പഴങ്ങൾ മുതൽ ഉള്ളി വരെ; തൈരിനൊപ്പം ഇവയൊന്നും വേണ്ടേ വേണ്ട
മിക്കവർക്കും തൈര് ഭക്ഷണത്തിന്റെ ഒരു ഭാഗമാണ്. ചോറിനൊപ്പവും പറാത്തകൾക്കൊപ്പവും സാലഡ് ആയും എല്ലാം തൈര് ഉപയോഗിക്കുന്നു. തൈരിന് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. വൈറ്റമിൻ ബി2, ബി12, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയെല്ലാം അടങ്ങിയ തൈര് എളുപ്പത്തിൽ ദഹിക്കുകയും ചെയ്യും. എന്നാല്‍ ചില ഭക്ഷ്യവസ്തുക്കളോടൊപ്പം ൈതര്

മിക്കവർക്കും തൈര് ഭക്ഷണത്തിന്റെ ഒരു ഭാഗമാണ്. ചോറിനൊപ്പവും പറാത്തകൾക്കൊപ്പവും സാലഡ് ആയും എല്ലാം തൈര് ഉപയോഗിക്കുന്നു. തൈരിന് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. വൈറ്റമിൻ ബി2, ബി12, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയെല്ലാം അടങ്ങിയ തൈര് എളുപ്പത്തിൽ ദഹിക്കുകയും ചെയ്യും. എന്നാല്‍ ചില ഭക്ഷ്യവസ്തുക്കളോടൊപ്പം ൈതര് കഴിക്കാൻ പാടില്ല എന്ന് പലർക്കും അറിയില്ല. തെറ്റായ കോമ്പിനേഷനുകൾ ചർമത്തിനെ ദോഷകരമായി ബാധിക്കും എന്നു മാത്രമല്ല ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.
ഒരിക്കലും തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം.
പഴങ്ങൾ
മാങ്ങ പോലുള്ള പഴങ്ങൾ തൈരിനൊപ്പം കഴിക്കാൻ പാടില്ല. ഇത് ഒരേസമയം ശരീരത്തിൽ ചൂടും തണുപ്പും ഉണ്ടാക്കും. ശരീരത്തിൽ വിഷാംശം (toxins) ഉൽപാദിപ്പിക്കുകയും ചെയ്യും. രാത്രി തൈര് കഴിക്കാൻ പാടില്ല. പ്രോട്ടീൻ ധാരാളമടങ്ങിയ തൈര് കഫക്കെട്ട് ഉണ്ടാക്കും. പഴങ്ങളിൽ അടങ്ങിയ പഞ്ചസാരയിൽ പ്രവർത്തിക്കുന്ന ബാക്ടീരിയ തൈരിലടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം, അലർജി, ടോക്സിൻ ഇവയെല്ലാം ഉണ്ടാക്കുന്നു. പഴങ്ങൾക്കു പകരം റൂം ടെംപറേച്ചറിൽ തൈരിൽ തേനും കറുവാപ്പട്ടയും ചേർത്ത് കഴിക്കാവുന്നതാണ്.
ഉള്ളി / സവാള
നിങ്ങൾക്ക് തൈരിൽ ഉള്ളി ചേർത്ത റെയ്ത്ത ഇഷ്ടമാണെങ്കിൽ ആ ശീലം മാറ്റുന്നതാകും നല്ലത്. തൈര് തണുപ്പാണ്. എന്നാൽ ഉള്ളിയാകട്ടെ ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോൾ ഇത് ചർമത്തിൽ അലർജി പ്രശ്നങ്ങളായ ചുവന്ന പാടുകൾ, സോറിയാസിസ്, എക്സിമ ഇവയ്ക്കു കാരണമാകും.
മത്സ്യം
തൈര് മൃഗങ്ങളുടെ പാലിൽ നിന്ന് എടുക്കുന്നതായതിനാൽ നോൺവെജിറ്റേറിയൻ ഭക്ഷണങ്ങളായ മത്സ്യം, ഇറച്ചി എന്നിവയുടെ ഒപ്പം കഴിക്കരുത്. തൈരും മത്സ്യവും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഈ രണ്ടു ഭക്ഷണവും ചേരുമ്പോൾ അത് അനാരോഗ്യകരമാകുന്നു.
എണ്ണമയമുള്ള ഭക്ഷണം
തൈരും പറാത്തയും മികച്ച കോമ്പിനേഷൻ ആണ്. എന്നാൽ എണ്ണമയമുള്ള പലഹാരത്തോടൊപ്പം തൈര് കഴിക്കാൻ പാടില്ല. അതുകൊണ്ട് എത്രയും വേഗം ഈ ശീലം മാറ്റാൻ ശ്രദ്ധിക്കണം. ഇത് ദഹനം സാവധാനത്തിലാക്കുകയും ദിവസം മുഴുവൻ മടിപിടിച്ചിരിക്കാൻ തോന്നലുണ്ടാക്കുകയും ചെയ്യും.
Content Summary: These Food Items Not Mixed With Curd