കാൻസർ : ഈ ഏഴു ലക്ഷണങ്ങൾ അവഗണിക്കരുതേ
കാന്‍സർ വരാനുള്ള സാധ്യത പ്രായം കൂടുന്തോറും കൂടുതലാണ്. 40 വയസ്സു കഴിഞ്ഞവർ തങ്ങളുടെ ശരീരത്തെപ്പറ്റി നല്ല ബോധ്യം ഉള്ളവരായിരിക്കണം. ശരീരത്തിൽ എന്തെങ്കിലും അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കാൻസർ പരിശോധന നടത്തേണ്ടതാണ്. എത്രനേരത്തെ രോഗം തിരിച്ചറിയുന്നുവോ അത്രയും സങ്കീർണതകൾ കുറയും. പരിസരത്തുള്ള

കാന്‍സർ വരാനുള്ള സാധ്യത പ്രായം കൂടുന്തോറും കൂടുതലാണ്. 40 വയസ്സു കഴിഞ്ഞവർ തങ്ങളുടെ ശരീരത്തെപ്പറ്റി നല്ല ബോധ്യം ഉള്ളവരായിരിക്കണം. ശരീരത്തിൽ എന്തെങ്കിലും അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കാൻസർ പരിശോധന നടത്തേണ്ടതാണ്.
എത്രനേരത്തെ രോഗം തിരിച്ചറിയുന്നുവോ അത്രയും സങ്കീർണതകൾ കുറയും. പരിസരത്തുള്ള കലകൾക്കൊന്നും കേടുപാട് വരാതെ തന്നെ സമ്പൂർണമായും സുഖപ്പെടുത്താനും സാധിക്കും. എന്നാൽ അവസാനഘട്ടത്തിലാണ് രോഗം എങ്കിൽ, ശരീരത്തിൽ കാൻസർ വ്യാപിച്ചുവെങ്കിൽ സുഖപ്പെടാനുള്ള സാധ്യത കുറയും.
കാൻസർ ചികിത്സാരംഗം സാങ്കേതികമായി വികസിച്ചതിനാൽ തന്നെ നേരത്തെ രോഗം തിരിച്ചറിയാനും കൃത്യസമയത്തെ ചികിത്സ കൊണ്ട് കാൻസർ പൂർണമായും ചികിത്സിച്ചു മാറ്റാനും സാധിക്കും.
എല്ലാവരും ശ്രദ്ധിക്കേണ്ട കാൻസറിന്റെ ഏഴു ലക്ഷണങ്ങൾ ഇതാ.
1. വീക്കം
കാൻസറിന്റെ വളരെ സാധാരണമായ ഒരു ലക്ഷണമാണ് മുഴ അല്ലെങ്കിൽ വീക്കം. ഒരാഴ്ച കഴിഞ്ഞിട്ടും പോകാത്തതാണ് ഈ വീക്കമെങ്കിൽ അത് കാൻസറിന്റെ ലക്ഷണമാകാം. ഉദാഹരണമായി കഴുത്തിൽ ഉള്ള വീക്കം നെക്ക് കാൻസറിന്റെ സൂചനയാകാം. അല്ലെങ്കിൽ വായിലെ കാൻസറിന്റെ (oral cancer)യാകാം. സ്തനങ്ങളിലെ വീക്കം സ്തനാർബുദമാകാം. അതുകൊണ്ട് ശരീരത്തിൽ ഏതുഭാഗത്തുമുള്ള നിണ്ടു നിൽക്കുന്ന മുഴയോ വീക്കമോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.
2. സ്രവങ്ങൾ
ശരീരത്തിലെ സാധാരണമല്ലാത്ത സ്രവങ്ങൾ ഉദാഹരണമായി കഫം, മൂത്രത്തിൽ രക്തം ഇതെല്ലാം ശ്രദ്ധിക്കണം.
