‘ഞാൻ കാൻസർ അതിജീവിച്ചവളാണ്, സഹതാപത്തിന്റെ കണ്ണുകൾ വേണ്ട’; പോരാട്ടവഴികളെക്കുറിച്ച് അവനി
‘കാലം മാറി, കാൻസറിനു മികച്ച ചികിത്സ ലഭ്യമാണ്. കാൻസർ രോഗികളെ സഹതാപത്തിന്റെ കണ്ണുകൾ കൊണ്ട് ആരും നോക്കരുത്.സഹതാപത്തിന്റെ ഒരാവശ്യവുമില്ല. കാൻസർ അല്ല നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. നിങ്ങൾക്കു ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കുക– കാൻസർ തോറ്റ് പിൻമാറിക്കോളും.’– എട്ടു വയസ്സിൽ ബാധിച്ച ലിംഫോബ്ലാസ്റ്റിക് ലിംഫോമ എന്ന അർബുദത്തെ പാട്ടു പാടി, ചിരിച്ചുകൊണ്ട് തോൽപ്പിച്ച അവനി എന്ന കൊച്ചുമിടുക്കിക്ക് സമൂഹത്തോടും കാൻസർ രോഗികളോടും ഈ അർബുദ ദിനത്തിൽ പറയാനുള്ളത് ഇതാണ്. അതേ, ഞാൻ കാൻസറിനെ അതിജീവിച്ചവളാണ്. ചുമ്മാതൊന്നുമല്ല, 9 പീഡിയാട്രിക് കീമോ, അഡൽറ്റിന്റെ കോഴ്സ് 8 എണ്ണം, 25 റേഡിയേഷൻ, പിന്നെ 25 മെയിന്റനൻസ് കീമോ ഇത്രയും ചെയ്താണ് ഞാൻ കാൻസർ എന്ന രോഗത്തെ തൂത്തെറിഞ്ഞത്. എനിക്കു സാധിച്ചെങ്കിൽ നിങ്ങൾക്കൊക്കെ ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ സാധിക്കും, ശരിയായ ചികിത്സ സ്വീകരിക്കണമെന്നു മാത്രം– ഇതൊക്കെ പറയുമ്പോഴും അവനിയുടെ മുഖത്തുള്ളത് പുഞ്ചിരി മാത്രം. അതാണ് അവനിയെന്ന് അവളും പറയും. വെഞ്ഞാറമൂട് ഗവ.ഹയർസെക്കൻറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയും ‘വെഞ്ഞാറമൂടിന്റെ വാനമ്പാടി’യുമായ രാത്തു എന്ന അവനി ലോക കാൻസർ ദിനത്തിൽ മനോരമ ഓൺലൈനൊപ്പം ചേരുകയാണ്.

‘കാലം മാറി, കാൻസറിനു മികച്ച ചികിത്സ ലഭ്യമാണ്. കാൻസർ രോഗികളെ സഹതാപത്തിന്റെ കണ്ണുകൾ കൊണ്ട് ആരും നോക്കരുത്.സഹതാപത്തിന്റെ ഒരാവശ്യവുമില്ല. കാൻസർ അല്ല നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. നിങ്ങൾക്കു ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കുക– കാൻസർ തോറ്റ് പിൻമാറിക്കോളും.’– എട്ടു വയസ്സിൽ ബാധിച്ച ലിംഫോബ്ലാസ്റ്റിക് ലിംഫോമ എന്ന അർബുദത്തെ പാട്ടു പാടി, ചിരിച്ചുകൊണ്ട് തോൽപ്പിച്ച അവനി എന്ന കൊച്ചുമിടുക്കിക്ക് സമൂഹത്തോടും കാൻസർ രോഗികളോടും ഈ അർബുദ ദിനത്തിൽ പറയാനുള്ളത് ഇതാണ്. അതേ, ഞാൻ കാൻസറിനെ അതിജീവിച്ചവളാണ്. ചുമ്മാതൊന്നുമല്ല, 9 പീഡിയാട്രിക് കീമോ, അഡൽറ്റിന്റെ കോഴ്സ് 8 എണ്ണം, 25 റേഡിയേഷൻ, പിന്നെ 25 മെയിന്റനൻസ് കീമോ ഇത്രയും ചെയ്താണ് ഞാൻ കാൻസർ എന്ന രോഗത്തെ തൂത്തെറിഞ്ഞത്. എനിക്കു സാധിച്ചെങ്കിൽ നിങ്ങൾക്കൊക്കെ ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ സാധിക്കും, ശരിയായ ചികിത്സ സ്വീകരിക്കണമെന്നു മാത്രം– ഇതൊക്കെ പറയുമ്പോഴും അവനിയുടെ മുഖത്തുള്ളത് പുഞ്ചിരി മാത്രം. അതാണ് അവനിയെന്ന് അവളും പറയും. വെഞ്ഞാറമൂട് ഗവ.ഹയർസെക്കൻറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയും ‘വെഞ്ഞാറമൂടിന്റെ വാനമ്പാടി’യുമായ രാത്തു എന്ന അവനി ലോക കാൻസർ ദിനത്തിൽ മനോരമ ഓൺലൈനൊപ്പം ചേരുകയാണ് .
