കൊലപാതകത്തിലേക്കെത്തുന്ന പ്രണയം: പഠിക്കേണ്ടത് അതിരുകളെപ്പറ്റി
ചോദ്യം : പ്രണയ കൊലപാതകങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ ഇടയ്ക്കിടെ കാണുന്നുണ്ട്. കൗമാരപ്രായത്തിൽ കുട്ടികളെ വളർത്തുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ആണോ ഇത്തരം തിന്മകൾക്കു കാരണമാകുന്നത്. കുട്ടികൾ ഇങ്ങനെ ആകാതിരിക്കാൻ എന്താണു ചെയ്യേണ്ടത്?

ഉത്തരം : എന്തുകൊണ്ടാണ് മനുഷ്യൻ ക്രൂരമായി, മറ്റുള്ളവരെക്കുറിച്ച് ഒട്ടും ഓർക്കാതെ പെരുമാറുന്നത് എന്നതിന് ഒറ്റ ഉത്തരമില്ല. ‘പ്രണയ കൊലപാതകങ്ങൾ’ പോലുള്ള ക്രൂരതകൾക്കും ഒരു കാരണവുമില്ല. പല സന്ദർഭങ്ങളിൽ പല കാരണങ്ങൾ ആകും. എന്നാൽ, ഇത്തരം കാര്യങ്ങളിലെല്ലാം ഒരു പൊതു സ്വഭാവം കാണാൻ കഴിയും. ‘താൻ ആഗ്രഹിക്കുന്നതെല്ലാം തനിക്കു കിട്ടണം, തനിക്കു കിട്ടാത്തത് മറ്റാർക്കും കിട്ടാൻ പാടില്ല’ എന്ന തരത്തിലുള്ള ചിന്തയും മനോഭാവവും ആണത്. എന്തുകൊണ്ട് ഇത്തരം മനോഭാവം ഉണ്ടാകുന്നു എന്നതിനു പല കാരണങ്ങൾ ഉണ്ടാകാം. ജനിതക ഘടകങ്ങളും മസ്തിഷ്ക പ്രവർത്തനത്തിന്റെ പ്രത്യേകതകളും ആകാം കാരണം. സാമൂഹിക വിരുദ്ധ വ്യക്തിത്വം (Anti social personality) പോലുള്ള വ്യക്തിത്വ വൈകല്യങ്ങൾ ഉള്ള ആളുകൾ ഇങ്ങനെ പെരുമാറാനുള്ള സാധ്യത കൂടുതലാണ്.
പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ, ഒരു കുടുംബത്തിൽ ആണിനാണ് എല്ലാ സ്വാതന്ത്ര്യങ്ങളും അധികാരങ്ങളും ഉള്ളത് എന്നാണു കുട്ടികൾ പഠിക്കുന്നതും അനുഭവിക്കുന്നതും. അപ്പോൾ സൗഹൃദങ്ങളിലും പ്രണയങ്ങളിലുമൊക്കെ ആണിന്റെ സ്വാതന്ത്ര്യവും അധികാരവും നിലനിർത്തുക എന്നതാണ് സ്വാഭാവികമായ കാര്യമെന്നും അതിനെതിരെ നിൽക്കുന്നതിനെ ചെറുക്കേണ്ടതെന്നും ആണ് ആൺകുട്ടികളുടെ ധാരണ. തീവ്രമായ രീതിയിൽ വികാരങ്ങൾ അനുഭവിക്കുകയും എല്ലാറ്റിനോടും അതിവൈകാരികമായ രീതിയിൽ ഫലത്തെക്കുറിച്ച് ആലോചിക്കാതെ പ്രതികരിക്കുകയും ചെയ്യുന്ന കൗമാര മനഃശാസ്ത്രവും ഇത്തരം പ്രശ്നങ്ങൾക്കു പിന്നിൽ ഉണ്ടാകാം. അതിരുകളെക്കുറിച്ചു നമ്മൾ കുട്ടികളെ പഠിപ്പിക്കണം.
ആഗ്രഹങ്ങൾക്ക്, ബന്ധങ്ങൾക്ക്, സ്വാതന്ത്ര്യങ്ങൾക്ക് അതിരുകളുണ്ട് എന്നു കുട്ടികൾ മനസ്സിലാക്കണം. ഈ അതിരുകൾ അടിച്ചേൽപിക്കേണ്ടതല്ല. സ്വയം ഉണ്ടാകേണ്ടതാണ്. പ്രണയങ്ങളും സൗഹൃദങ്ങളുമൊക്കെ ആണായാലും പെണ്ണായാലും മറ്റേ ആളുകളുടെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും മാനിച്ചുകൊണ്ടേ സാധ്യമാകൂ എന്നു കുട്ടികൾ അറിയേണ്ടതുണ്ട്. ഇത്തരത്തിലുള്ള ജനാധിപത്യബോധം കുടുംബബന്ധങ്ങളിൽ നിന്നു തന്നെ കുട്ടികൾക്ക് അനുഭവിച്ചറിയാൻ കഴിയണം.
Content Summary : The psychology of toxic relationships - Dr. P. Krishnakumar Explains