മരുന്നില്ലാതെ ഉയര്ന്ന രക്തസമ്മർദം പെട്ടെന്ന് കുറയ്ക്കാം; എങ്ങനെ?
ധമനികളെ ബാധിക്കുന്ന സാധാരണ രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദം. സമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ അപകടകരമായേക്കാവുന്ന ഒന്നാണ് രക്താതിസമ്മർദം എന്നും അറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദം. ഹൃദ്രോഗത്തിനു കാരണമാകുന്ന ഒരു പ്രധാനഘടകം ആണിത്. ഉയർന്ന രക്തസമ്മർദം ഉണ്ടെങ്കിൽ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ
ധമനികളെ ബാധിക്കുന്ന സാധാരണ രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദം. സമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ അപകടകരമായേക്കാവുന്ന ഒന്നാണ് രക്താതിസമ്മർദം എന്നും അറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദം. ഹൃദ്രോഗത്തിനു കാരണമാകുന്ന ഒരു പ്രധാനഘടകം ആണിത്. ഉയർന്ന രക്തസമ്മർദം ഉണ്ടെങ്കിൽ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ
ധമനികളെ ബാധിക്കുന്ന സാധാരണ രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദം. സമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ അപകടകരമായേക്കാവുന്ന ഒന്നാണ് രക്താതിസമ്മർദം എന്നും അറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദം. ഹൃദ്രോഗത്തിനു കാരണമാകുന്ന ഒരു പ്രധാനഘടകം ആണിത്. ഉയർന്ന രക്തസമ്മർദം ഉണ്ടെങ്കിൽ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ
ധമനികളെ ബാധിക്കുന്ന സാധാരണ രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദം. സമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ അപകടകരമായേക്കാവുന്ന ഒന്നാണ് രക്താതിസമ്മർദം എന്നും അറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദം.
ഹൃദ്രോഗത്തിനു കാരണമാകുന്ന ഒരു പ്രധാനഘടകം ആണിത്. ഉയർന്ന രക്തസമ്മർദം ഉണ്ടെങ്കിൽ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ അധ്വാനിക്കേണ്ടി വരും. അനിയന്ത്രിതമായ രക്താതിമർദം (Hyper tension) ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പോലും കാരണമാകും.
അനിയന്ത്രിതമായ രക്തസമ്മർദം ധമനികൾക്കും ഹൃദയത്തിനും തലച്ചോറിനും ക്ഷതമുണ്ടാക്കും.
ധമനികൾ
ഹൃദയത്തിന്റെ ധമനികൾ ആരോഗ്യമുള്ളവയും ശക്തവും ഇലാസ്തികതയുള്ളവയുമാണ്. അവയുടെ ആന്തരികപാളി മൃദുലമാണ്. ഇവയിലൂടെയാണ് പ്രധാന അവയവങ്ങൾക്കും കലകൾക്കും വേണ്ട പോഷകങ്ങളും ഓക്സിജനും എത്തിക്കാൻ രക്തം ഒഴുകുന്നത്. രക്തസമ്മർദം ഉയരുന്നത് ധമനികൾക്ക് ക്ഷതമുണ്ടാക്കുകയും അവയെ സങ്കോചിപ്പിക്കുകയും ചെയ്യും. ധമനികളുടെ ആന്തരിക ആവരണത്തിലെ കോശങ്ങൾക്ക് പൂർണമായും ക്ഷതമേൽപിക്കുകയും ചെയ്യും. ബലം കുറഞ്ഞ ധമനികളിലൂടെ തുടർച്ചയായി ഒഴുകുന്ന രക്തത്തിന്റെ സമ്മർദം ധമനികളിലെ ഒരു ഭാഗം വികസിക്കാനും വീങ്ങാനും ഇടയാക്കും. ഇതാണ് അന്യൂറിസം. ഇത് ആന്തരിക രക്തസ്രാവത്തിനു കാരണമാകുന്ന, ജീവനു തന്നെ അപകടമായേക്കാവുന്ന അത്യന്തം അപകടകരമായ അവസ്ഥയാണ്.
