാം.
കാലുകളില്‍ പുകച്ചില്‍, കാലുകളിലെ ചര്‍മത്തിന് നിറം മാറ്റം, കാലുകളിലോ പാദത്തിലോ മുറിവുകള്‍, ഇടയ്ക്കിടെയുണ്ടാകുന്ന ചര്‍മപ്രശ്നങ്ങള്‍ എന്നിവയും കൊളസ്ട്രോള്‍ പരിശോധിക്കാന്‍ സമയമായി എന്നതിന്‍റെ സൂചനയാണ്. 200 മില്ലിഗ്രാം പെര്‍ ഡെസിലീറ്ററിനും താഴെയുള്ള ടോട്ടല്‍ കൊളസ്ട്രോള്‍ സാധാരണ തോതിലുള്ള കൊളസ്ട്രോളായി കരുതപ്പെടുന്നു. 200 മുതല്‍ 239 വരെ ബോര്‍ഡര്‍ലൈന്‍ കൊളസ്ട്രോളാണ്. ഇതിനും മുകളിലേക്കുള്ളത് ഉയര്‍ന്ന കൊളസ്ട്രോള്‍ തോതായി കരുതപ്പെടുന്നു. പ്രമേഹവും ഹൃദ്രോഗവും ഉള്ളവര്‍ക്ക് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ എന്ന ചീത്ത കൊളസ്ട്രോള്‍ 100ന് താഴെയും ആയിരിക്കണം.
അനാരോഗ്യകരമായ ജീവിതശൈലി, കൊഴുപ്പ് നിറഞ്ഞ ആഹാരങ്ങള്‍, സംസ്കരിച്ച ഭക്ഷണം, പുകവലി, മദ്യപാനം എന്നിവയെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ കാരണങ്ങളാണ്. ചിലരില്‍ ജനിതകപരമായ കാരണങ്ങള്‍ കൊണ്ടും ഇത് വരാം. നിത്യവും വ്യായാമം ചെയ്തും സംസ്കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണത്തിന്‍റെ തോത് കുറച്ചും പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയും ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറച്ചു കൊണ്ടു വരാവുന്നതാണ്.
Content Summary: First noticeable signs of high level of cholesterol in the body