പ്രതിവര്‍ഷം ആഗോള തലത്തില്‍ 10 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമാകുന്ന രോഗമാണ് അര്‍ബുദം. പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ , സ്തനം എന്നിവിടങ്ങളിലാണ് പൊതുവേ അര്‍ബുദങ്ങൾ കാണപ്പെടാറുള്ളത്. എന്നാല്‍ പ്രായ, ലിംഗ ഭേദമന്യേ ആരെയും ബാധിക്കാവുന്ന അര്‍ബുദമാണ് തൊണ്ടയില്‍ വരുന്ന അര്‍ബുദം. ഫാരിഞ്ചല്‍, ലാരിഞ്ചല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിവര്‍ഷം ആഗോള തലത്തില്‍ 10 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമാകുന്ന രോഗമാണ് അര്‍ബുദം. പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ , സ്തനം എന്നിവിടങ്ങളിലാണ്  പൊതുവേ അര്‍ബുദങ്ങൾ  കാണപ്പെടാറുള്ളത്. എന്നാല്‍ പ്രായ, ലിംഗ ഭേദമന്യേ ആരെയും ബാധിക്കാവുന്ന അര്‍ബുദമാണ് തൊണ്ടയില്‍ വരുന്ന അര്‍ബുദം. ഫാരിഞ്ചല്‍, ലാരിഞ്ചല്‍ കാന്‍സര്‍ തുടങ്ങിയ പേരുകളില്‍ ഇവ അറിയപ്പെടുന്നു.  മൂക്കിന് പിന്നില്‍ ആരംഭിച്ച് കഴുത്തില്‍ അവസാനിക്കുന്ന പേശികളുടെ ഒരു കുഴലാണ് തൊണ്ട. ഇവിടെ ഉണ്ടാകുന്ന കോശങ്ങളുടെ അമിത വളര്‍ച്ച ശ്വാസകോശ സംവിധാനത്തെ സാരമായി ബാധിക്കും. ഇതുമായി ബന്ധപ്പെട്ട് പൊതുവേ കാണപ്പെടുന്ന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 

ADVERTISEMENT

1. നിരന്തരമായ ചുമ

2. ശബ്ദത്തില്‍ വ്യതിയാനം

3. ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്

4. ചെവിക്ക് സമീപത്തായി വേദന

ADVERTISEMENT

5. തൊണ്ടയില്‍ മാറാതെ നില്‍ക്കുന്ന മുറിവോ മുഴയോ

6. തൊണ്ട വേദന

7. ശ്വസിക്കാന്‍ ബുദ്ധിമുട്ട്

ADVERTISEMENT

എന്നാല്‍ ഈ ലക്ഷണങ്ങള്‍ക്ക് പുറമേ തൊണ്ടയ്ക്ക് പുറത്ത് ശരീരത്തിന്‍റെ മറ്റ് ചില  ഭാഗങ്ങളിലും  ഈ അര്‍ബുദം മൂലമുള്ള ചില ലക്ഷണങ്ങള്‍ ദൃശ്യമാകാറുണ്ട്. അവ ഇനി പറയുന്നവയാണ്. 

1. ചെവി വേദന

2. മൂക്കില്‍ നിന്ന് രക്തസ്രാവം

3. വിട്ടു മാറാത്ത മൂക്കടപ്പ്

4. നിരന്തരമായ സൈനസ് അണുബാധ

5. ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന

6. വിശദീകരിക്കാനാവാത്ത ഭാരനഷ്ടം

വായ, നാക്ക്, ടോണ്‍സില്‍, ശ്വാസനാളി എന്നിങ്ങനെ പല ഭാഗങ്ങളിലേക്കും തൊണ്ടയിലെ അര്‍ബുദം പടരാമെന്നതിനാല്‍ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഉടന്‍ പരിശോധനകള്‍ക്ക് വിധേയമാകേണ്ടതാണ്. വായില്‍ പുണ്ണും വായിലും തൊണ്ടയിലും നിറം മാറ്റവും ഇത് മൂലം ഉണ്ടാകാം. 

പുകയില ഉപയോഗം, പുകവലി, അമിതമായ മദ്യപാനം, പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടാത്ത മോശം ഭക്ഷണക്രമം, വിഷവസ്തുക്കളുമായുള്ള സമ്പർക്കം, ഗ്യാസ്ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ്(ജെര്‍ഡ്) എന്നിവ തൊണ്ടയിലെ അര്‍ബുദത്തിന് കാരണമാകുന്ന ഘടകങ്ങളാണ്.

Content Summary: Unusual Symptoms Of Larynx Cancer That May Show Up In Other Body Parts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT