എന്തു കഴിക്കണം? എന്ത് ഒഴിവാക്കണം? എന്ന ആശങ്ക അൾസർ– അസിഡിറ്റി രോഗമുള്ളവർക്കിടയിൽ സർവസാധാരണമാണ്. എത്രകാലമായി രോഗിയാണ് എന്നതിനു പുറമേ നിലവിലുള്ള ലക്ഷണങ്ങൾ, ശരീരപ്രകൃതം എന്നിവയ്ക്കും വലിയ പ്രധാന്യമുണ്ട്. പ്രായം, തൊഴിൽ, വ്യക്തിയുടെ നിലവിലുള്ള പോഷണനിലവാരം എന്നിവ കൂടി പരിഗണിച്ചു വേണം ആഹാരത്തെക്രമീകരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തു കഴിക്കണം? എന്ത് ഒഴിവാക്കണം? എന്ന ആശങ്ക അൾസർ– അസിഡിറ്റി രോഗമുള്ളവർക്കിടയിൽ സർവസാധാരണമാണ്. എത്രകാലമായി രോഗിയാണ് എന്നതിനു പുറമേ നിലവിലുള്ള ലക്ഷണങ്ങൾ, ശരീരപ്രകൃതം എന്നിവയ്ക്കും വലിയ പ്രധാന്യമുണ്ട്. പ്രായം, തൊഴിൽ, വ്യക്തിയുടെ നിലവിലുള്ള പോഷണനിലവാരം എന്നിവ കൂടി പരിഗണിച്ചു വേണം ആഹാരത്തെക്രമീകരണം നടത്താൻ.

ADVERTISEMENT

പാൽ കുടിക്കാം പക്ഷേ...

അൾസറും അസിഡിറ്റി പ്രശ്നവുമുള്ളവർ പാൽ ഒഴിവാക്കേണ്ടതില്ല. രണ്ടു ഗ്ലാസ് പാൽ കുടിക്കാം. പാലിലെ പ്രോട്ടീൻ അൾസറിനെ സുഖപ്പെടുത്തുന്നുണ്ട്. ആമാശയത്തിനു സുഖകരമായ ബ്ലാൻഡ് ഡയറ്റിലെ മറ്റ് ആഹാരങ്ങളെ പോലെ പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നൽകുന്നുണ്ടെന്നു പറയാം. എന്നാൽ പാലിന്റെ അളവ് അധികമാകരുത്. പാൽ കുടിച്ചു കഴിയുമ്പോൾ അസ്വാസ്ഥ്യം അനുഭവപ്പെടുന്നവർ പാൽ ഒഴിവാക്കണം. ലാക്ടോസ് ഇൻടോളറൻസും ഈ അസ്വസ്ഥതയ്ക്കു കാരണമാകാം.

പാൽ മാത്രമല്ല, കഴിച്ചശേഷം അസ്വസ്ഥതയുണ്ടാക്കുന്ന ഏത് ആഹാരവും അൾസർ— അസിഡിറ്റി രോഗികൾ ഒഴിവാക്കണം.

ADVERTISEMENT

പച്ചക്കറികളും പഴങ്ങളും

പച്ചിലക്കറികളിൽ ഒമേഗ3 ഫാറ്റി ആസിഡ് സമൃദ്ധമായുണ്ട്. അവ ധാരാളം കഴിക്കണം. പച്ചക്കറികളിലും പഴങ്ങളിലും നിന്ന് ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ലഭിക്കുന്നു. ജ്യൂസ് കഴിക്കുന്നതു ചിലർക്കു കുഴപ്പമില്ല. അവ വൈറ്റമിൻ സിയാൽ സമ്പന്നമാണ്. ഇതിലെ ആന്റിഓക്സിഡന്റുകൾ അൾസർ സുഖപ്പെടുത്തുന്നു. എന്നാൽ ജ്യൂസാക്കാതെ പഴമായി കഴിക്കുന്നതാണു കൂടുതൽ നല്ലത്.

വയറു നിറയെ കഴിക്കല്ലേ

ADVERTISEMENT

വയറു നിറച്ചും കഴിക്കുന്ന രീതി മാറ്റി ആവശ്യത്തിനു മാത്രം കഴിക്കുക. അസിഡിറ്റി പ്രശ്നങ്ങളുമായി ബന്ധമില്ലെങ്കിലും വാരിവലിച്ചു കഴിക്കാതെ ആവശ്യത്തിനു സമയമെടുത്തു തന്നെ കഴിക്കണം. അത്താഴത്തിന്റെ അളവു കുറയ്ക്കണം. ജോലി കഴിഞ്ഞു രാത്രി വളരെ വൈകി ആഹാരം കഴിക്കുന്ന പ്രവണത ഇന്നത്തെ പ്രൊഫഷണലുകൾക്കിടയിലുണ്ട്. രാത്രി പതിനൊന്നര കഴിഞ്ഞും പന്ത്രണ്ടര കഴിഞ്ഞും മറ്റും അത്താഴം കഴിക്കുന്ന പ്രവണത നല്ലതല്ല. 

