മൈക്രോവേവ് ചെയ്ത ഭക്ഷണം കാൻസർ ഉണ്ടാക്കുമോ? അകറ്റാം കാൻസറിനെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ
കാൻസർ മൂലം മരണമടയുന്നവരുടെ എണ്ണം ഏറെയാണ്. ലോകത്ത് 2020 ൽ 10 ദശലക്ഷം പേരാണ് കാൻസർ മൂലം മരണമടഞ്ഞതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലും കാൻസർ ബാധിതരുടെ എണ്ണം കൂടുകയാണ്. 2021 ൽ 26.7 ദശലക്ഷം പേർക്കാണ് കാൻസർ ബാധിച്ചത്. രാജ്യത്ത് കാൻസർ വരാനുള്ള സാധ്യതകളെക്കുറിച്ചുള്ള അവബോധം വർധിക്കുന്നുണ്ടെങ്കിലും
കാൻസർ മൂലം മരണമടയുന്നവരുടെ എണ്ണം ഏറെയാണ്. ലോകത്ത് 2020 ൽ 10 ദശലക്ഷം പേരാണ് കാൻസർ മൂലം മരണമടഞ്ഞതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലും കാൻസർ ബാധിതരുടെ എണ്ണം കൂടുകയാണ്. 2021 ൽ 26.7 ദശലക്ഷം പേർക്കാണ് കാൻസർ ബാധിച്ചത്. രാജ്യത്ത് കാൻസർ വരാനുള്ള സാധ്യതകളെക്കുറിച്ചുള്ള അവബോധം വർധിക്കുന്നുണ്ടെങ്കിലും
കാൻസർ മൂലം മരണമടയുന്നവരുടെ എണ്ണം ഏറെയാണ്. ലോകത്ത് 2020 ൽ 10 ദശലക്ഷം പേരാണ് കാൻസർ മൂലം മരണമടഞ്ഞതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലും കാൻസർ ബാധിതരുടെ എണ്ണം കൂടുകയാണ്. 2021 ൽ 26.7 ദശലക്ഷം പേർക്കാണ് കാൻസർ ബാധിച്ചത്. രാജ്യത്ത് കാൻസർ വരാനുള്ള സാധ്യതകളെക്കുറിച്ചുള്ള അവബോധം വർധിക്കുന്നുണ്ടെങ്കിലും
കാൻസർ മൂലം മരണമടയുന്നവരുടെ എണ്ണം ഏറെയാണ്. ലോകത്ത് 2020 ൽ 10 ദശലക്ഷം പേരാണ് കാൻസർ മൂലം മരണമടഞ്ഞതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലും കാൻസർ ബാധിതരുടെ എണ്ണം കൂടുകയാണ്. 2021 ൽ 26.7 ദശലക്ഷം പേർക്കാണ് കാൻസർ ബാധിച്ചത്. രാജ്യത്ത് കാൻസർ വരാനുള്ള സാധ്യതകളെക്കുറിച്ചുള്ള അവബോധം വർധിക്കുന്നുണ്ടെങ്കിലും രോഗത്തെപ്പറ്റി പല തെറ്റായ ധാരണകളും പ്രചരിക്കുന്നുണ്ട്.
കാൻസറിനെപ്പറ്റിയുള്ള അഞ്ച് തെറ്റിദ്ധാരണകൾ ഇതാ
∙സെൽഫോൺ ഉപയോഗം കാൻസര്‍ ഉണ്ടാക്കും
മൊബൈൽ ഫോണുകളുടെ ഉപയോഗം വർധിച്ചതോടുകൂടി ഇവയിൽ നിന്നുള്ള റേഡിയേഷൻ കാൻസറിനു കാരണമാകുമോ എന്ന ആശങ്കയും വർധിച്ചു. മൊബൈൽ ഫോണുകൾ നിയന്ത്രിതമായ റേഡിയേഷനെ പുറത്തു വിടുന്നുള്ളൂ. മനുഷ്യനിലെ ഡിഎൻഎയ്ക്ക് യാതൊരു ഉപദ്രവവും ഏൽപിക്കാത്ത ആവൃത്തിയും എനർജിയും കുറഞ്ഞ വികിരണങ്ങളാണ് ഇവയെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അവ പിടിക്കുന്ന സ്ഥലം ചൂടാകും; തലയ്ക്കും ചെവിക്കും ഇടയ്ക്കുള്ള സ്ഥലം. എന്നാൽ ഈ ചൂടാകുന്നതു കൊണ്ട് ആരോഗ്യത്തിന് യാതൊരു ദോഷവുമില്ല.
