നിങ്ങളെ കണ്ടാൽ നിങ്ങളുടെ സമപ്രായക്കാരേക്കാൾ പ്രായം കുറവാണെന്ന് തോന്നാറുണ്ടോ? എങ്കിൽ ഓസ്റ്റിയോപോറോസിസ്, ഗ്ലൂക്കോമ, കാഴ്ച നഷ്ടം പോലുള്ള പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാൻ നിങ്ങൾക്ക് സാധ്യത കുറവാണെന്ന് ഗവേഷണ പഠനം പറയുന്നു. നെതർലൻഡ്സിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കൗതുകകരമായ ഈ പഠനം നടത്തിയത്. ഇതിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളെ കണ്ടാൽ നിങ്ങളുടെ സമപ്രായക്കാരേക്കാൾ പ്രായം കുറവാണെന്ന് തോന്നാറുണ്ടോ? എങ്കിൽ ഓസ്റ്റിയോപോറോസിസ്, ഗ്ലൂക്കോമ, കാഴ്ച നഷ്ടം പോലുള്ള പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാൻ നിങ്ങൾക്ക് സാധ്യത കുറവാണെന്ന് ഗവേഷണ പഠനം പറയുന്നു. നെതർലൻഡ്‌സിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കൗതുകകരമായ ഈ പഠനം നടത്തിയത്. 

ADVERTISEMENT

ഇതിനായി ഇവർ 50 നും 90 നും ഇടയിൽ പ്രായമുള്ള 2700 പേരുടെ മുഖത്തിന്റെ ചിത്രങ്ങൾ പരിശോധിച്ചു. കാഴ്ചയിൽ തങ്ങളുടെ ശരിയായ പ്രായത്തേക്കാൾ അഞ്ച് വയസ്സ് കുറവ് തോന്നിച്ചവർക്ക് മറ്റുള്ളവരേക്കാൾ മെച്ചപ്പെട്ട ധാരണശേഷിയുണ്ടെന്ന് പിന്നീട് നടത്തിയ വിലയിരുത്തലിൽ കണ്ടെത്തുകയായിരുന്നു. തിമിരം പോലെ പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇവർക്ക് ബാധിക്കാൻ സാധ്യത കുറവാണ്. മുഖം മനസ്സിന്റെ മാത്രമല്ല ശരീരത്തിന്റെ ആരോഗ്യത്തിന്റെയും കണ്ണാടിയാണെന്ന് ഗവേഷകർ അടിവരയിടുന്നു. 

ADVERTISEMENT

മുഖത്തിന്റെ ചിത്രങ്ങൾക്ക് പുറമേ ഇവരുടെ ഭാരം, പുകവലി ശീലങ്ങൾ, പൊതുവേയുള്ള ആരോഗ്യം പോലുള്ള കാര്യങ്ങളും ഗവേഷകർ അവലോകനം ചെയ്തു. അഞ്ച് വയസ്സ് കുറവ് പ്രായം തോന്നിച്ചവർക്ക് ശ്വാസകോശത്തെ ബാധിക്കുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് ബാധിക്കാനുള്ള സാധ്യത 15 ശതമാനം കുറവാണെന്ന് ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പറയുന്നു. ഓസ്റ്റിയോപോറോസിസ് ഇവർക്ക് പിടിപെടാനുള്ള സാധ്യത 24 ശതമാനവും കുറവാണ്. മുഖത്തിന് പ്രായം തോന്നിപ്പിക്കുന്ന ജൈവിക പ്രക്രിയ തന്നെയാണ് എല്ലുകളുടെയും കോശസംയുക്തങ്ങളുടെയും ആരോഗ്യത്തിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

Content Summary: Do you look old for your age? Researchers warn you might be more prone to these illnesses