പാട്ടിനെ ബാധിച്ച ചുമ
സംഗീതം എനിക്ക് പ്രാണനാണ്. അച്ഛനും അമ്മയും പാട്ടിനെ ഏറെ സ്നേഹിക്കുന്നവർ. അമ്മ സ്കൂളിൽ കലാതിലകമൊക്കെ ആയിരുന്നു. കുട്ടിക്കാലത്ത് കാർട്ടൂണിലെ പാട്ടുകളൊക്കെ ഞാൻ പാടി നടക്കുമായിരുന്നു. അഞ്ചു വയസ്സുള്ളപ്പോൾ മുതൽ എന്നും രാവിലെ ആറാകുമ്പോൾ അമ്മ എന്നെ വിളിച്ചുണർത്തി അടുക്കളയിൽ കൊണ്ടിരുത്തി ഓരോ പാട്ടു പാടിക്കും. ആദ്യമൊക്കെ എഴുന്നേൽക്കാൻ മടിയായിരുന്ന എന്നെ വെള്ളമൊക്കെ മുഖത്ത് തളിച്ചാണ് അമ്മ ഉണർത്തിയിരുന്നതെന്നാണ് പറയുന്നത്. പക്ഷേ എനിക്ക് ഓർമയുള്ളപ്പോൾ മുതൽ ഞാൻ എന്നും അമ്മയോടൊപ്പം എഴുന്നേറ്റ് അടുക്കളയിലിരുന്ന് ഓരോ കവിതകൾ ഉറക്കെ ചൊല്ലുന്നുണ്ടായിരുന്നു. രോഗം പിടിപെടുന്നതിനു മുമ്പുവരെ ഈ ആര മണിക്കൂർ പരിശീലനത്തിന് ഒരു മുടക്കവും വന്നിട്ടില്ല. സ്കൂളുകളിലും നാട്ടിലുമൊക്കെ മത്സരങ്ങൾക്കു പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ഈ സമയത്തിനുള്ളില്‍ പാട്ട് എന്റെ ഹൃദയത്തോടു ചേർന്നു കഴിഞ്ഞിരുന്നു. കിളിമാനൂർ ശിവപ്രസാദ് സാറിന്റെ കീഴിലാണ് സംഗീതപഠനം ആരംഭിച്ചത്.
എട്ടാം ക്ലാസിലാകുമ്പോൾ സംസ്ഥാന കലോൽസവത്തിൽ പങ്കെടുക്കണം എന്ന ആഗ്രഹം മനസ്സിൽ താലോലിച്ചു നടക്കുകയായിരുന്നു. അതു മുന്നിൽക്കണ്ടുള്ള പരിശീലനവും തുടങ്ങി.