∙കാൻസർ പാരമ്പര്യരോഗമാണ്
ഏതെങ്കിലും ജനിതകമാറ്റമോ സെൽമ്യൂട്ടേഷനോ കാരണമാണ് എല്ലാ കാൻസറും ഉണ്ടാകുന്നത്. അവയിൽ ഏതാണ്ട് 10 ശതമാനം പാരമ്പര്യമായി ഉണ്ടാകുന്നതാണ്. എന്നാൽ 90 ശതമാനത്തിലധികം കാന്‍സറുകളും പ്രായമാകുന്നതു മൂലവും പാരിസ്ഥിതിക ഘടകങ്ങളുമായുള്ള സമ്പർക്കം മൂലമോ പെട്ടെന്ന് ഉണ്ടാകുന്നതാണ്. ശരീരത്തിന്റെ ഏതു ഭാഗത്തും കാൻസർ വരാം. ചിലപ്പോൾ കോശരൂപീകരണം, വികാസം, വളർച്ച തുടങ്ങിയ ക്രമമെല്ലാം തടസ്സപ്പെട്ട് സെൽമ്യൂട്ടേഷൻ (കോശപരിവർത്തനം) സംഭവിച്ച് കാൻസർ ഉണ്ടാകാൻ ഇടയാകും. ഓരോ കാൻസറും ജനിതകമാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. കാൻസറിന്റെ ഓരോ ട്യൂമറുകളും വ്യത്യസ്ത കോശങ്ങളെയും വ്യത്യസ്ത ജനിതകമാറ്റങ്ങളെയും ആണ് പ്രതിനിധീകരിക്കുന്നത്.
∙ഭക്ഷണം മൈക്രോവേവ് ചെയ്യുന്നത് കാൻസറിനു കാരണമാകും
മൈക്രോവേവ് ഓവനുകൾ മൈക്രോവേവ് റേഡിയേഷനുകൾ ഉപയോഗിക്കുന്നു. ഇത് ഭക്ഷണത്തിലെ ജലതന്മാത്രകളെ വൈബ്രേറ്റ് ചെയ്യിക്കുകയും ഭക്ഷണം ചൂടാക്കുകയും ചെയ്യുന്നു. ഇവ നിയന്ത്രിത റേഡിയേഷൻ ആയതിനാൽ കാൻസർ ഉണ്ടാക്കില്ല. മൈക്രോവേവിൽ പാചകം ചെയ്യുന്ന ഭക്ഷണം റേഡിയോ ആക്ടീവ് ആകുകയില്ല. സാധാരണ പാചകം ചെയ്യുമ്പോഴുള്ള അതേ പോഷകഗുണം തന്നെ മൈക്രോവേവ് ചെയ്യുമ്പോഴും ഉണ്ടാകും. പ്രകാശിക്കുന്ന ഒരു ബൾബ്പോലെയാണ് മൈക്രോവേവ് പ്രവർത്തിക്കുന്നതെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ബൾബ് ഓഫ് ആയാൽ പ്രകാശം നിലനിൽക്കുന്നില്ല. അതുപോലെ മൈക്രോവേവിൽ നിന്ന് പുറത്തെടുത്താൽ ഭക്ഷണത്തിൽ ‘മൈക്രോവേവ് എനർജി’ ഉണ്ടാവില്ല.
∙പഞ്ചസാര കഴിച്ചാൽ കാൻസർ വേഗം വ്യാപിക്കും
കാൻസർ കോശങ്ങൾ ഉൾപ്പെടെ എല്ലാ കോശങ്ങളും വളർച്ചയ്ക്കായി ഗ്ലൂക്കോസിനെ ഉപയോഗിക്കുന്നു. പഞ്ചസാര കഴിച്ചാൽ കാൻസർ വളരെ വേഗം വ്യാപിക്കും എന്നത് തെറ്റിദ്ധാരണയാണ്. ഭക്ഷണത്തിൽ പഞ്ചസാര ഉപയോഗിച്ചതു കൊണ്ടോ ഉപയോഗം കുറച്ചതു കൊണ്ടോ അത് ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയെ ബാധിക്കുന്നില്ല. എന്നാൽ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്.
∙ഡിയോഡറന്റുകൾ സ്തനാർബുദത്തിനു കാരണമാകും
ആന്റി ആസ്പിരന്റുകളും ഡിയോഡറന്റുകളും കക്ഷത്തിൽ സ്തനങ്ങൾക്കു സമീപം ആണ് അപ്ലൈ ചെയ്യുന്നത്. ഇവയിൽ അലുമിനിയം അടങ്ങിയ സംയുക്തങ്ങൾ ഉണ്ട്. ഇത് ചർമത്തിലെ ഉപരിതലത്തിലേക്ക് വിയർപ്പ് ഒഴുകുന്നത് തടയാൻ സഹായിക്കും. ഈ സംയുക്തങ്ങൾ സ്തനാർബുദകോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകും എന്ന ധാരണയുണ്ട്. എന്നാൽ അലുമിനിയം അടങ്ങിയ അണ്ടർആം ആന്റി പെർസ്പിരന്റുകൾ സ്തനാർബുദത്തിനു കാരണമാകും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
Content Summary: Common Cancer Myths Busted