പ്രായം 78 ആയെങ്കിലെന്താ, കായികാധ്യാപകനായ പുരുഷോത്തമൻ വേറെ ലെവലാണ് !
78–ാം വയസ്സിലും ചുറുചുറുക്കോടെ ഓടിനടക്കാൻ എന്തു ചെയ്യണം? ഇഷ്ടമുള്ളതിനെ ജീവിതത്തോടു ചേർത്തു നിർത്തണം. ഇതാണ് പി.പുരുഷോത്തമൻ നൽകുന്ന ഉത്തരം. കുട്ടികൾക്ക് കായികാധ്യാപനം നടത്തുന്നതാണ് പുരുഷോത്തമന്റെ ഇഷ്ടം. ഇതു തന്നെയാണ് ജീവിതോപാധിയും. പ്രഫഷനൽ താരമായി വളർന്നതോ, കോഴ്സ് പഠിച്ച് വന്നതോ അല്ല. ഇഷ്ടത്തോടെ,

78–ാം വയസ്സിലും ചുറുചുറുക്കോടെ ഓടിനടക്കാൻ എന്തു ചെയ്യണം? ഇഷ്ടമുള്ളതിനെ ജീവിതത്തോടു ചേർത്തു നിർത്തണം. ഇതാണ് പി.പുരുഷോത്തമൻ നൽകുന്ന ഉത്തരം. കുട്ടികൾക്ക് കായികാധ്യാപനം നടത്തുന്നതാണ് പുരുഷോത്തമന്റെ ഇഷ്ടം. ഇതു തന്നെയാണ് ജീവിതോപാധിയും. പ്രഫഷനൽ താരമായി വളർന്നതോ, കോഴ്സ് പഠിച്ച് വന്നതോ അല്ല. ഇഷ്ടത്തോടെ, സന്തോഷത്തോടെ തിരഞ്ഞെടുത്ത മേഖലയിൽ പ്രവർത്തിച്ച് ശരീരത്തെ പരിപാലിക്കാനും മനസ്സിനെ താളത്തിൽ നിർത്താനും പുരുഷോത്തമൻ വിജയിച്ചുകൊണ്ടേയിരിക്കുന്നു.
കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ അവർക്കായി പറഞ്ഞു കൊടുക്കാൻ കുറച്ചു കാര്യങ്ങളെ പുരുഷോത്തമൻ മനസ്സിൽ കരുതാറുള്ളൂ. ശരീരം കരുത്തോടെ നിലനിർത്തുക, വെള്ളം കൃത്യമായി കുടിക്കുക, ഉറങ്ങുക, പരുക്കിനെതിരെ മാനസികമായി പൊരുതുക എന്നിങ്ങനെ പോകുന്നു ഇവ. ഈ സൂത്രവാക്യത്തിൽ നിന്നാണ് കുട്ടികളുടെ പുരുഷേട്ടനും പരിശീലിപ്പിക്കുന്നത്. എന്നും രാവിലെ 6നു തുടങ്ങുന്ന പരിശീലനം തന്നെയാണ് പുരുഷോത്തമന്റെ വ്യായാമം. ‘‘രാവിലത്തെ വ്യായാമം കഴിയുമ്പോൾ വിശപ്പും ദാഹവുമെല്ലാം ഉണ്ടാകും. ഇതിനെ ആരോഗ്യകരമായ രീതിയിൽ തൃപ്തിപ്പെടുത്തിയാൽ സന്തോഷവും ആരോഗ്യവും കണ്ടെത്താം’’–അദ്ദേഹം പറയുന്നു.
പി.ടി.ഉഷയുടെ മത്സര കാലയളവിൽത്തന്നെ കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങിയ പുരുഷോത്തമൻ കണ്ണൂർ കാപ്പാട് സ്വദേശിയാണ്. മലയോര മേഖലയിലെ കുട്ടികളുടെ ശാരീരിക മികവ് തന്റെ നാട്ടിലെ കുട്ടികൾക്കും വേണമെന്നാഗ്രഹിച്ചാണ് കുട്ടികൾക്കു വേണ്ടി പരിശീലനം ആരംഭിച്ചത്. 10 വർഷമായി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപകരുടെ സഹായി കൂടിയാണ് പുരുഷോത്തമൻ.
1993ൽ 48–ാം വയസ്സിൽ വെറ്ററൻസ് മീറ്റിൽ മത്സരിച്ച് മെഡൽ നേടിയതിൽ തുടങ്ങി 2020ലെ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ 75 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ സ്വർണം നേടിയതു വരെ എത്തിയതാണ് കായിക നേട്ടം. ചന്ദ്രിക തിരുവാരത്താണ് ഭാര്യ. മക്കൾ: ടി.റീന, ടി.ഷീന.
Content Summary: 78 years old Purushothaman's health secrets