പക്ഷേ വിധി കരുതിവച്ചിരുന്നത് മറ്റൊന്നായിരുന്നു. ഒരു റിയാലിറ്റി ഷോയുടെ ഒഡിഷനിൽ പങ്കെടുത്ത് അതിലേക്കുള്ള അവസരം നേടി ഏറെ സന്തോഷത്തോടെ തിരിച്ചു വീട്ടിലേക്കു വരുമ്പോഴാണ് അർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. വെറുതേ ഇരുന്നപ്പോൾ ചെറിയ ഒരു ചുമ. യാത്ര ചെയ്തതിന്റെ ആകാമെന്നു കരുതി ആദ്യം അവഗണിച്ചു. വീട്ടിലെത്തി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും പാടാൻ പോലും കഴിയാത്ത വിധം ആ ചുമ ശല്യക്കാരനായി മാറി. പാട്ടിനെ ബാധിക്കുന്നെന്നു കണ്ടതോടെ ഡോക്ടറെ കാണാൻ തീരുമാനിച്ചു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എടുത്ത എക്സ്–റേയിൽ അസ്വാഭാവികത കണ്ട ഡോക്ടർ ഒരു തൊറാസിക് സർജനെ കാണാൻ നിർദേശിച്ചു.
ആ ജൈത്രയാത്ര ഇവിടെ ആരംഭിക്കുന്നു
തൊറാസിക് സർജനെ കണ്ടപ്പോഴാകട്ടെ, ഈ പ്രായത്തിലുള്ള പെൺകുട്ടികളിൽ സാധാരണ കാണുന്ന ഒരു പ്രശ്നമാണെന്നും ആറു മാസം കഴിയുമ്പോൾ തനിയെ മാറിയില്ലെങ്കിൽ ഒരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. പക്ഷേ രണ്ടുമൂന്നു ദിവസം കഴിഞ്ഞതോടെ ബുദ്ധിമുട്ടുകൾ കൂടി. തീരെ സഹിക്കാൻ കഴിയാതായ ഒരു രാത്രി അച്ഛൻ അവളെയുമെടുത്ത് തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി. അവനിയുടെ ഭാഷയിൽ പറഞ്ഞാൽ ആ രാത്രി മുതൽ താനൊരു പോരാളിയായി മാറുകയായിരുന്നു.
അവിടെ നടത്തിയ പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർ ബയോപ്സിയും ബോൺ മാരോയും നിർദേശിച്ചു. റിസൽറ്റ് കിട്ടാൻ നാലു ദിവസമെടുത്തു. അവിടെയെത്തി നാലു ദിവസം കഴിഞ്ഞപ്പോൾ പെട്ടെന്ന് അച്ഛനിലും അമ്മയിലും ഒരു ഭാവഭേദം കണ്ടിരുന്നു. പക്ഷേ അപ്പോഴും കാൻസർ ആണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞവർ ആകട്ടെ എന്നോടു പറഞ്ഞുമില്ല. ഒരു ദിവസം രാവിലെ വല്യമ്മ(അച്ഛന്റെ ചേട്ടന്റെ ഭാര്യ)യോടൊപ്പം കീമോതെറാപ്പിക്കായി വീൽചെയറിൽ ഞാൻ ചെന്നു നിന്നത് കാൻസർ എന്നെഴുതിയ ഒരു ബോർഡിനു മുന്നിൽ. ആ ബോർഡ് മുഴുവൻ വായിച്ച ഞാൻ തിരിഞ്ഞ് വല്യമ്മയോടു ചോദിച്ചു, എനിക്കു കാൻസറാണോ എന്ന്. എന്നെ ഞെട്ടിച്ചത് വല്യമ്മയുടെ മറുപടി ആയിരുന്നു– ‘ വളരെ കൂൾ ആയി ആ മോളേ കാൻസറാണ്, അതു ചികിത്സിച്ചു മാറ്റാവുന്നതേ ഉള്ളു’. ഇത്രയും കൂൾ ആയ മറുപടി കേട്ടതുകൊണ്ടാണോ എന്നറിയില്ല ഞാൻ ഒരു 5 മിനിറ്റ് കരഞ്ഞു. പിന്നെ ഞാൻ വിഷമിച്ചിരുന്നിട്ടേ ഇല്ല. ഒരു പക്ഷേ വല്യമ്മ എന്നോടു പറയാതിരിക്കുകയോ അല്ലെങ്കിൽ സങ്കടപ്പെടുകയോ ചെയ്തിരുന്നെങ്കിൽ ഞാനും തകർന്നു പോകുമായിരുന്നു. ചികിത്സിച്ച ഡോ. ബോബൻ തോമസ് എന്ന എന്റെ ഡോക്ടറങ്കിൾ എന്നെ ഏറെ സപ്പോർട്ട് ചെയ്തു. ഞാൻ ഡോക്ടറങ്കിളിനോട് ഒരു ചോദ്യമേ ചോദിച്ചിട്ടുള്ളു, അങ്കിളേ എനിക്കു പഴയതു പോലെ പാടാൻ കഴിയുമോ എന്ന്. നീ പണ്ട് എന്തൊക്ക ചെയ്തിരുന്നോ അതെല്ലാം ചെയ്യാൻ കഴിയുമെന്ന ഉത്തരം ഡോക്ടറങ്കിളിൽ നിന്നു കിട്ടിയ ഞാൻ പിന്നെ എന്തിനു പേടിക്കണം?
