പുതുവർഷത്തിൽ നിയന്ത്രിക്കാം ഈ ഈറ്റിങ് ഡിസോർഡർ
വർഷം മുഴുവൻ ഭക്ഷണം നിയന്ത്രിച്ചു കഴിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അവധി ദിനങ്ങളോ ആഘോഷങ്ങളോ പാർട്ടികളോ വന്നാൽ നിയന്ത്രണമെല്ലാം കാറ്റിൽ പറത്തും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു രോഗമാണ്. ബിഞ്ച് ഈറ്റിങ് ഡിസോർഡർ (Binge Eating Disorder - BED) എന്നാണ് ഇതിന് പറയുന്നത്. ലോകത്ത് ഏതാണ്ട് 2 ശതമാനം പേരെ
വർഷം മുഴുവൻ ഭക്ഷണം നിയന്ത്രിച്ചു കഴിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അവധി ദിനങ്ങളോ ആഘോഷങ്ങളോ പാർട്ടികളോ വന്നാൽ നിയന്ത്രണമെല്ലാം കാറ്റിൽ പറത്തും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു രോഗമാണ്. ബിഞ്ച് ഈറ്റിങ് ഡിസോർഡർ (Binge Eating Disorder - BED) എന്നാണ് ഇതിന് പറയുന്നത്. ലോകത്ത് ഏതാണ്ട് 2 ശതമാനം പേരെ
വർഷം മുഴുവൻ ഭക്ഷണം നിയന്ത്രിച്ചു കഴിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അവധി ദിനങ്ങളോ ആഘോഷങ്ങളോ പാർട്ടികളോ വന്നാൽ നിയന്ത്രണമെല്ലാം കാറ്റിൽ പറത്തും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു രോഗമാണ്. ബിഞ്ച് ഈറ്റിങ് ഡിസോർഡർ (Binge Eating Disorder - BED) എന്നാണ് ഇതിന് പറയുന്നത്. ലോകത്ത് ഏതാണ്ട് 2 ശതമാനം പേരെ
വർഷം മുഴുവൻ ഭക്ഷണം നിയന്ത്രിച്ചു കഴിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അവധി ദിനങ്ങളോ ആഘോഷങ്ങളോ പാർട്ടികളോ വന്നാൽ നിയന്ത്രണമെല്ലാം കാറ്റിൽ പറത്തും.
അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു രോഗമാണ്. ബിഞ്ച് ഈറ്റിങ് ഡിസോർഡർ (Binge Eating Disorder - BED) എന്നാണ് ഇതിന് പറയുന്നത്. ലോകത്ത് ഏതാണ്ട് 2 ശതമാനം പേരെ ബാധിക്കുന്നു. ഈ രോഗം ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി, പ്രമേഹം, ഉദരസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും ഉണ്ടാകാം.
BED മൂലം ബുദ്ധിമുട്ടുന്നവർ വിശപ്പില്ലെങ്കിൽ പോലും വളരെ ചെറിയ സമയം കൊണ്ട് കൂടുതൽ ഭക്ഷണം കഴിക്കും. വൈകാരികമായ സമ്മർദം ഈ രോഗത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ ആശ്വാസം തോന്നുമെങ്കിലും അതിനുശേഷം നാണക്കേടും മറ്റും അനുഭവപ്പെടും.
BED യുടെ ലക്ഷണങ്ങൾ
∙വളരെ പെട്ടെന്ന് ഭക്ഷണം കഴിക്കുക.
∙വിശക്കാതെ തന്നെ വലിയ അളവിൽ ഭക്ഷണം കഴിക്കുക.
∙അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിൽ വയർ നിറഞ്ഞെങ്കിലും വീണ്ടും ഭക്ഷണം കഴിക്കുക.
∙ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുക.
∙ഭക്ഷണം കഴിച്ചശേഷം കുറ്റബോധം തോന്നുക.
എന്തുകൊണ്ട് BED
അമിതമായി ആഹാരം കഴിക്കുന്ന രോഗത്തിന് പ്രത്യേകിച്ച് ഒരു കാരണം പറയാൻ സാധിക്കില്ലെങ്കിലും ചില കാരണങ്ങൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
∙ പാരമ്പര്യം : തലച്ചോറിലെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സൂചന നൽകുന്ന ഡോപമിൻ എന്ന രാസവസ്തുവിന്റെ സെൻസിറ്റിവിറ്റി ഇത്തരക്കാരിൽ അധികമായിരിക്കും. ഇത് സാധാരണയായി പാരമ്പര്യമായി ഓരോ തലമുറയിൽ നിന്നും കൈമാറിക്കിട്ടുന്നതാണ്.
