പല തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കീറ്റോ ഡയറ്റ്, മെഡിറ്ററേനിയന്‍ ഡയറ്റ്, സസ്യാധിഷ്ഠിത വീഗന്‍ ഡയറ്റ് എന്നിങ്ങനെ നീളുന്നു ഈ ഡയറ്റുകളിലെ വൈവിധ്യം. എന്നാല്‍ ഇപ്പോള്‍ പുതു തലമുറയ്ക്കിടയില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്ന മറ്റൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കീറ്റോ ഡയറ്റ്, മെഡിറ്ററേനിയന്‍ ഡയറ്റ്, സസ്യാധിഷ്ഠിത വീഗന്‍ ഡയറ്റ് എന്നിങ്ങനെ നീളുന്നു ഈ ഡയറ്റുകളിലെ വൈവിധ്യം. എന്നാല്‍ ഇപ്പോള്‍ പുതു തലമുറയ്ക്കിടയില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്ന മറ്റൊരു ഭക്ഷണക്രമമാണ് ഹാര്‍വഡ് ഡയറ്റ്. ഹെല്‍ത്തി ഈറ്റിങ് പ്ലേറ്റ് എന്ന് കൂടി പേരുള്ള ഈ ഭക്ഷണക്രമം ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സഹായകമാണ്. 

ADVERTISEMENT

ഹാര്‍വഡ് ടി.എച്ച്.ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഹെല്‍ത്ത് പബ്ലിക്കേഷന്‍സിലെ ന്യൂട്രീഷന്‍ വിദഗ്ധര്‍ 2011ല്‍ രൂപം നല്‍കിയതാണ് ഈ ഭക്ഷണക്രമം. ആരോഗ്യകരമായി പ്രായമാകാന്‍ സഹായിക്കുന്നു എന്നതാണ് ഈ ഡയറ്റിന്‍റെ പ്രത്യേകത. ഹൃദ്രോഗം, പല വിധത്തിലുള്ള അര്‍ബുദങ്ങള്‍, ടൈപ്പ് 2 പ്രമേഹം എന്നിവ വരാനുള്ള സാധ്യത ഹാര്‍വഡ് ഡയറ്റ് 11 ശതമാനം കുറയ്ക്കുന്നു. 

ഹാര്‍വഡ് ഡയറ്റ് കൃത്യമായി പിന്തുടരുന്നതിന് ചില നിയമങ്ങളൊക്കെ ഉണ്ട്. ഇതനുസരിച്ച് ഒരു പ്ലേറ്റിന്‍റെ അര ഭാഗം പല നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കൊണ്ട് നിറയ്ക്കേണ്ടതാണ്. എന്നാല്‍ ഉരുളക്കിഴങ്ങിന്‍റെ തോത് ഇതില്‍ പരിമിതപ്പെടുത്തണം. പഴങ്ങളേക്കാള്‍ അധികം പച്ചക്കറി കഴിക്കാനും ഹാര്‍വഡിലെ  ന്യൂട്രീഷന്‍ വിദഗ്ധര്‍ പറയുന്നു. 

ADVERTISEMENT

ഭക്ഷണ പ്ലേറ്റിന്‍റെ കാല്‍ഭാഗം ക്വിനോവ, ബ്രൗണ്‍ റൈസ്, ഓട്സ്, ഗോതമ്പ് പോലുള്ള ഹോള്‍ഗ്രെയ്നുകളില്‍ ഒന്നായിരിക്കണമെന്നും ഹാര്‍വഡ് ഡയറ്റ് ശുപാര്‍ശ ചെയ്യുന്നു. ഹോള്‍ ഗ്രെയ്നുകളില്‍ കൂടുതല്‍ വൈറ്റമിനുകളും ഫൈറ്റോകെമിക്കലുകളും ധാതുക്കളുമുണ്ടെന്നും ഇവ രക്തത്തിലെ പഞ്ചസാര ഉടനടി ഉയര്‍ത്തില്ലെന്നും ഹാര്‍വഡിലെ  ന്യൂട്രീഷന്‍ ലെക്ച്ചറര്‍ ലിലിയന്‍ ചുങ് പറയുന്നു. പ്ലേറ്റിന്‍റെ ശേഷിക്കുന്ന കാല്‍ ഭാഗം മീന്‍, ചിക്കന്‍, നട്സ് തുടങ്ങിയ പ്രോട്ടീന്‍ വിഭവങ്ങളാല്‍ നിറയ്ക്കണമെന്നും ഹാര്‍വഡ് ഡയറ്റ് പറയുന്നു. 

ഹാര്‍വഡ് ഡയറ്റ് പിന്തുടരുന്നവര്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി ഓര്‍മിക്കേണ്ടതുണ്ട്.

1. പാചകത്തിന് സൊയ എണ്ണ, സണ്‍ഫ്ളവര്‍ എണ്ണ, കടലയെണ്ണ, ഒലീവ് എണ്ണ പോലുള്ളവ ഉപയോഗിക്കുക

ADVERTISEMENT

2. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക

3. പാലിനും പാലുൽപന്നങ്ങള്‍ക്കും പകരം വെള്ളം, ചായ, കാപ്പി എന്നിവ തിരഞ്ഞെടുക്കുക

4. അര മണിക്കൂര്‍ വേഗത്തില്‍ നടത്തം, ഓട്ടം പോലുള്ള വ്യായാമങ്ങളും ശീലമാക്കുക.

Content Summary: Harvard diet