എവിടുന്നു കിട്ടി ഈ ധൈര്യം?
ഇങ്ങനെ ചോദിച്ചാൽ ‘ കീമോ ചെയ്യാനായി കിടക്കുമ്പോൾ എന്റെ തൊട്ടടുത്ത ബെഡിൽ ഞാൻ കാണുന്നത് ആറു മാസം പ്രായമായ ഒരു കുഞ്ഞുവാവയെയാണ്. അതു കണ്ടപ്പോൾ എനിക്കു തോന്നിയത് എന്റെ വേദന എന്താണെന്നും എവിടെയാണെന്നും എനിക്ക് പറഞ്ഞു കൊടുക്കാൻ കഴിയും, പക്ഷേ ആ കുഞ്ഞുവാവയ്ക്കാണെങ്കിലോ കരയാനല്ലാതെ എന്തിനെങ്കിലും സാധിക്കുമോ? ഇതൊക്കെ കണ്ടാൽ അറിയാതെ ധൈര്യം വന്നു പോകും.
ഹാപ്പിയല്ലാതെ ഡോക്ടർമാർ
യാതൊരു പാർശ്വഫലങ്ങളുമില്ലാതെ പീഡിയാട്രിക്കിന്റെ 9 കീമോ പൂർത്തിയാക്കി സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങാനിരുന്ന അവനിയുടെ അച്ഛനോടും അമ്മയോടും ഡോക്ടർ പറഞ്ഞത് ഈ ചികിത്സയിൽ നിങ്ങൾ ഹാപ്പി ആയിരിക്കും, പക്ഷേ ഞങ്ങൾ ഹാപ്പി അല്ല എന്നാണ്. കാരണം കീമോ ചെയ്താൽ ഉണ്ടാകേണ്ട പാർശ്വഫലങ്ങളൊന്നും കുട്ടിയിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ തുടർചികിത്സയ്ക്കായി മറ്റൊരു ദിവസം വരാനും നിർദേശിച്ചു.
വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞതോടെ വീണ്ടും വേദനകളും അസ്വസ്ഥതകളും ആരംഭിച്ചു. പരിശോധനയിൽ നെഞ്ചിലുണ്ടായിരുന്ന ട്യൂമറിന്റെ 20 ശതമാനം അവശേഷിക്കുന്നതായി കണ്ടു. തുടർന്ന് അഡൽറ്റിന്റെ കീമോ ആരംഭിച്ചു.
