വായനയുടെ സുഖം, അതൊന്നു വേറെ തന്നെ...’– പുസ്തകത്താളുകളെ സ്നേഹിക്കുന്ന മുതിർന്ന പൗരന്മാർ പലപ്പോഴും പറയുന്ന വാക്കുകൾ. പുസ്തകങ്ങളിലൂടെയും മറ്റും മറ്റൊരു ലോകത്തിലെത്തി തിരിച്ചെത്തുമ്പോൾ മനസ്സിന് നവോന്മേഷമാണു ലഭിക്കുന്നത്. വയസ്സ് ഏറുമ്പോഴും അതിന്റെ ബുദ്ധിമുട്ടുകളെ പല വിധത്തിൽ ചെറുക്കാൻ വായനയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായനയുടെ സുഖം, അതൊന്നു വേറെ തന്നെ...’– പുസ്തകത്താളുകളെ സ്നേഹിക്കുന്ന മുതിർന്ന പൗരന്മാർ പലപ്പോഴും പറയുന്ന വാക്കുകൾ. പുസ്തകങ്ങളിലൂടെയും മറ്റും മറ്റൊരു ലോകത്തിലെത്തി തിരിച്ചെത്തുമ്പോൾ മനസ്സിന് നവോന്മേഷമാണു ലഭിക്കുന്നത്. 

വയസ്സ് ഏറുമ്പോഴും അതിന്റെ ബുദ്ധിമുട്ടുകളെ പല വിധത്തിൽ ചെറുക്കാൻ വായനയ്ക്കു കഴിയുമെന്നാണു പഠനങ്ങൾ പറയുന്നത്. വായനയിലൂടെ പുതിയ കാര്യങ്ങൾ പഠിക്കുകയും തലച്ചോറിന് ജോലി കൊടുക്കുകയും ചെയ്യുന്നതിനാൽ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് വർധിക്കുമെന്നാണ് ഒരു കണ്ടെത്തൽ. എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധ ചെലുത്താനുള്ള കഴിവ് പ്രായമാകുമ്പോൾ കുറയാറുണ്ട്. എന്നാൽ വായനയിലൂടെ ഇതു പരിഹരിക്കാം. ശ്രദ്ധിക്കാനുള്ള കഴിവ് തിരിച്ചുവരും. 

ADVERTISEMENT

കൂടുതൽ വായിക്കുന്നവർക്ക് മാനസിക സമ്മർദം കുറയുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വായിക്കുന്ന സമയത്ത് പേശികൾ സുഖകരമായ അവസ്ഥയിലേക്കു പോകുകയും ഹൃദയമിടിപ്പ് കൂടാതിരിക്കുകയും ചെയ്യുന്നു. ഇതാണ് മാനസിക സമ്മർദം കുറയാൻ കാരണം. ഏകാന്തത മൂലമുള്ള വിഷമങ്ങൾ മറികടക്കാനും വായന ഉപകരിക്കും. പുതിയൊരു കാര്യം പഠിക്കാനുള്ള അവസരം വായനയിലൂടെ കൈവരുമെന്നതും ഗുണകരമാണ്. തലച്ചോർ കൂടുതൽ പ്രവർത്തനക്ഷമമാകും. ഉറക്കക്കുറവിനെ നേരിടാനും വായന ഉപകരിക്കും. രാത്രി ഉറക്കമില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്മാർക്ക് വായനയിലൂടെ ഉറക്കത്തിലേക്കെത്താം. മേധാക്ഷയം വരാതിരിക്കാനും വായന ഉപകരിക്കും. 

ADVERTISEMENT

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എൻ. ഗോപകുമാർ, സീനിയർ കൺസൽറ്റന്റ് യൂറോളജിസ്റ്റ്, അനന്തപുരി ഹോസ്പിറ്റൽ,  തിരുവനന്തപുരം.

Content Summary: How does reading help with stress reduction?