3. വ്രണം
ശരീരത്തിലെ ഏതുഭഗത്തുമുള്ള വ്രണങ്ങൾ, പുണ്ണ് ഉദാഹരണമായി ചർമത്തിലോ വായ്ക്കുള്ളിലോ ഉള്ള വ്രണം ഓറൽ കാൻസറിന്റെ സൂചനയാകാം. അവ ഒരാഴ്ചയിലധികം നാക്ക്, മോണകൾ, കവിളുകൾ ഇവയിൽ നീണ്ടു നിന്നാൽ ഉടനെ തന്നെ വിദഗ്ധ പരിശോധന നടത്തേണ്ടതാണ്.
Read: ‘ഞാൻ കാൻസർ അതിജീവിച്ചവളാണ്, സഹതാപത്തിന്റെ കണ്ണുകൾ വേണ്ട’; പോരാട്ടവഴികളെക്കുറിച്ച് അവനി
4. രക്തസ്രാവം
ശരീരത്തിലുണ്ടാകുന്ന അസാധാരണമായ രക്തസ്രാവം ശ്രദ്ധിക്കണം. മൂത്രത്തിലോ, മലത്തിലോ ചുമയിലോ രക്തത്തിന്റെ അംശം കാണുന്നത് കാൻസർ ലക്ഷണമാകാം. സ്രവങ്ങളിൽ രക്തം കാണുകയോ ചർമത്തിൽ ചുവന്ന പാട് കാണുകയോ ചെയ്താൽ വൈദ്യപരിശോധന നടത്തണം.
5. ഭക്ഷണം ഇറക്കാൻ പ്രയാസം
ഭക്ഷണം ഇറക്കാൻ ഉള്ള പ്രയാസം കാൻസർ ലക്ഷണമാകാം. അന്നനാളത്തിലെ കാൻസറിന്റെ ലക്ഷണമാണ് ഭക്ഷണം കഴിക്കാൻ ഉള്ള പ്രയാസം വരുന്നത്. തുടർച്ചയായുള്ള അമിതമായ അസിഡിറ്റി കാൻസറിന്റെ ലക്ഷണമാകാം.
6. മലബന്ധം
മലമൂത്രവിസർജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ആഴ്ചകളോളം വിട്ടുമാറാത്ത മലബന്ധമോ വയറിളക്കമോ വന്നാൽ ശ്രദ്ധിക്കണം. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, പ്രത്യേകിച്ച് നാൽപതു വയസ്സു കഴിഞ്ഞ ആളാണെങ്കിൽ ശ്രദ്ധ വേണം.
Read: കുട്ടികളിലെ അർബുദം; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം, ലാഘവത്തോടെ സമീപിക്കുന്നത് അപകടകരം
7. ചുമ
മൂന്നാഴ്ചയോ അതിലധികമോ നീണ്ടു നിൽക്കുന്ന വിട്ടുമാറാത്ത ചുമ കാൻസറിന്റെ ലക്ഷണമാകാം. പ്രത്യേകിച്ച് ലങ് കാൻസറിന്റെ. ആദ്യം വരണ്ട ചുമയിൽ തുടങ്ങി പിന്നീട് കഫം ആയി ഏതാനും മാസം കഴിഞ്ഞ് കഫത്തിൽ രക്തത്തിന്റെ അംശം കാണുന്നത് അപകടസൂചനയാണ്. പുകവലിക്കുന്നവരിലാണെങ്കിൽ പ്രത്യേകിച്ചും. നീണ്ടു നിൽക്കുന്ന നെഞ്ചിലെ അണുബാധയും ശ്രദ്ധിക്കണം.
ദൈനംദിന ജീവിതത്തിൽ ഈ ഏഴുലക്ഷണങ്ങളെ ശ്രദ്ധിച്ചാൽ കാൻസർ ബാധിച്ചിട്ടുണ്ടെങ്കിൽ നേരത്തെ തിരിച്ചറിയാനും ചികിത്സയിലൂടെ സുഖപ്പെടുത്താനും കഴിയും.
Content Summary: Seven symptoms of Cancer