∙സ്ത്രീകളിൽ സാധാരണം : പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് BED കൂടുതലായി കണ്ടു വരുന്നതെന്ന് ആരോഗ്യവിദഗ്ധർ. ജീവിതത്തിൽ ഒരിക്കലെങ്കിലും 1.8 ശതമാനം പുരുഷന്മാരെ അപേക്ഷിച്ച് 3.6 ശതമാനം സ്ത്രീകൾക്ക് BED വരുന്നതായി യുഎസിലെ മയോക്ലിനിക് പറയുന്നു. ജൈവികമായും ശാരീരികവും ആയ ഘടകങ്ങളാവാം ഇതിനു പിന്നിൽ.
∙തലച്ചോറിന്റെ ഘടനയിലെ വ്യത്യാസം: തലച്ചോറിലുണ്ടാകുന്ന രാസപരിണാമങ്ങൾ ഭക്ഷണത്തോട് ആസക്തിയും സ്വയം നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു.
∙ട്രോമ : BED ഒരു മാനസികരോഗമാണ് എന്നതിന്റെ ഒരു പ്രധാനഘടകമാണിത്. ജീവിതത്തില്‍ സംഭവിക്കുന്ന സമ്മർദമുണ്ടാക്കുന്ന സംഭവങ്ങൾ ആയ അപകടം, മരണം, പരിഹാസം, വഴക്ക് ഇതെല്ലാം BED വർധിക്കാൻ കാരണമാകും.
സമ്മർദം, ഭക്ഷണരീതി, ശരീരഭാരം മൂലമുള്ള പ്രയാസം, ശരീരത്തിന്റെ ആകൃതി, ഇതിനോടെല്ലാമുള്ള നെഗറ്റീവ് വികാരങ്ങൾ, ഭക്ഷണത്തിന്റെ ലഭ്യത, വിരസത ഇതെല്ലാം BED വർധിക്കാനിടയാക്കും.
നിയന്ത്രിക്കാം അമിതാഹാരം
അവധിക്കാലവും ആഘോഷങ്ങളും പാർട്ടികളും എല്ലാം BED ഉള്ളവരെ പ്രയാസത്തിലാക്കും. ഈ അവസരങ്ങളിൽ എങ്ങനെ അമിതാഹാരം നിയന്ത്രിക്കാം എന്നു നോക്കാം.
1. പ്ലാൻ ചെയ്യാം : പുതുവർഷാഘോഷ വിരുന്നിനൊക്ക പോകുമ്പോൾ മനസ്സിൽ ഒരു പ്ലാൻ ഉള്ളത് നല്ലതാണ്. അനാവശ്യ കാലറി അകത്താക്കാതെ പോഷകങ്ങൾ ലഭിക്കാൻ ആരോഗ്യകരമായ ലഘുഭക്ഷണം കയ്യില്‍ കരുതാം.
2. ആസ്വദിച്ച് കഴിക്കാം : വെറുതെ ഭക്ഷണം വാരിവലിച്ച് കഴിക്കാതെ ശരീരത്തിന്റെ വിശപ്പ് അറിഞ്ഞ്, വയറു നിറഞ്ഞോ എന്ന് ശ്രദ്ധിച്ച് കഴിക്കാം. സമയമെടുത്ത് ഭക്ഷണത്തിന്റെ രുചി ആസ്വദിച്ച് കഴിക്കാം.
3. ഭക്ഷണം ഒഴിവാക്കേണ്ട : ഒരു നേരവും ഭക്ഷണം ഒഴിവാക്കരുത്. അത് പിന്നീട് കൂടുതൽ കഴിക്കാൻ ഇടയാക്കും. BED ഒഴിവാക്കാൻ ചെറിയ അളവിൽ, ദിവസം മുഴുവൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കാം.
4. വെള്ളം കുടിക്കാം : ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കാം. ശരീരത്തിൽ ജലാംശം ഇല്ലെങ്കിൽ കൊഴുപ്പും മധുരവും ഉള്ള ഭക്ഷണങ്ങളോട് ആർത്തി ഉണ്ടാവുകയും അനാരോഗ്യത്തിന് വഴിവയ്ക്കുകയും ചെയ്യും.
5. ഡീറ്റോക്സ് : പാര്‍ട്ടിയെല്ലാം അവസാനിച്ചശേഷം കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ഡീറ്റോക്സ് ചെയ്യണം. ഇൻഫ്ലമേഷനും അണുബാധകളും തടഞ്ഞ് ശരീരത്തിലെ വിഷാംശങ്ങളെ എല്ലാം നീക്കാൻ ഡീടോക്സ് സഹായിക്കുന്നു.
Content Summary: Ways to control Binge Eating