ചോദ്യം : എന്റെ അമ്മയ്ക്ക് എഴുപതു വയസ്സാണ്. അധ്യാപികയായിരുന്നു അമ്മ. ആരോഗ്യത്തെപ്പറ്റി എപ്പോഴും സംശയമാണ്. എല്ലാ മാസവും സ്വയം തീരുമാനിച്ച് രക്തപരിശോധനകൾ നടത്തും. എന്തിനാണ് ഇങ്ങനെ പരിശോധനകൾ നടത്തുന്നത് എന്നു ചോദിച്ചാൽ അമ്മ ദേഷ്യപ്പെടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : എന്റെ അമ്മയ്ക്ക് എഴുപതു വയസ്സാണ്. അധ്യാപികയായിരുന്നു അമ്മ. ആരോഗ്യത്തെപ്പറ്റി എപ്പോഴും സംശയമാണ്. എല്ലാ മാസവും സ്വയം തീരുമാനിച്ച് രക്തപരിശോധനകൾ നടത്തും. എന്തിനാണ് ഇങ്ങനെ പരിശോധനകൾ നടത്തുന്നത് എന്നു ചോദിച്ചാൽ അമ്മ ദേഷ്യപ്പെടും. ‘എന്റെ പൈസ എന്റെ രക്തം’ എന്നതാണ് അമ്മയുടെ മറുപടി. എങ്ങനെയാണ് ഈ സ്വഭാവം ഒന്നു നിയന്ത്രിക്കുക?

ADVERTISEMENT

ഉത്തരം : ഇത്തരത്തിൽ ചിന്തിക്കുന്ന ഒട്ടേറെ പ്രായമായവർ നമുക്കിടയിൽ ഉണ്ട്. ‘എന്റെ പൈസ എന്റെ രക്തം’ എന്നതാണ് ഇവരുടെയൊക്കെ ചിന്ത. മക്കളെ ആശ്രയിച്ചു ജീവിക്കുന്ന അച്ഛനമ്മമാരിൽ ഈ സ്വഭാവം അത്ര കാണാറില്ല. അമിതമായ മരണഭയം ഈ സ്വഭാവത്തിന്റെ പിന്നിൽ ഉണ്ടാകാം. ചിലരിൽ ചില പ്രത്യേക തരത്തിലുള്ള മാനസിക രോഗവും ഈ ശീലത്തിലേക്കു നയിക്കാറുണ്ട്. ഇതിൽ കൃത്യമായ കാരണം ഏതാണ് എന്ന് ആദ്യം കണ്ടുപിടിക്കണം. എന്നിട്ട് അതിനുള്ള ചികിത്സ നടത്തണം. ഒരു മനോരോഗ വിദഗ്ധന്റെ സഹായം വേണ്ടിവരും. ഉപദേശങ്ങൾ ഇക്കൂട്ടർക്ക് ഇഷ്ടപ്പെടില്ല. അമ്മ സ്ഥിരമായി കാണുന്ന ഡോക്ടർക്ക് ഇക്കാര്യത്തിൽ താങ്കളെ സഹായിക്കാൻ സാധിക്കും. ഒരു മനോരോഗവിദഗ്ധനെ കാണണം എന്നു താങ്കൾ നേരിട്ട് അമ്മയോടു പറയാതിരിക്കുന്നതാണു നല്ലത്. കാരണം, അവർക്ക് ഈ സ്വഭാവം ഒരു പ്രശ്നമായി തോന്നുന്നുണ്ടാകില്ല. അതുകൊണ്ടു തന്നെ മനോരോഗവിദഗ്ധനെ സമീപിക്കാൻ വൈമുഖ്യം കാണിക്കും. ചികിത്സ കൊണ്ടു വലിയൊരു പരിധി വരെ ഈ സ്വഭാവം നിയന്ത്രിക്കാൻ സാധിക്കും. എത്രയും പെട്ടെന്നു താങ്കൾ അമ്മയുടെ ഡോക്ടറെ കണ്ടു കാര്യങ്ങൾ സംസാരിക്കുക. ചില പ്രത്യേക സാഹചര്യങ്ങളിൽ ഡോക്ടർമാർ തന്നെ രക്തപരിശോധനകൾ നിയന്ത്രിക്കാറുണ്ട്. പക്ഷേ, അതിനു തക്കതായ കാരണങ്ങളും കാണും. ഈ സ്വഭാവം തുടർന്നു പോയാൽ അമ്മയുടെ മുന്നോട്ടുള്ള ജീവിതം അത്ര സുഖകരമാകില്ല. 

ADVERTISEMENT

Content Summary : What causes anxiety in old age? - Dr. Priya Vijayakumar Explains