ADVERTISEMENT

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ കാന്‍സര്‍. സ്ത്രീകളിലെ അര്‍ബുദ മരണങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് അണ്ഡാശയ അര്‍ബുദവുമായി ബന്ധപ്പെട്ട മരണങ്ങള്‍. ആദ്യ ഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ ഒവേറിയന്‍ കാന്‍സര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. 

 

ഇനി പറയുന്നവയാണ് അണ്ഡാശയ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണങ്ങളെന്ന് ഗുരുഗ്രാം മെദാന്തയിലെ ഗൈനക്കോളജി ആന്‍ഡ് ഗൈനക് ഓങ്കോളജി ചെയര്‍പേഴ്സണ്‍ ഡോ. സഭ്യത ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

1. വയര്‍ ഗ്യാസ് കെട്ടി വീര്‍ക്കല്‍

2. വയര്‍ വേദന

3. വിശദീകരിക്കാനാവാത്ത ഭാരനഷ്ടം

4. ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്

5. എപ്പോഴും വയര്‍ നിറഞ്ഞ തോന്നല്‍

6. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍

7. ക്ഷീണം

8. പുറം വേദന

9. മലബന്ധം

10. ആര്‍ത്തവചക്രത്തില്‍ മാറ്റങ്ങള്‍

 

‌ഈ ലക്ഷണങ്ങള്‍‍ തുടക്ക ഘട്ടങ്ങളില്‍ പ്രകടമാകാത്തതിനാല്‍ ഒവേറിയന്‍ കാന്‍സറിനെ നിശ്ശബ്ദ കൊലയാളി എന്ന് വിളിക്കാറുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം എന്നിവയുള്ളവര്‍, അമിതവണ്ണക്കാര്‍, ആര്‍ത്തവവിരാമത്തിന് ശേഷം ഹോര്‍മോണ്‍ തെറാപ്പി ചെയ്തവര്‍, ഗര്‍ഭധാരണം നടക്കാത്തവര്‍ എന്നിവര്‍ക്കെല്ലാം അണ്ഡാശയ അര്‍ബുദത്തിന് സാധ്യതയേറെയാണ്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ ഇടയ്ക്ക് ആവശ്യമായ പരിശോധന നടത്തുന്നത് നല്ലതാണ്. 

 

നേരത്തെ കണ്ടെത്തി കഴിഞ്ഞാല്‍ ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്ന ഒന്നാണ് ഒവേറിയന്‍ കാന്‍സര്‍. ശസ്ത്രക്രിയ, കീമോതെറാപ്പി എന്നീ ചികിത്സാ മാര്‍ഗങ്ങള്‍ ഇതിന് ലഭ്യമാണ്.

Content Summary: Ovarian Cancer: Symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com