ശബ്ദത്തിലെ മാറ്റം ചിലപ്പോള്‍ തൈറോയ്ഡ് അര്‍ബുദം മൂലമാകാം; ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക
കഴുത്തില്‍ തൊണ്ടമുഴയ്ക്ക് താഴെ കാണപ്പെടുന്ന ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഹൃദയതാളത്തെയും രക്തസമ്മര്‍ദത്തെയും ശരീരോഷ്മാവിനെയും ഭാരത്തെയും നിയന്ത്രിക്കാന്‍ കഴിയുന്ന ഹോര്‍മോണുകള്‍ തൈറോയ്ഡ് ഉൽപാദിപ്പിക്കുന്നു. തൈറോയ്ഡിനുണ്ടാകുന്ന അര്‍ബുദം ആദ്യമൊന്നും ചിലപ്പോള്‍ ലക്ഷണങ്ങള്‍

കഴുത്തില്‍ തൊണ്ടമുഴയ്ക്ക് താഴെ കാണപ്പെടുന്ന ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഹൃദയതാളത്തെയും രക്തസമ്മര്‍ദത്തെയും ശരീരോഷ്മാവിനെയും ഭാരത്തെയും നിയന്ത്രിക്കാന്‍ കഴിയുന്ന ഹോര്‍മോണുകള്‍ തൈറോയ്ഡ് ഉൽപാദിപ്പിക്കുന്നു. തൈറോയ്ഡിനുണ്ടാകുന്ന അര്‍ബുദം ആദ്യമൊന്നും ചിലപ്പോള്‍ ലക്ഷണങ്ങള്‍ പുറത്തു കാട്ടിയെന്നു വരില്ല. എന്നാല്‍ അര്‍ബുദം വളരുന്നതോടെ കഴുത്തില്‍ നീര്, ശബ്ദ വ്യതിയാനം, ആഹാരം വിഴുങ്ങാന്‍ ബുദ്ധിമുട്ട് തുടങ്ങിയ പല പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടാം.
അര്‍ബുദം ആരംഭിക്കുന്ന കോശങ്ങളുടെ അടിസ്ഥാനത്തില്‍ പല തരത്തിലുള്ള തൈറോയ്‍ഡ് അര്‍ബുദങ്ങള്‍ ഉണ്ട്.
1. പാപ്പിലറി തൈറോയ്ഡ് കാന്‍സര്‍
80 ശതമാനം തൈറോയ്ഡ് അര്‍ബുദങ്ങളും പാപ്പിലറി തൈറോയ്ഡ് കാന്‍സറായിരിക്കും. ഈ അര്‍ബുദം വളരെ പതിയെയാണ് വളരുന്നത്. കഴുത്തിലെ ലിംഫ് നോഡുകളിലേക്ക് ഇവ പടരാന്‍ സാധ്യതയുണ്ടെങ്കിലും രോഗചികിത്സയോട് ഇവ നന്നായി പ്രതികരിക്കുന്നു. ചികിത്സിച്ച് മാറ്റാവുന്നതും മരണ സാധ്യത കുറഞ്ഞതുമായ അര്‍ബുദമാണ് പാപ്പിലറി തൈറോയ്ഡ് കാന്‍സര്‍.
2. ഫോളിക്യുലാര്‍ തൈറോയ്ഡ് കാന്‍സര്‍
15 ശതമാനം തൈറോയ്ഡ് അര്‍ബുദങ്ങള്‍ ഈ വിഭാഗത്തില്‍പ്പെട്ടതാകാം. എല്ലുകളിലേക്കും ശ്വാസകോശം പോലുള്ള അവയവങ്ങളിലേക്കും ഈ അര്‍ബുദം പടരാന്‍ സാധ്യതയുണ്ട്. പാപ്പിലറി അര്‍ബുദത്തെ അപേക്ഷിച്ച് ഈ അര്‍ബുദം കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
3. മെഡുല്ലറി തൈറോയ്ഡ് കാന്‍സര്‍
രണ്ട് ശതമാനം തൈറോയ്ഡ് അര്‍ബുദങ്ങളും മെഡുല്ലറി തൈറോയ്ഡ് കാന്‍സറാണ്. ഇത് ബാധിക്കപ്പെടുന്നവരില്‍ നാലിലൊന്നും ഈ അര്‍ബുദത്തിന്‍റെ കുടുംബചരിത്രമുള്ളവരായിരിക്കും. ജനിതക പ്രശ്നമാണ് ഈ അര്‍ബുദത്തിലേക്ക് നയിക്കുന്നത്.
4. അനപ്ലാസ്റ്റിക് തൈറോയ്ഡ് കാന്‍സര്‍
ചികിത്സിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ മാരകമായ അര്‍ബുദമാണ് ഇത്. വളരെ വേഗം വളരുന്ന ഈ അര്‍ബുദം സമീപ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും പെട്ടെന്നു പടരുന്നു. രണ്ട് ശതമാനം തൈറോയ്ഡ് അര്‍ബുദങ്ങളും ഈ അപൂര്‍വ അര്‍ബുദമാകാം.
കഴുത്തില്‍ വളരുന്ന മുഴ, നീര്‍ക്കെട്ട്, കഴുത്തിന് മുന്നില്‍ നിന്ന് ചെവി വരേക്കും പടരുന്ന വേദന, ശബ്ദവ്യതിയാനം, ആഹാരം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ജലദോഷം മൂലമല്ലാത്ത വിട്ടുമാറാത്ത ചുമ എന്നിവയെല്ലാം തൈറോയ്ഡ് അര്‍ബുദത്തിന്‍റെ പൊതുവേയുള്ള ലക്ഷണങ്ങളാണ്. അര്‍ബുദം മറ്റ് കോശങ്ങളിലേക്ക് പടരുന്നതോടെ വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദ്ദി, അകാരണമായ ഭാരനഷ്ടം പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടാം.
ഗോയിറ്റര്‍, തൈറോയ്ഡ് രോഗത്തിന്‍റെയോ അര്‍ബുദത്തിന്‍റെയോ കുടുംബചരിത്രം, തൈറോയ്ഡ് ഗ്രന്ഥി വീര്‍ക്കല്‍, ജനിതക വ്യതിയാനങ്ങള്‍, അയഡിന്‍ ആവശ്യത്തിന് കഴിക്കാതിരിക്കല്‍, അമിതവണ്ണം, കുട്ടിക്കാലത്തെ റേഡിയേഷന്‍ തെറാപ്പി, അണ്വായുധങ്ങളോ ആണവോര്‍ജ്ജ കേന്ദ്രമോ മൂലമുള്ള റേഡിയോആക്ടീവ് സമ്പര്‍ക്കം എന്നിവയെല്ലാം തൈറോയ്ഡ് അര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. ശസ്ത്രക്രിയ, റേഡിയോ അയഡിന്‍ തെറാപ്പി, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി തുടങ്ങിയ മാര്‍ഗങ്ങളിലൂടെ തൈറോയ്ഡ് അര്‍ബുദത്തെ ചികിത്സിക്കാം.
Content Summary: Signs and symptoms of Thyroid Cancer