ഹൃദയം
ഏറ്റവും മൃദുലവും പ്രധാനവുമായ അവയവമാണിത്. ഉയർന്ന രക്തസമ്മർദം ഉണ്ടെങ്കിൽ ധമനികൾക്ക് രക്തം വിതരണം ചെയ്യാൻ പ്രയാസമുണ്ടാവുകയും ഇത് വേദന ഉണ്ടാക്കുകയും, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയാഘാതം ഇവയ്ക്കു കാരണമാകുകയും ചെയ്യും. ഉയർന്ന രക്തസമ്മർദം ഹൃദയ പേശികൾക്ക് കടുത്ത സമ്മർദം ഉണ്ടാക്കുകയും അവയെ ദുർബലമാക്കുകയും ക്രമേണ ഹൃദയാഘാതത്തിനു കാരണമാകുകയും ചെയ്യും.
തലച്ചോറ്
ഹൃദയം ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ അത് തലച്ചോറിനെ ബാധിക്കും. രക്തസമ്മർദം ഉയരുന്നത്, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടാനും ചെറിയ രീതിയില്‍ സ്ട്രോക്ക് വരാനും ഇടയാക്കും. തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരുമ്പോൾ തലച്ചോറിലെ കോശങ്ങൾ നശിച്ചു പോകുമ്പോഴാണ് പ്രധാനമായും സ്ട്രോക്ക് ഉണ്ടാകുന്നത്.
ലൈംഗിക ശേഷിക്കുറവ്
ഉയർന്ന രക്തസമ്മര്‍ദം സ്ഖലനം ശരിയായി നടക്കാതെ ഉദ്ധാരണക്കുറവിനു കാരണമാകാം. ഉയർന്ന രക്തസമ്മർദം മൂലം ലിംഗത്തിലേക്ക് (penis) രക്തപ്രവാഹം കുറയുന്നതു മൂലം ആണിത്.
പെട്ടെന്ന് എങ്ങനെ രക്തസമ്മർദം കുറയ്ക്കാം?
മരുന്നില്ലാതെ തന്നെ രക്തസമ്മർദം കുറയ്ക്കാൻ വീട്ടിൽ വച്ച് ചെയ്യാവുന്ന ചില മാർഗങ്ങൾ ഉണ്ട് അവ എന്തൊക്കെ എന്ന് നോക്കാം.
∙ദീർഘശ്വാസമെടുക്കുക. റിലാക്സ് ചെയ്യുക. സ്ട്രെസ്, ഉത്കണ്ഠയിലേക്കും ഉയർന്ന രക്തസമ്മർദത്തിലേക്കും നയിക്കും. ശ്വസനവ്യായാമങ്ങൾ പരിശീലിക്കുന്നത് മനസ്സിനെ ശാന്തമാകാൻ സഹായിക്കും. ഇത് ഹൃദയമിടിപ്പിന്റെ നിരക്കു കുറയ്ക്കാനും വിശ്രാന്തിയേകാനും സഹായിക്കും.
∙നിർജലീകരണം ആണ് ഉയർന്ന രക്തസമ്മർദത്തിന് ഒരു കാരണം. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുക.
∙പുറത്ത് ചെറിയ ഒരു നടത്തമാകാം അല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.
∙ഡാർക്ക് ചോക്ലേറ്റ് കഴിക്കുക. ഇതിൽ ഫ്ലേവനോയ്ഡുകൾ ധാരാളം ഉണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കും.
∙തണുത്ത വെള്ളത്തിൽ കുളിക്കുക. ഇത് രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുകയും രക്തസമ്മർദം കുറയുകയും ചെയ്യും.
∙ഉടൻ തന്നെ പുകവലിയും മദ്യപാനവും നിർത്തുക.
ഉയർന്ന രക്തസമ്മർദത്തിന്റെ ലക്ഷണങ്ങൾ
∙കടുത്ത തലവേദന
∙മൂക്കിൽ നിന്നും രക്തം വരുക.
∙തലകറക്കം
∙ചർമത്തിന് ചുവപ്പു നിറം
∙മൂത്രത്തിൽ രക്തത്തിന്റെ അംശം
ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വൈദ്യസഹായം തേടാനും മറക്കരുത്.
Content Summary: How to treat high blood pressure immediately at home without medication?