അച്ഛനും അമ്മയ്ക്കും പണികൊടുത്ത അവനി
രണ്ടു കീമോ കഴിഞ്ഞിട്ടും യാതൊരു മാറ്റങ്ങളും അവനിയിൽ കണ്ടില്ല. അവിടെയാണ് മകൾ തങ്ങൾക്കു ‘പണി’ തന്നതെന്ന് അച്ഛൻ ശിവപ്രസാദ് പറയുന്നു. കൗൺസിലിങ്ങിനെത്തിയ ഡോക്ടറോട് അവള്‍ ആവശ്യപ്പെട്ടത് അച്ഛനെയും അമ്മയെയും ഒന്നു പഴയതുപോലെ തന്നാൽ മതിയെന്നു മാത്രമാണ്. ‘എന്റെ അച്ഛൻ എപ്പോഴും സുന്ദരനായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, താടി വളർത്തുന്നതൊന്നും എനിക്ക് ഇഷ്ടമല്ല, അച്ഛനാണെങ്കിൽ കയലിയുമുടുത്ത് കീറിയ ഷർട്ടുമിട്ട് താടി വളർത്തി ഒരു വല്ലാത്ത കോലത്തിലാണ് ആശുപത്രിയിൽ നിന്നത്, എന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടച്ച് കരച്ചിലും. അമ്മയാണെങ്കിലോ പൊട്ടും തൊടില്ല, പുരികം ത്രെഡ് ചെയ്യാത്ത അമ്മയെ ഞാൻ അതിനു മുന്നേ കണ്ടിട്ടില്ല. എന്റെ അമ്മ എപ്പോഴും ഒരുങ്ങി നടക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ. ഇവരൊക്കെ ഇങ്ങനെ അബ്നോർമല്‍ ആയി നിൽക്കുമ്പോൾ ഞാനെങ്ങനെ ശരിയാകാനാണ്?’– അവനി ചോദിക്കുന്നു. അച്ഛനിലും അമ്മയിലും മാറ്റങ്ങൾ കണ്ടതോടെ അടുത്ത കീമോ മുതൽ അവനിയിലും മാറ്റങ്ങൾ വന്നു.
എന്നെ മാറ്റിമറിച്ച കീമോ
പീഡിയാട്രിക്കിന്റെ കീമോയിൽ പാർശ്വഫലങ്ങൾ ഉണ്ടായില്ലെങ്കിലെന്താ, അഡൽറ്റിന്റെ കീമോ തുടങ്ങി അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു. മുടി മുഴുവൻ കൊഴിഞ്ഞു, നഖം ഉൾപ്പടെ പോയി, ചുണ്ടുകളൊക്കെ പൊട്ടി. എഴുന്നേൽക്കാൻ വയ്യാതെ കിടന്നു നടക്കാൻ വരെ മറന്നു പോയി. 14 ദിവസത്തെ ഒറ്റ കോഴ്സ് കഴിഞ്ഞു നടന്നത് കൊക്കു നടക്കുന്നതു പോലെയായിരുന്നു. ബാത്റൂമിലൊക്കെ പോകുന്നത് മരുന്നൊഴിച്ച വെള്ളത്തിലിരുന്നാണ്. ആ ദിവസങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് എനിക്കു ദൈവം നൽകി. ചികിത്സ പൂർത്തിയാക്കണം, എനിക്കു പഴയതു പോലെ പാട്ടു പാടണം, പിന്നെ എട്ടാം ക്ലാസിൽ നഷ്ടമായ സംസ്ഥാന കലോൽസവത്തിന് പങ്കെടുക്കണം ഇത്രയും മാത്രമായിരുന്നു മനസ്സിൽ.
മുടിയെല്ലാം നഷ്ടമായ മകളെ കണ്ട് ഏറ്റവും സങ്കടപ്പെട്ടത് അമ്മ സതീജ ആണെങ്കിലും അവളുടെ മുന്നിൽ അതു പ്രകടിപ്പിച്ചിട്ടില്ലെന്ന് അമ്മ പറയുന്നു. ‘ അവളെ കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ഞാൻ 12 വയസ്സിൽ എങ്ങനെയായിരുന്നു നടന്നതെന്നാണ്. അതോർക്കുമ്പോൾ സങ്കടം വരും. നല്ല നീളമുള്ള മുടിയായിരുന്നു അവനിക്കുണ്ടായിരുന്നുത്. വിഗ് വേണോ എന്നു ചോദിച്ച എന്നോട് അവൾ പറഞ്ഞ മറുപടിയായിരുന്നു ശരിക്കും അദ്ഭുതപ്പെടുത്തിയത്– അമ്മയോട് ആരാ പറഞ്ഞത് പെൺകുട്ടികളുടെ ഐഡന്റിറ്റി മുടിയിലാണെന്ന്. എനിക്ക് വിഗിന്റെ ഒന്നും ആവശ്യമില്ല ’– അതോടെ അവൾ എങ്ങനെ നടക്കാൻ ആഗ്രഹിക്കുന്നുവോ അതുപോലെ നടക്കട്ടെ എന്ന് ഞങ്ങളും തീരുമാനിച്ചു– സതീജ പറയുന്നു.
