വ്യായാമത്തിന്റെ തീവ്രതയ്ക്കനുസരിച്ച് പ്രോട്ടീൻ പൗഡർ അളവ് നിശ്ചയിക്കാം
വടിവൊത്ത ശരീരം, സിക്സ് പാക്സ്, മുഴച്ചുനിൽക്കുന്ന ബൈസെപ്സ്, ശരീരത്തിൽ നിറയെ തുളുമ്പി നിൽക്കുന്ന മസിലുകൾ യുവാക്കളുടെ ഇടയിൽ ഫിറ്റ്നസ് ജ്വരം വ്യാപകമാകുന്നു. ജിമ്മിൽ പോയി വടിവൊത്ത ശരീരം സ്വന്തമാക്കുന്നവർ പലപ്പോഴും ആശ്രയിക്കുന്ന ഒന്നാണ് പ്രോട്ടീൻ പൗഡറുകൾ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും

വടിവൊത്ത ശരീരം, സിക്സ് പാക്സ്, മുഴച്ചുനിൽക്കുന്ന ബൈസെപ്സ്, ശരീരത്തിൽ നിറയെ തുളുമ്പി നിൽക്കുന്ന മസിലുകൾ യുവാക്കളുടെ ഇടയിൽ ഫിറ്റ്നസ് ജ്വരം വ്യാപകമാകുന്നു. ജിമ്മിൽ പോയി വടിവൊത്ത ശരീരം സ്വന്തമാക്കുന്നവർ പലപ്പോഴും ആശ്രയിക്കുന്ന ഒന്നാണ് പ്രോട്ടീൻ പൗഡറുകൾ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും പ്രോട്ടീൻ പൗഡറുകളുടെ ആരാധകരാണ്.
നമ്മുടെ ശരീര വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒരു പോഷകമാണ് പ്രോട്ടീൻ. അതുകൊണ്ടാണ് അതിനെ നമ്മുടെ ശരീരത്തിന്റെ ബിൽഡിങ് ബ്ലോക്ക് എന്നു വിളിക്കുന്നത്. മറ്റൊരു അർഥത്തിൽ പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ കൂടുതൽ കോശങ്ങളും പേശികളും ഉണ്ടാകാൻ പ്രോട്ടീൻ ആവശ്യമാണ്. കൂടുതൽ മസിലിനു കൂടുതൽ പ്രോട്ടീൻ എന്നു പ്രചാരം വന്നതോടെ ജിമ്മിൽ പോകുന്നവർ പ്രോട്ടീൻ സപ്ലിമെൻറ് ആരംഭിക്കുകയും ചെയ്തു.
ജിമ്മിലെ വ്യായാമത്തിന്റെ തീവ്രത, ദൈർഘ്യം തുടങ്ങിയവയെ ആശ്രയിച്ചാണ് പ്രോട്ടീന്റെ അളവ് നിശ്ചയിക്കുന്നത്. ശരാശരി പൊക്കവും തൂക്കവും ഉള്ള സാധാരണ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് ദിവസം ഒരു കിഗ്രാം തൂക്കത്തിന് ഒരു ഗ്രാം പ്രോട്ടീൻ മതിയാകും. അതായതു 60 കി.ഗ്രാം തൂക്കമുള്ള ഒരാൾക്ക് 60 ഗ്രാം. അവ ഭക്ഷണത്തിലൂടെ കിട്ടും എന്നാൽ വ്യായാമം ചെയ്യുന്ന വ്യക്തിക്കു കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. കഠിനവ്യായാമം ആണു ചെയ്യുന്നതെങ്കിൽ ഇരട്ടിയോളം (120ഗ്രാം) കഴിക്കാം. ഏകദേശം ഒരു മണിക്കൂർ ബോഡി ബിൽഡിങ് വ്യായാമം ചെയ്യുന്ന ഒരാൾക്ക് 75–90 ഗ്രാം പ്രോട്ടീൻ മതിയാകും.
പ്രോട്ടീൻ പൗഡർ കൂടുതൽ കഴിച്ചാൽ മസിൽ കൂടുമെന്നത് തെറ്റായധാരണയാണ്. കാർബാഹൈഡ്രേറ്റ് (അന്നജം) കുറച്ചു പ്രോട്ടീൻ കൂടുതൽ കഴിക്കുമ്പോൾ വണ്ണം കുറയുമെങ്കിലും പേശികളുടെ വളർച്ചയ്ക്ക് അന്നജവും കൊഴുപ്പും വളരെ അത്യാവശ്യമാണ്. വ്യായാമം ചെയ്യാൻ ആവശ്യമായ ഊർജം ലഭിക്കുന്നത് അന്നജത്തിൽ നിന്നാണ്. ആവശ്യത്തിന് അന്നജം കഴിക്കാതിരുന്നാൽ, ശരീരം ഊർജത്തിനായി പ്രോട്ടീൻ ഉപയോഗിക്കും. അങ്ങനെ സംഭവിച്ചാൽ മസിൽ വളരില്ല. അതുകൊണ്ട് അന്നജവും പ്രോട്ടീനും ഒരുമിച്ചുള്ള ഡയറ്റു തന്നെ വേണം. കൊഴുപ്പും ഒഴിവാക്കരുത്. കാരണം അതു മസിൽ ബിൽഡിങ് ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിന് ആവശ്യമാണ്.
പ്രോട്ടീൻ എത്ര കഴിക്കണം എന്നു നിശ്ചയിക്കുന്നത് ആ വ്യക്തിയുടെ പ്രായം, ലിംഗം, ശരീരവലുപ്പവും രീതിയും, വ്യായാമത്തിന്റെ രീതിയും സമയദൈർഘ്യവും എന്നിവയെ ആശ്രയിച്ചാണ്. നിങ്ങളുടെ പൊക്കത്തിനും തൂക്കത്തിനും വ്യായാമത്തിനും ആനുപാതികമായ പ്രോട്ടീനടങ്ങിയ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ തീർച്ചയായും സപ്ലിമെൻറ് കഴിക്കണം. 170 സെ.മീ. പൊക്കവും 70 കി.ഗ്രാം തൂക്കവും ഉള്ള വ്യക്തിക്കു 70 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. 1–1.5 മണിക്കൂർ അധികം കഠിനമല്ലാത്ത വർക്ഒൗട്ട് ചെയ്യുന്ന ഒരാൾക്ക് 80–90 ഗ്രാം പ്രോട്ടീൻ മതിയാകും.
സാധാരണ പ്രോട്ടീൻ പൗഡർ വെള്ളം, പാൽ, ജ്യൂസ് എന്നിവയിൽ മിക്സ് ചെയ്തു കുടിക്കാം. വേയ്പ്രോട്ടീൻ വർക് ഒൗട്ടിനു മുമ്പും പിമ്പും കെയ്സിൻ എന്ന പ്രോട്ടീൻ ഉറങ്ങുന്നതിനും മുമ്പുമാണ് എടുക്കേണ്ടത്.
പ്രോട്ടീൻ ബ്രാൻഡ് അനുസരിച്ചും ടൈപ്പ് അനുസരിച്ചും ഗുണമേൻമയിൽ വ്യത്യാസമുണ്ട്. ദിവസം രണ്ടു പ്രാവശ്യം വർക്ഒൗട്ട് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ആദ്യത്തെ ഡ്രിങ്കും, രണ്ടാമത്തെ ഡ്രിങ്ക് വർക് ഒൗട്ടു കഴിയുന്ന ഉടനെയും കുടിക്കണം. ഇതാണ് പ്രോട്ടീൻ ഷേക് കുടിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം.
Content Summary: Is protein powder good for fitness?