വേണ്ടത്

∙ സമീകൃതാഹാരം ശീലമാക്കാം. അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ശരിയായ അനുപാതത്തിൽ അടങ്ങിയ ആഹാരം കഴിക്കണം.

∙ സമീകൃതാഹാരത്തിനൊപ്പം ദിവസവും നിശ്ചിതസമയം വ്യായാമം ചെയ്യണം. ഇതു പിരിമുറുക്കം കുറയ്ക്കും. നന്നായി ഉറങ്ങുകയും വേണം.

∙ ബീറ്റാകരോട്ടിൻ ധാരാളമടങ്ങിയ പച്ചക്കറികൾ, കാരറ്റ്, ബീറ്റ്റൂട്ട്, മത്തങ്ങ, മാങ്ങ എന്നിവ കഴിക്കണം.

∙ വൈറ്റമിൻ സി അടങ്ങിയ ആഹാരം കഴിക്കണം. ഉദാ: നെല്ലിക്ക, മുന്തിരി, ഓറഞ്ച്, പേരയ്ക്ക ഇവയെല്ലാം കഴിക്കാം.

∙ ഇലക്കറികൾ കഴിക്കണം. ഇവയിൽ ധാരാളം നാരുകളുമുണ്ട്.

∙ തവിടു നീക്കാത്ത ഗോതമ്പും അരിയും കഴിക്കണം. ഇവയിൽ അടങ്ങിയിട്ടുള്ള സിങ്ക് അൾസർ ഉണങ്ങുന്നതിനു സഹായിക്കും.

∙ കടൽ വിഭവങ്ങളും ഏറെ നല്ലതാണ്.

∙ ദിവസവും 10 മുതൽ 12 ഗ്ലാസ് വെള്ളം കുടിക്കണം.

ഒഴിവാക്കേണ്ടത്

∙ മദ്യപാനവും പുകവലിയും ഉപേക്ഷിക്കണം കാരണം ഇവ ആമാശയവ്രണത്തെ പ്രതികൂലമായി ബാധിക്കും.

∙ കാപ്പിയും ചായയും ഒഴിവാക്കണം (അത്യാവശ്യമെങ്കിൽ അളവു ക്രമീകരിച്ച് ഉപയോഗിക്കാം).

∙ അച്ചാറുകൾ, മസാലകളും എരിവും ചേർന്ന ആഹാരവും ഒഴിവാക്കണം. മുളക് ഇറിറ്റന്റ് ആണ്. മസാല എത്രമാത്രം കുറയ്ക്കാമോ അത്രയും നല്ലത്.

∙ സോഫ്റ്റ് ഡ്രിങ്കുകൾ പൊതുവെ ഒഴിവാക്കണം. അവയിലെ വിവിധ ആസിഡുകൾ അൾസറിന്റെ ലക്ഷണങ്ങളുടെ തീവ്രത വർധിപ്പിക്കും.

∙ ഫ്രിജിൽ വച്ച ആഹാര സാധനങ്ങൾക്ക് അൾസറും അസിഡിറ്റിയുമായി ബന്ധമില്ല. എങ്കിലും അമിത ചൂടും അമിത തണുപ്പുമുള്ള ആഹാരം ഒഴിവാക്കാൻ ശ്രദ്ധിക്കണം.

∙ പിരിമുറുക്കം– ഇതു കുറയ്ക്കുന്നതിനു യോഗ, ധ്യാനം ഇവ പരിശീലിക്കാം. സ്ട്രെസ് മാനേജ്മെന്റ് പരിശീലിക്കുന്നതിലൂടെ ആഹാരം സമയമെടുത്തു സാവധാനമായി കഴിക്കാൻ നാം പഠിക്കുന്നു.

കൃത്യസമയത്ത് ആഹാരം കഴിക്കാത്തവരിലും പിരിമുറുക്കം കൂടുതലുള്ളവരിലും അൾസറിനു സാധ്യത വളരെ കൂടുതലാണ്.

Content Summary: Healthy diet for Stomach Ulcer- Acidity patients