എന്റെ രണ്ടാം സംഗീതയാത്ര
കീമോ കഴിഞ്ഞ സമയത്ത് അനിയത്തി ആത്മവേദയെ പാട്ടു പഠിപ്പിക്കാനായി കിളിമാനൂർ ശിവപ്രസാദ് സാർ വീണ്ടും വീട്ടിൽ വന്നു തുടങ്ങി. സാർ പഠിപ്പിച്ചു തുടങ്ങുമ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് റൂമിനടുത്ത് വന്നു നോക്കും. ഇതുകണ്ട സാർ എന്നെയും അനിയത്തിയുടെ അടുത്ത് ഇരുത്തി പഠിപ്പിച്ചു തുടങ്ങി. അവിടുന്ന് വീണ്ടും എന്റെ രണ്ടാമത്തെ സംഗീതയാത്ര ആരംഭിക്കുകയായിരുന്നു. സംസ്ഥാന കലോൽസവം എന്ന മോഹം എട്ടാം ക്ലാസ്സിൽ നടന്നില്ലെങ്കിലെന്താ, 9–ാം ക്ലാസിൽ കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം, മലയാള പദ്യപാരായണം എന്നിവയ്ക്ക് എഗ്രേഡ് നേടിയാണ് ആ സന്തോഷം ഞാൻ തിരികെ പിടിച്ചത്.
കാൻസറാണെന്ന് അറിഞ്ഞപ്പോൾ ഞാൻ അച്ഛനോടു പറഞ്ഞു, ഇപ്പോൾ ആരോടും പറയണ്ട എനിക്ക് കാൻസറാണെന്ന്, പകരം രോഗം മാറിയിട്ട് ഞാൻതന്നെ ഈ ലോകത്തോടു വിളിച്ചു പറഞ്ഞോളാം ഞാൻ കാൻസർ അതിജീവിത ആണെന്ന്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നു ചോദിച്ചാൽ എനിക്ക് അസുഖമാണെന്ന് അറിഞ്ഞപ്പോൾ പലരും പറഞ്ഞത് അവനിക്ക് ഇനി പാടാൻ കഴിയില്ല, ശബ്ദമൊക്കെ പോയി എന്നാണ്. എന്നാൽ അങ്ങനെഅല്ല എന്ന് അറിയിക്കാൻ ഞാൻതന്നെ ഒരു പാട്ടുപാടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയത് സമൂഹത്തോടു വിളിച്ചു പറയുകയായിരുന്നു ഞാൻ കാൻസർ രോഗിയാണെന്ന്.
എസ്എസ്എൽസി പരീക്ഷ എന്ന മഹാകടമ്പ
രണ്ടു വർഷം സ്കൂളിൽ പോകാനേ സാധിച്ചിട്ടില്ല. എസ്എസ്എൽസി പരീക്ഷ എന്തായാലും എഴുതണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ പണ്ട് രണ്ടു പ്രാവശ്യം വായിക്കുമ്പോൾ മനസ്സിലായിരുന്ന പാഠങ്ങളൊന്നും എത്ര തവണ വായിച്ചാലും തലയിൽ കയറുന്നതേ ഇല്ല. അമ്മ സ്കൂളിൽ പോയി നോട്ടുകളൊക്കെ എഴുതിവന്ന് അമ്മ പഠിച്ചിട്ട് എന്നെ പഠിപ്പിക്കും. അങ്ങനെ ആയപ്പോൾ എനിക്ക് വാശി കയറി, അമ്മയ്ക്ക് പഠിക്കാമെങ്കിൽ പിന്നെ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ. ആ വാശിയിൽ ഞാൻ പഠിച്ച് എസ്എസ്എൽസിക്ക് ഫുൾ എപ്ലസ് വാങ്ങി. ഇതിന് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നത് വെഞ്ഞാറമൂട് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എന്റെ ക്ലാസ് ടീച്ചർ സ്നിഗ്ധ ടീച്ചറോടും പിന്നെ അമ്മയോടുമാണ്.
