ഏകാന്തതയാണ് ഏറ്റവും മടുപ്പിക്കുന്നത്– പ്രായമേറിയവർ പലപ്പോഴും ദുഃഖത്തോടെ പറയാറുണ്ട്. ഏകാന്തത ഇവരുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട്. മുതിർന്ന പൗരന്മാരിൽ 20 ശതമാനം പേർക്കും ഏതെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ചിലരുടെ പ്രശ്നങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകാന്തതയാണ് ഏറ്റവും മടുപ്പിക്കുന്നത്– പ്രായമേറിയവർ പലപ്പോഴും ദുഃഖത്തോടെ പറയാറുണ്ട്. ഏകാന്തത ഇവരുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട്. മുതിർന്ന പൗരന്മാരിൽ 20 ശതമാനം പേർക്കും ഏതെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ചിലരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നു മാത്രം. ഏകാന്തത കൂടുന്നത് ഓർമക്കുറവിലേക്കു നയിക്കാനിടയാക്കുന്നുമുണ്ട്. 

അമിതമായ ഉത്കണ്ഠയാണ് മുതിർന്ന പൗരന്മാരിൽ കൂടുതലായി കാണുന്ന ഒരു മാനസികപ്രശ്നം. വിഷാദരോഗവും കൂടുതലായി കാണുന്നുണ്ട്. പെട്ടെന്നുള്ള ‘മൂഡ് മാറ്റം’ മറ്റൊരു മാനസികപ്രശ്നമാണ്. 

ADVERTISEMENT

ഇത്തരം മാനസികപ്രശ്നങ്ങൾ മനസ്സിനെ മാത്രമല്ല, ശരീരത്തെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാനസികപ്രശ്നങ്ങൾ മൂലം മുതിർന്ന പൗരന്മാരുടെ ആരോഗ്യം ക്ഷയിക്കാനിടയുണ്ട്. 

ഇത്തരത്തിലുള്ള മാനസികപ്രശ്നങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണം. ചികിത്സിച്ചു ഭേദമാക്കാവുന്നവയാണിവ. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുകയും തെറപ്പികൾക്കു വിധേയനാകുകയും വേണം. 

പ്രായമായെന്നു വിചാരിച്ച് മറ്റുള്ളവരിൽ നിന്ന് അകലേണ്ടതില്ല എന്നത് ഏറ്റവും പ്രധാനമാണ്. കൂടുതലായി മറ്റുള്ളവരുമായി ഇടപഴകുമ്പോഴാണ് മനസ്സിന് കൂടുതൽ ആരോഗ്യമുണ്ടാകുന്നത്. പുതിയ കാര്യങ്ങൾ പഠിക്കുന്നത് തലച്ചോറിന് കൂടുതൽ ഊർജം പകരും. 

ADVERTISEMENT

മാനസികാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന വഴികൾ

∙ കൂടുതൽ വായിക്കുക, എഴുതുക. ഇതിലൂടെ പുതിയ കാര്യങ്ങൾ അറിയാനും മനസ്സിന് നവോന്മേഷം പകരാനും കഴിയും. 

∙ പുതിയൊരു ഭാഷ പഠിക്കാൻ ശ്രമിക്കുക. മറ്റൊരു ഭാഷയുടെ അക്ഷരമാല പഠിക്കാൻ ശ്രമിച്ചാൽ പോലും അതു ഗുണം ചെയ്യും. അക്ഷരമാലയിൽ നിന്നു തുടങ്ങി പിന്നീട് വാക്കുകളിലേക്കും വാചകങ്ങളിലേക്കും കടക്കുക. പുതിയൊരു ലോകം നിങ്ങൾക്കു മുന്നിൽ തുറക്കും. 

ADVERTISEMENT

∙ സംഗീതോപകരണം വായിക്കാൻ പഠിക്കാം. ഇതും മനസ്സിന് ഉന്മേഷം പകരും. 

∙ ബ്രെയിൻ ഗെയിമുകൾ, പസിലുകൾ എന്നിവയിലൂടെ തലച്ചോറിന് അൽപം ജോലി കൊടുക്കാം. 

∙ എന്നും കുറച്ചുദൂരം നടക്കുക. 

∙ യോഗ, മാനസികാരോഗ്യം വർധിപ്പിക്കുന്നതിനു സഹായിക്കും. 

∙ കൂട്ടുകൂടുക. പുതിയ കൂട്ടുകാർ നിങ്ങൾക്ക് പുതിയ അറിവുകൾ പകർന്നേക്കാം. 

∙ പുതിയൊരു ഹോബി കണ്ടെത്തി അത് ജീവിതത്തിന്റെ ഭാഗമാക്കുക. 

Content Summary: Mental health improving tips and Old age health care