സമകാലിക സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാം സ്ഥാനം ജീവിതശൈലീ രോഗങ്ങൾക്കാണ്. അതിൽതന്നെ മുൻപന്തിയിൽ നിൽക്കുന്നത് പ്രമേഹമാണ്. നമ്മുടെ രാജ്യത്ത് 11 പേരിൽ ഒരാൾ പ്രമേഹ രോഗിയാണെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും ആളുകൾ പ്രമേഹവും അനുബന്ധ രോഗങ്ങളും കാരണം മരണമടയുന്നുണ്ട്.

സമകാലിക സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാം സ്ഥാനം ജീവിതശൈലീ രോഗങ്ങൾക്കാണ്. അതിൽതന്നെ മുൻപന്തിയിൽ നിൽക്കുന്നത് പ്രമേഹമാണ്. നമ്മുടെ രാജ്യത്ത് 11 പേരിൽ ഒരാൾ പ്രമേഹ രോഗിയാണെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും ആളുകൾ പ്രമേഹവും അനുബന്ധ രോഗങ്ങളും കാരണം മരണമടയുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമകാലിക സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാം സ്ഥാനം ജീവിതശൈലീ രോഗങ്ങൾക്കാണ്. അതിൽതന്നെ മുൻപന്തിയിൽ നിൽക്കുന്നത് പ്രമേഹമാണ്. നമ്മുടെ രാജ്യത്ത് 11 പേരിൽ ഒരാൾ പ്രമേഹ രോഗിയാണെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും ആളുകൾ പ്രമേഹവും അനുബന്ധ രോഗങ്ങളും കാരണം മരണമടയുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമകാലിക സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാം സ്ഥാനം ജീവിതശൈലീ രോഗങ്ങൾക്കാണ്. അതിൽതന്നെ മുൻപന്തിയിൽ നിൽക്കുന്നത് പ്രമേഹമാണ്. നമ്മുടെ രാജ്യത്ത് 11 പേരിൽ ഒരാൾ പ്രമേഹ രോഗിയാണെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും ആളുകൾ പ്രമേഹവും അനുബന്ധ രോഗങ്ങളും കാരണം മരണമടയുന്നുണ്ട്. പ്രധാനമായും ടൈപ്പ് വൺ, ടൈപ്പ് ടു എന്നിങ്ങനെ രണ്ടുതരം പ്രമേഹമാണ് ഉള്ളത്. സാധാരണ ടൈപ്പ് വൺ ഡയബറ്റിസ് കുട്ടികളിലും ചെറുപ്പക്കാരിലും ആണ് കണ്ടുവരുന്നത്, പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നുള്ള ഇൻസുലിൻ ഉത്പാദനത്തിന്റെ കുറവാണ് ഇതിനു കാരണം. ടൈപ്പ് ടു പ്രമേഹം ഉദാസീനമായ ഒരു ജീവിതശൈലി നയിക്കുന്നവരിലാണ് കണ്ടുവരുന്നത്. ഇത് അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

                                              

ADVERTISEMENT

ശാരീരിക വ്യായാമത്തിനും ആരോഗ്യകരമായ ഭക്ഷണ ക്രമത്തിനുമാണ് പ്രമേഹ ചികിത്സയിൽ പ്രഥമ പരിഗണന നൽകുന്നത്. ദിവസവും വ്യായാമം ചെയ്യുന്നത് പ്രമേഹത്തിനു മാത്രമല്ല അമിത രക്തസമ്മർദം കുറയ്ക്കുവാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഭാരം നിയന്ത്രിച്ചു നിർത്തുവാനും സഹായകരമാണ്.

 

പ്രമേഹ രോഗികൾ ദിവസം 30 മിനിറ്റ് എയറോബിക് വ്യായാമം ആഴ്ചയിൽ അഞ്ചുദിവസവും, അതിനോടൊപ്പം ആഴ്ചയിൽ രണ്ടുനേരം റസിസ്റ്റൻസ് ട്രെയിനിങ്ങും ചെയ്യുന്നതാണ് ഉത്തമം.

 

ADVERTISEMENT

ഓട്ടം, സൈക്ലിങ്,നീന്തൽ, വേഗത്തിലുള്ള നടപ്പ്, സ്കിപ്പിങ്, നൃത്തം, തുടങ്ങിയ എയറോബിക് വ്യായാമങ്ങൾ ദിവസവും അരമണിക്കൂർ വച്ച് ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ചെയ്യേണ്ടതാണ്. ആഴ്ചയിൽ 150 മിനിറ്റ് ഇത്തരം വ്യായാമങ്ങൾ നമ്മൾ ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. ഒരു ദിവസം ഏതു നേരം ഇത്തരം വ്യായാമങ്ങൾ ചെയ്യാമെങ്കിലും വൈകുന്നേരങ്ങളിൽ ചെയ്യുന്നതാണ് നല്ലതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ദിവസം ഒരേ നേരം വ്യായാമം ചെയ്യുന്നത് ഒരു ശീലമായി ദിനചര്യയിൽ വ്യായാമത്തെ ഉൾപ്പെടുത്താൻ നമ്മെ സഹായിക്കും. വെയിറ്റ് ലിഫ്റ്റിങ് പോലുള്ള പേശികൾക്ക് ശക്തി വരുന്ന റസിസ്റ്റന്റ് ട്രെയിനിങ്ങുകൾ ആഴ്ചയിൽ രണ്ടുവട്ടമെങ്കിലും ചെയ്യേണ്ടതാണ്. 

