പലപ്പോഴും സ്വന്തം ആരോഗ്യത്തേക്കാൾ കുടുംബത്തിലെ മറ്റുള്ളവരുെട ആരോഗ്യത്തിനു മുൻഗണന നൽകുന്നവരാണ് സ്ത്രീകൾ. അതുകൊണ്ടുതന്നെ പ്രായമായി തുടങ്ങുമ്പോൾ പലവിധത്തിലുള്ള രോഗങ്ങൾ സ്ത്രീകളെ തേടി വരും. 30 വയസ്സ് പിന്നിടുന്ന സ്ത്രീകൾ ഇനി പറയുന്ന രോഗങ്ങളെ കരുതിയിരിക്കണമെന്ന് പട്യാല മണിപ്പാൽ ഹോസ്പിറ്റലിലെ സീനിയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലപ്പോഴും സ്വന്തം ആരോഗ്യത്തേക്കാൾ കുടുംബത്തിലെ മറ്റുള്ളവരുെട ആരോഗ്യത്തിനു മുൻഗണന നൽകുന്നവരാണ് സ്ത്രീകൾ. അതുകൊണ്ടുതന്നെ പ്രായമായി തുടങ്ങുമ്പോൾ പലവിധത്തിലുള്ള രോഗങ്ങൾ സ്ത്രീകളെ തേടി വരും. 30 വയസ്സ് പിന്നിടുന്ന സ്ത്രീകൾ ഇനി പറയുന്ന രോഗങ്ങളെ കരുതിയിരിക്കണമെന്ന് പട്യാല മണിപ്പാൽ ഹോസ്പിറ്റലിലെ സീനിയർ കൺസൽറ്റന്റ് ഡോ. ഗുർപ്രീതി കൗർ ദ ഹെൽത്ത്സൈറ്റ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

ADVERTISEMENT

1. ഹൃദ്രോഗം

പുരുഷന്മാരേക്കാൾ വലുപ്പത്തിൽ ചെറുതായ സ്ത്രീകളുടെ ഹൃദയം താരതമ്യേന കൂടുതൽ വേഗത്തിൽ മിടിക്കുകയും ചെയ്യാറുണ്ട്. സങ്കീർണമായ ഹൃദ്രോഗങ്ങളും മരണകാരണമാകുന്ന ഹൃദയസ്തംഭനങ്ങളും ഉണ്ടാകാനുള്ള സാധ്യതയും സ്ത്രീകൾക്ക് കൂടുതലാണ്. ഇതിനാൽ ഹൃദ്രോഗലക്ഷണങ്ങളെ കരുതിയിരിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

2. പ്രമേഹം

Photo Credit: catinsyrup/ Shutterstock.com
ADVERTISEMENT

അമിതവണ്ണം, ഹോർമോണൽ മാറ്റങ്ങൾ, കുടുംബചരിത്രം, ഗർഭകാലത്ത് പഞ്ചസാരയുടെ തോതിൽ വരുന്ന മാറ്റങ്ങൾ എന്നിവ മൂലം പ്രമേഹ സാധ്യതയും സ്ത്രീകളിൽ അധികമാണ്. ഗർഭപാത്ര നാളിയിലും മറ്റും വരുന്ന അണുബാധകൾ, യീസ്റ്റ് അണുബാധ, ആർത്തവസമയത്തെ പഞ്ചസാരയുടെ കയറ്റിറക്കങ്ങൾ, ആർത്തവ വിരാമ സങ്കീർണതകൾ എന്നിവ മൂലം സ്ത്രീകളിലെ പ്രമേഹ നിയന്ത്രണവും അൽപം കുഴപ്പം പിടിച്ചതാണ്. ഫിറ്റ്നസിനും ഭക്ഷണക്രമത്തിനും പ്രഥമ പരിഗണന നൽകി പ്രമേഹം പിടിപെടാതെ നോക്കാൻ ഇതിനാൽ സ്ത്രീകൾ ശ്രമിക്കേണ്ടതാണ്. 

Representational image, courtesy: SoftSheep/Shutterstock

3. അർബുദം

ലോകത്ത് 23 ലക്ഷം സ്ത്രീകൾക്ക് കഴിഞ്ഞ വർഷം സ്തനാർബുദം നിർണയിക്കപ്പെട്ടെന്നും ഏഴ് ലക്ഷം പേർ ഇത് മൂലം മരണമടഞ്ഞെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ആർത്തവത്തിന് ഏതാനും നാളുകൾ കഴിഞ്ഞ് സ്ത്രീകൾ അവരുടെ സ്തനങ്ങളിൽ മുഴകളോ നിറവ്യത്യാസമോ തടിപ്പോ ഉണ്ടോ എന്ന് പരിശോധിച്ച് നോക്കേണ്ടതാണ്. 40 ന് മുകളിലുള്ള സ്ത്രീകൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ സ്തനാർബുദത്തിനായി സ്ക്രീനിങ്ങും നടത്തേണ്ടതാണ്. ഗർഭാശയമുഖ അർബുദത്തിന്റെ സാധ്യത തള്ളിക്കളയാൻ പാപ്സ്മിയർ പരിശോധനയും ഇടയ്ക്ക് ചെയ്തു നോക്കേണ്ടതാണെന്ന് ഡോ. ഗുര്‍പ്രീത് ചൂണ്ടിക്കാട്ടി. 

Photo Credit: Pixel-Shot/ Shutterstock.com
ADVERTISEMENT

4. ഓസ്റ്റിയോപോറോസിസ്

എല്ലുകൾ ക്രമേണ ദുർബലവും കട്ടികുറഞ്ഞതുമായി തീരുന്ന രോഗമാണ് ഓസ്റ്റിയോപോറോസിസ്. ആർത്തവവിരാമത്തിനോട് അനുബന്ധിച്ച് ചില സ്ത്രീകളിൽ ഈ രോഗമുണ്ടാകാറുണ്ട്. ഈസ്ട്രജൻ ഹോർമോണിന്റെ അളവിലുണ്ടാകുന്ന കുറവ് എല്ലുകളുടെ സാന്ദ്രത കുറച്ച് അത് ഒടിഞ്ഞുപോകാനുള്ള സാധ്യത വർധിപ്പിക്കുന്നു. കാത്സ്യത്തിന്റെ കുറവ്, സന്ധിവാതം, അപകടം മൂലം കട്ടിലിലേക്ക് ഒതുക്കപ്പെടുന്ന അവസ്ഥ, പുകവലി, മദ്യപാനം എന്നിവ ചെറുപ്പക്കാരിലും ഓസ്റ്റിയോപോറോസിസ് ഉണ്ടാക്കാം. 

5. തൈറോയ്ഡ് പ്രശ്നം

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് തൈറോയ്ഡ് പ്രശ്നം ഉണ്ടാകാൻ സാധ്യത അധികമാണ്. അയഡിൻ അപര്യാപ്തത മൂലമോ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ കൊണ്ടോ പ്രതിരോധ സംവിധാനം തൈറോയ്ഡിനെ ആക്രമിക്കുന്ന അവസ്ഥയും പ്രശ്നമുണ്ടാക്കാം. സമ്മർദം കുറച്ചും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്നും മനസ്സും ശരീരവും ഫിറ്റായി സൂക്ഷിച്ചും തൈറോയ്ഡ് പ്രശ്നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്.

Content Summary: 5 Health Issues In Women After The Age Of 30 Years