സ്മാർട്ടായ തിരഞ്ഞെടുപ്പുകളാണ് പ്രമേഹ നിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദമായ വഴി. ഭക്ഷണക്രമം, ജീവിതശൈലി എന്നിവയിലെ ദൈനംദിന തിരഞ്ഞെടുപ്പുകൾ ഇവിടെ നിർണായകമാകുന്നു. രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ വീട്ടിൽ ലഭ്യമായ ചില വിഭവങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു നോക്കാം. 1. അയമോദകം ചായ ഭക്ഷണത്തിനു ശേഷം അയമോദകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്മാർട്ടായ തിരഞ്ഞെടുപ്പുകളാണ് പ്രമേഹ നിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദമായ വഴി. ഭക്ഷണക്രമം, ജീവിതശൈലി എന്നിവയിലെ ദൈനംദിന തിരഞ്ഞെടുപ്പുകൾ ഇവിടെ നിർണായകമാകുന്നു. രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ വീട്ടിൽ ലഭ്യമായ ചില വിഭവങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു നോക്കാം. 

ADVERTISEMENT

1. അയമോദകം ചായ

ഭക്ഷണത്തിനു ശേഷം അയമോദകം ചേർത്ത ചായ കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിൽ സഹായകമാണ്. വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അയമോദകവും ഒരു ടേബിൾസ്പൂൺ ജീരകവും കാൽ ടേബിൾ സ്പൂൺ കറുവപ്പട്ട പൊടിയും ചേർത്ത് ഈ ചായ തയാറാക്കാം. 

2. നെല്ലിക്ക

Photo credit : Yashvi Jethi / Shutterstock.com
ADVERTISEMENT

വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക പാൻക്രിയാറ്റൈറ്റിസിനെ ചികിത്സിക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ക്രോമിയം പഞ്ചസാര കുറച്ച് ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തും. 

3. ഞാവൽ പഴം

പ്രമേഹത്തിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളിൽ ഒന്നാണ് ഞാവൽ. ഇതില്‍ അടങ്ങിയിരിക്കുന്ന ജാംബോലൈൻ, ജാംബോസൈൻ എന്നിവ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു. 

Photo credit : vm2002 / Shutterstock.com
ADVERTISEMENT

4. വെളുത്തുള്ളി

Photo Credit: Indian Food Images/ Shutterstock.com

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന വെളുത്തുള്ളി രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കുന്നു. 

5. മുരിങ്ങയില

മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ ശരീരത്തിന്റെ ഇൻസുലിൻ ഉൽപാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതിലെ ആന്റി ഓക്സിഡന്റുകൾക്ക് ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും ശേഷിയുണ്ട്. 

6. ഉലുവ വെള്ളം

ഒരു സ്പൂൺ ഉലുവ രാത്രിയിൽ വെള്ളത്തിൽ കുതിർക്കാനിട്ട ശേഷം രാവിലെ കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിനു സഹായിക്കും. ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്താനും ഉലുവ വെള്ളം നല്ലതാണ്.

Content Summary: Home Remedies To Help Manage Blood Sugar Levels