അവനി തങ്ങൾക്കുതന്നെ അദ്ഭുതമാണെന്നാണ് സ്കൂൾ പ്രിൻസിപ്പൽ എസ്.ബിന്ദുവും സ്നിഗ്ധ ടീച്ചറും പറയുന്നത്. ‘പത്താം ക്ലാസ്സിലെ അടിസ്ഥാനമായ എട്ടും ഒൻപതും അക്കാദമിക് വർഷങ്ങൾ നഷ്ടമായ ഒരു കുട്ടി, ഈ രോഗത്തിനിടയിലും പഠിച്ച് ഫുൾ എപ്ലസ് വാങ്ങിയത് സ്കൂളിനുതന്നെ അഭിമാനകരമാണെന്നാണ് ഇരുവരുടെയും അഭിപ്രായം.
ഈ വർഷത്തെ കലോൽസവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ എഗ്രേഡ് കരസ്ഥമാക്കിയതു മാത്രമല്ല അവനിക്ക് സന്തോഷം നൽകുന്നത്, കഴിഞ്ഞ കലോൽസവത്തിൽ താൻ ഒരു കാൻസർ രോഗിയായാണ് മത്സരത്തിൽ പങ്കെടുത്തതെങ്കിൽ ഈ വർഷം കാൻസർ അതിജീവിച്ചവളായാണ് ഞാൻ മത്സരിച്ചത്.
ബുക്ക് പ്രസിദ്ധീകരിക്കണം, പാട്ടിനെ ചേർത്തു പിടിക്കണം
രോഗം ബാധിച്ച് ആശുപത്രിയിൽ കിടന്ന ദിവസങ്ങളിലെ അനുഭവങ്ങൾ എല്ലാം ഞാൻ എഴുതി വച്ചിട്ടുണ്ട്. അതൊരു ബുക്ക് ആയി പ്രസിദ്ധീകരിക്കണം. മുൻപ് കുട്ടിപ്രസിദ്ധീകരണങ്ങൾ പോലും വായിക്കാത്ത ഒരാളായിരുന്നു. എന്നാൽ ആശുപത്രിയിൽ കിടന്ന നാളുകളിൽ എനിക്കു കൂട്ട് പുസ്തകങ്ങളായിരുന്നു. പ്ലസ്ടു കഴിഞ്ഞ് സംഗീത പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനണ് ആഗ്രഹം. സ്വന്തമായി ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങണമെന്ന ആഗ്രഹമൊക്കെ ഉണ്ട്. ഭാവി എന്താകുമെന്നൊന്നും പറയാൻ കഴിയില്ല. ഇതുവരെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളുമാണല്ലോ സംഭവിച്ചത്. അതുകൊണ്ടുതന്നെ വരുന്നതിനൊത്ത് നീങ്ങുക. പിന്നെ ഏതു പ്രതിസന്ധിയേയും ധൈര്യപൂർവം നേരിടാനുള്ള ഒരു മനോധൈര്യം ഈ രോഗം എനിക്കു സമ്മാനിച്ചിട്ടുണ്ട്. പോടാ നിന്റെ പാട്ടിന് എന്നു പറഞ്ഞ് ലിംഫോബ്ലാസ്റ്റിക് ലിംഫോമയെ ഞാൻ ഇറക്കിവിട്ടെങ്കിലും അതെനിക്കുതന്ന പോസിറ്റീവായ വശങ്ങളെ ഇപ്പോഴും പാട്ടിനൊപ്പം ഞാൻ ചേർത്തുപിടിച്ചിട്ടുണ്ട്.
Content Sumamry: Cancer Survivor Avani reveals her Cancer Journey