 

പ്രമേഹം മൂലം കണ്ണിനെ ബാധിക്കുന്ന ഡയബറ്റിക് രോഗമുള്ളവർ റസിസ്റ്റൻസ് ട്രെയിനിങ്ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. അത്തരക്കാർ ഒരു ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷം മാത്രം ഇത്തരം വ്യായാമം ചെയ്യുന്നതായിരിക്കും നല്ലത്. പ്രമേഹരോഗികൾ വ്യായാമ സമയത്ത് കാലുകൾ പ്രത്യേകം ശ്രദ്ധിക്കുകയും മുറിവുകൾ ഉണ്ടാവാതെ നോക്കുകയും വേണം. കാലുകൾക്ക് അനുയോജ്യമായ ചെരുപ്പുകളും ഷൂവുകളും ധരിക്കേണ്ടതുമാണ്.

 

ADVERTISEMENT

വ്യായാമ സമയത്തും അതിനുമുമ്പും അതിനുശേഷവും ധാരാളം വെള്ളം കുടിക്കുവാൻ പ്രത്യേകം ശ്രദ്ധ  കൊടുക്കേണ്ടതാണ്. വ്യായാമത്തോടനുബന്ധിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വീട്ടിലെ മെഷീൻ ഉപയോഗിച്ച് നോക്കുന്നത് നന്നായിരിക്കും.

 

പഞ്ചസാരയുടെ അളവ് നൂറിൽ താഴെയാണെങ്കിൽ 30 ഗ്രാം പെട്ടെന്ന് ആഗിരണം ചെയ്യുന്ന തരം അന്നജ പദാർഥങ്ങൾ ((ജ്യൂസ്, ഗ്ലൂക്കോസ്) കഴിക്കുക. രക്തത്തിന്റെ പഞ്ചസാരയുടെ അളവ് വളരെ താഴ്ന്ന നിലയിൽ ആണെങ്കിൽ  കൂടുതൽ അളവിൽ അന്നജം അടങ്ങിയ ആഹാരസാധനങ്ങൾ എടുക്കേണ്ടി വന്നേക്കാം. വ്യായാമത്തിന്  ശേഷം  പഞ്ചസാരയുടെ അളവ് കുറയാൻ സാധ്യത ഉണ്ടായതിനാൽ, തൊട്ടു പിന്നാലെ പതിയെ ആഗിരണം ചെയ്യുന്ന തരം അന്നജപദാർഥങ്ങൾ ( ഡ്രൈ ഫ്രൂട്ട്സ് ) കഴിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 250ൽ കൂടുതലാണെങ്കിൽ കഠിനമേറിയ വ്യായാമങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

 

ഇൻസുലിൻ എടുക്കുന്ന പ്രമേഹ രോഗികൾ വ്യായാമം ചെയ്യുമ്പോൾ ത്വക്കിനടിയിൽ  എടുത്തിരിക്കുന്ന ഇൻസുലിൻ ശരീരം പെട്ടെന്ന് ആഗിരണം  ചെയ്യുകയും അതുവഴി രക്തത്തിലെ പഞ്ചസാര വളരെ കുറഞ്ഞു പോകാൻ സാധ്യതയുമുണ്ട്. വ്യായാമം ചെയ്യുന്നതിന് ഒന്നര മണിക്കൂർ മുമ്പേ ഇൻസുലിൻ എടുക്കുന്നതാണ് നല്ലത്. ചെയ്യുന്ന വ്യായാമത്തിനനുസരിച്ച് ഇൻസുലിൻ എടുക്കേണ്ട ശരീരഭാഗത്തിന് വ്യത്യാസം വന്നേക്കാം, ഉദാഹരണത്തിന് സൈക്ലിങ് ചെയ്യുന്ന പ്രമേഹരോഗി കൈയിൽ ഇൻസുലിൻ  എടുക്കുന്നതായിരിക്കും ഉത്തമം. അതുപോലെതന്നെ കാലുകളും കൈകളും ഉപയോഗിക്കുന്ന വ്യായാമമുറകൾ ചെയ്യുമ്പോൾ വയറിന്റെ ഭാഗത്തായി ഇൻസുലിൻ  എടുക്കാവുന്നതാണ്.

(തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിലെ കൺസൽറ്റന്റ് ഫിസിഷൻ ആണ് ലേഖകൻ)

Content Summary: Diabetes patients exercise

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT